Thursday, 21 October 2021

ലക്ഷദ്വീപ്​ : ഭരണവും ജനതയും


Text Formatted

ലക്ഷദ്വീപിനെ ലക്ഷ്യം വെക്കുന്ന
​​​​​​​‘ബാഹ്യവൽക്കരണ നയതന്ത്ര’ങ്ങൾ

ലക്ഷദ്വീപിലും കേരളത്തിലും സേവ് ലക്ഷദ്വീപ് ക്യാമ്പയിൻ ശക്തി പ്രാപിച്ചെങ്കിലും, ദ്വീപ് സമൂഹത്തിന്റെ സാമൂഹിക ഐക്യത്തിലും മതേതര വ്യവസ്ഥയിലും വിള്ളലുണ്ടാക്കാനുള്ള ശ്രമങ്ങളും അതോടൊപ്പം നടന്നിട്ടുണ്ട്.

Image Full Width
Image Caption
പുതിയ അഡ്​മിനിസ്​ട്രേറ്ററുടെ നിയമങ്ങൾക്കെതിരെ ലക്ഷദ്വീപിൽ നടന്ന പ്രതിഷേധം
Text Formatted

""ലക്ഷദ്വീപില്‍ ഉരുത്തിരിയുന്ന സാഹചര്യങ്ങള്‍ തീര്‍ത്തും വിചിത്രമാണെന്ന് ആര്‍ക്കും മനസ്സിലാക്കാം. ദ്വീപ് നിവാസികളുടെ ജീവിത, ലോക പരിചയത്തില്‍ ഒരിക്കലും പരിചയിച്ചിട്ടില്ലാത്ത ഒന്നാണിപ്പോഴത്തേത്'' ; രാജ്യം പത്മശ്രീ നല്‍കി ആദരിച്ച, മിനിക്കോയ് ദ്വീപുകാരന്‍ അലി മണിക്ഫാന്‍ പറയുന്നു. ഇന്ത്യന്‍ യൂണിയന്‍ ടെറിട്ടറി അഡ്മിനിസ്‌ട്രേഷന്‍ അടിച്ചേല്‍പ്പിക്കുന്ന കടുത്ത നിയന്ത്രണങ്ങള്‍ക്കെതിരെ പ്രക്ഷോഭം നയിക്കുന്ന ആയിരക്കണക്കിന് ദ്വീപ് നിവാസികളുടെ വികാരത്തെ മണിക്ഫാന്‍ ദൃഢപ്പെടുത്തുന്നു. ലക്ഷദ്വീപിലെ പുതിയ ഭരണക്രമത്തിലുള്ള തന്റെ നിരാശ മണിക്ഫാന്‍ തുറന്നു പ്രകടിപ്പിക്കുന്നുണ്ട്. അദ്ദേഹം മുന്നോട്ടു വെക്കുന്ന ഒരു അടിസ്ഥാന ചോദ്യമുണ്ട്- ""ചര്‍ച്ചകളോ കൂടിയാലോചനകളോ ഇല്ലാതെ എന്തിനാണ് അഡ്മിനിസ്‌ട്രേഷന്‍ തിടുക്കപ്പെട്ട് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലാത്ത നിയന്ത്രണങ്ങള്‍ ദ്വീപില്‍ അടിച്ചേല്‍പ്പിക്കുന്നത്.''
പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നാല്‍, ""ദ്വീപിന്റെ ലോലമായ ജൈവവ്യവസ്ഥയും ജനങ്ങളുടെ സുസ്ഥിര ജീവിതശൈലിയേയും അത് തകര്‍ത്തെറിയും'' എന്ന് ദ്വീപു സമൂഹത്തെ പതിറ്റാണ്ടുകളായി അടുത്തറിയാവുന്ന മണിക്ഫാന് ഉറപ്പാണ്.

ലക്ഷദ്വീപിലും കേരളത്തിലും ‘സേവ് ലക്ഷദ്വീപ്’ കാമ്പയിൻ ശക്തി പ്രാപിച്ചെങ്കിലും, ദ്വീപ് സമൂഹത്തിന്റെ സാമൂഹിക ഐക്യത്തിലും മതേതര വ്യവസ്ഥയിലും വിള്ളലുണ്ടാക്കാനുള്ള ശ്രമങ്ങളും അതോടൊപ്പം നടന്നിട്ടുണ്ട്. ഹിന്ദുത്വ പ്രൊജക്ടിന്റെ ഭാഗമായാണ് പുതിയ നടപടികളെന്ന വാദത്തിന് പ്രത്യാരോപണമായി വലതുപക്ഷ ശക്തികള്‍ ഉന്നയിക്കുന്നത് പ്രതിഷേധക്കാര്‍ ദ്വീപില്‍ ജിഹാദി അജണ്ട നടപ്പിലാക്കുന്നു എന്നാണ്. ഇത്തരം ആരോപണങ്ങളും സ്റ്റീരിയോടൈപ്പുകളും മുസ്‌ലിംകള്‍ക്ക് മേല്‍കോയ്മയുള്ള പ്രദേശങ്ങള്‍ക്ക് അന്യമല്ല (Venkatesan, 2021). ഇരു ക്യാമ്പുകളിലേയും സാമൂഹ്യ മാധ്യമങ്ങളിലുള്ളവര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് വര്‍ഗീയമ