Tuesday, 19 October 2021

സിനിമയിലെ തെറി


Text Formatted

ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലൂടെ തെറികള്‍ സ്വതന്ത്രമാകുമ്പോള്‍

ഒ.ടി.ടി റിലീസുകള്‍ക്ക് സെന്‍സര്‍ നിയമങ്ങള്‍ ബാധകമല്ലാത്തതിനാല്‍ മലയാളം സിനിമകളില്‍ തെറിപ്പദങ്ങള്‍ കൂടുതലായി വന്നുകൊണ്ടിരിക്കുന്നു. കലയില്‍ ലൈംഗികത എത്രവരെ, തെറി എത്രവരെ എന്നീ അടിസ്ഥാന ചോദ്യങ്ങള്‍ അഭിമുഖീകരിക്കേണ്ടതുണ്ട്

Image Full Width
Image Caption
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ചുരുളി'യില്‍ ജാഫർ ഇടുക്കി
Text Formatted

ന്റെ അയല്‍പക്കത്ത് പണ്ട് കുറേ താറാവുകളുണ്ടായിരുന്നു.
രാവിലെ അവയെ കൂടുതുറന്നുവിടും. അവയെല്ലാം വരിവരിയായി വേലി ഞൂണ്ടിറങ്ങി ഞങ്ങളുടെ മുറ്റം ക്രോസ്സ് ചെയ്ത് അപ്പുറത്തെ തോട്ടിലേക്ക് ഇറങ്ങിപ്പോകും. ഏതാണ്ട് ഉച്ചതിരിയുമ്പോള്‍ എല്ലാം കൂടി തോട്ടില്‍നിന്ന് കയറി മുറ്റത്ത് ഒരു കൂട്ടം കൂടലുണ്ട്. ചിറകു കുടയലും കാഷ്ടിച്ചുവെക്കലും ഇണചേരലുമൊക്കെയായി ആകെ ബഹളം. അയല്‍ക്കാരനോട് ഈ വക ശല്യത്തെപ്പറ്റി പരാതിയൊന്നും പറയാന്‍ പറ്റാത്ത കാലമാണ്. ഞങ്ങളുടെ കോഴി അവരുടെ വീട്ടിനുള്ളില്‍ കയറി കാഷ്ടിക്കുമ്പോള്‍ അവരും പരാതിപ്പെടാത്ത ആ കാലം.

അവരുടെ താറാവുകള്‍ക്ക് യാതൊരു പരിസരബോധവുമുണ്ടായിരുന്നില്ല. ഞങ്ങള്‍ കുടുംബാംഗങ്ങള്‍ എല്ലാം കൂടി ഉമ്മറത്തിരുന്ന് സൊറ പറയുന്ന നേരത്താവും ഞങ്ങള്‍ക്കു മുമ്പില്‍ അവറ്റകളുടെ ഇണചേരല്‍. അത് കാണുമ്പോള്‍ കുടുംബത്തിലെ ഓരോരുത്തരും ഓരോ വഴിക്കായി പതിയെ സ്‌കൂട്ടാവും. ചില സമയങ്ങളില്‍ അവയുടെ പരാക്രമം തുടങ്ങുമ്പോള്‍ത്തന്നെ ആരെങ്കിലും കല്ലെറിഞ്ഞ് ആട്ടിയോടിക്കും. താറാവുകളോട് വിരോധമുള്ളതുകൊണ്ടല്ല, കുടുംബസമേതം കാണാന്‍ പറ്റുന്ന കാഴ്ചയല്ല അതെന്ന കാഴ്ചപ്പാട് പൊതുവെ ഉണ്ടായിരുന്നതുകൊണ്ട് മാത്രം. ഏതെങ്കിലും ഒരാള്‍ക്ക് മുന്നിലാണ് ഈ രതിക്രീഡയെങ്കില്‍ പ്രശ്‌നമാക്കാറുണ്ടായിരുന്നില്ല. ശുദ്ധപ്രകൃതക്കാരായ താറാവുകള്‍ അവയുടെ വംശവര്‍ദ്ധനവിനായി ഇണചേരുകയും മുട്ടയിടുകയും ചെയ്യുന്നു. എത്ര വിശുദ്ധമായ കര്‍മം!

spiderman
സ്പെെഡർമാനിലെ രംഗം

അക്കാലമൊക്കെ കഴിഞ്ഞാണ് കേബിള്‍ ടി.വിയുടെ രംഗപ്രവേശം. എച്ച്.ബി.ഒയില്‍ നല്ല ഇംഗ്ലീഷ് സിനിമകള്‍ കാണാം. പക്ഷേ ഒരു പ്രശ്‌നം; എപ്