Tuesday, 19 October 2021

ക്ലാസ്റൂം ഓര്‍മകള്‍


Text Formatted

നൂര്‍ ജലീലയുടെ കഥ

ഒരു അധ്യാപകന്‍ എന്ന നിലയില്‍ ഞാനെങ്ങനെ ആയിരിക്കണമെന്ന് എന്നെ പഠിപ്പിച്ച നൂര്‍ ജലീലയുടെയും എലിസബത്ത് സിസ്റ്ററുടെയും കഥ.

Image Full Width
Image Caption
നൂര്‍ ജലീല / Photo: noorjaleela, instagram
Text Formatted

ത് എന്റെ കഥയല്ല, എന്റെ അധ്യാപന ജീവിതത്തിൽ ഞാന്‍ പഠിപ്പിച്ച കുട്ടിയുടെ കഥയുമല്ല. മറിച്ച്, ഞാന്‍ സാക്ഷിയായ ഒരു അധ്യാപികയുടെയും ഒരു കുട്ടിയുടെയും കഥയാണ്. ഒരു അധ്യാപകന്‍ എന്ന നിലയില്‍ ഞാനെങ്ങനെ ആയിരിക്കണമെന്ന് എന്നെ പഠിപ്പിച്ച കഥ. തുറന്നുതന്നെ പറയാം. നൂര്‍ ജലീലയുടെ കഥ. 

വര്‍ഷങ്ങള്‍ക്കുമുമ്പാണ്​ അച്ഛന്‍ കരീംക്കയോടൊപ്പം നൂര്‍ വീട്ടില്‍ വന്നത്​, ജന്മനാ രണ്ടു കൈയും രണ്ടു കാലുമില്ലാത്ത കുട്ടി. നൂറിന്​ ഒന്നാം ക്ലാസിലേക്കൊരു സീറ്റ് വേണം. കോഴിക്കോട്ടെ പല സ്‌കൂളുകളിലും അന്വേഷിച്ചു. ജന്മനാ വൈകല്യമുള്ള കുട്ടിക്ക് ആര് സീറ്റ് നല്‍കാന്‍. പേരില്‍ ചാരിറ്റി എന്നൊക്കെയുണ്ടെങ്കിലും  കാര്യത്തോടടുത്തപ്പോള്‍ ആരും സീറ്റ് കൊടുക്കാന്‍ തയ്യാറായില്ല. കുറെ പ്രായോഗിക തടസങ്ങള്‍- ആര് ബസില്‍നിന്നിറക്കും. ആര് ടോയ്​ലെറ്റിൽ കൊണ്ടുപോകും... അങ്ങനെയുള്ള മുടന്തന്‍ ന്യായങ്ങള്‍. ഒടുവിൽ, എന്റെ മക്കള്‍ പഠിക്കുന്ന സ്‌കൂളിലെത്തി. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ എലിസബത്തിനെ കണ്ടു. അന്ന് വളരെ പ്രശസ്തമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന ആ സ്‌കൂളില്‍ സീറ്റ് കിട്ടുക പ്രയാസമായിരുന്നു.

പക്ഷെ, നൂറിനെ മടിയിലെടുത്ത് സിസ്​റ്റർ എന്നോട് പറഞ്ഞത്; ഇത്തരം കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ അധ്യാപനം എങ്ങനെയാണ് ദൈവതുല്യമാകുന്നത് മാഷേ എന്നായിരുന്നു. 
നൂറിന് അവരുടെ ശ്രദ്ധയും പരിലാളനയും കിട്ടി. അവര്‍ പ്രചോദനം നല്‍കി, അവരുടെ പ്രോത്സാഹനത്തില്‍ കുട്ടി കൃത്രിമക്കാല്‍ വച്ചു. നടക്കാനും ഡാന്‍സ് കളിക്കാനും തുടങ്ങി. വരയ്ക്കാന്‍ തുടങ്ങി. പാടാന്‍ തുടങ്ങി.

സമൂഹത്തിലെ എല്ലാവരെയും ഉള്‍ക്കൊള്ളുമ്പോഴല്ലേ വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നുള്ളൂ എന്നുപറഞ്ഞ് അന്ന് സിസ്​റ്റർ ആ കൊച്ചു നൂറിനെ എടുത്ത് മടിയില്‍ വച്ച അനുഭവം, കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷങ്ങളിലും എനിക്കും വഴികാട്ടിയായിട്ടുണ്ട്

ഇന്ന്​, പ്രശസ്​തയായ യൂ ട്യൂബറും ഗായികയും ചിത്രകാരിയും മോട്ടിവേഷനൽ സ്പീക്കറുമാണ്​ നൂർ. സെലിബ്രിറ്റിയാണ്. അവളുടെ ചിത്രങ്ങള്‍ ഇംഗ്ലീഷ് മാഗസിനായ ഫെമിനയുടെ കഴിഞ്ഞ ലക്കത്തില്‍ കണ്ടു. സര്‍ക്കാര്‍ വെബ്‌സൈറ്റിലും ഈ കൊച്