Tuesday, 19 October 2021

ഓര്‍മ


Text Formatted

വിസ്​മൃത ഗ്രന്ഥങ്ങളുടെ ശ്മശാനം തേടിപ്പോയ ഒരാള്‍

ഈ കോവിഡ് കാലത്ത്, 2020 ജൂണ്‍ 19 ന്, അമ്പത്തഞ്ചാമത്തെ വയസ്സില്‍ അര്‍ബ്ബുദം ബാധിച്ച് മരിച്ച വിഖ്യാത സ്പാനിഷ് നോവലിസ്റ്റ് കാര്‍ലോസ് റൂയ്‌സ് സഫോണിനെക്കുറിച്ച് ഒരോര്‍മക്കുറിപ്പ്

Image Full Width
Image Caption
കാര്‍ലോസ് റൂയ്‌സ് സഫോണ്‍ / Photo: Twitter
Text Formatted

പുസ്തകങ്ങളെ ആത്മാവില്‍ ചേര്‍ത്തുപിടിച്ചു നടക്കുന്ന ഒരു പുസ്തക വില്‍പ്പനക്കാരനെ നാം ഒരു പക്ഷേ കണ്ടുമുട്ടിയിട്ടുണ്ടാവാം. എന്നാല്‍, പുസ്തകത്തിനു വേണ്ടി പ്രാണന്‍ ബലി നല്‍കേണ്ടി വന്ന ഒരു പുസ്തക വില്‍പ്പനക്കാരനെ? അത്തരമൊരാളായിരുന്നു സെഞ്ഞ്യോര്‍ സെംപര്‍. ഒരു പുസ്തകത്തെപ്രതി രക്തസാക്ഷിയായ ലോകത്തെ ആദ്യ പുസ്തക വില്‍പ്പനക്കാരന്‍ ഒരുപക്ഷേ, സെംപര്‍ ആയിരിക്കണം. ഈ കൊറോണക്കാലത്ത് ലോകത്തോടു വിട പറഞ്ഞ, സമകാലിക സ്പാനിഷ് നോവല്‍ സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയരില്‍ ഒരാളായ  കാര്‍ലോസ് റൂയ്‌സ് സഫോണിന്റെ  "വിസ്മൃത ഗ്രന്ഥങ്ങളുടെ ശ്മശാനം ' (Cemetery of forgotten books) എന്ന പരമ്പരയിലുള്ള നോവല്‍ ചതുഷ്ടയത്തിലെ കഥാപാത്രമാണ് പുസ്തക വില്‍പ്പനക്കാരനായ സെംപര്‍. ഈ പരമ്പരയിലെ രണ്ടാമത്തെ നോവലായ The Angel's Game ലെ കഥാനായകനായ മാര്‍ട്ടിന് അവന്റെ കുട്ടിക്കാലം മുതല്‍ക്കേ, പണമൊന്നും ഈടാക്കാതെ തന്നെ പുസ്തകങ്ങള്‍ വായിക്കാന്‍ നല്‍കിയിരുന്നത് ഇദ്ദേഹമായിരുന്നു. മികച്ച എഴുത്തുകാരോ മഹത്തായ കൃതികളോ മാത്രമല്ല നല്ല വായനക്കാരെ സൃഷ്ടിക്കുന്നത്. പുസ്തങ്ങളെ ആത്മാവില്‍ കൊണ്ടു നടക്കുന്ന പുസ്തക വില്‍പ്പനക്കാരനും ഗ്രന്ഥശാലക്കാരനും അതില്‍ പങ്കുണ്ട്.

angles game

പണം മുടക്കി പുസ്തകം വാങ്ങാന്‍ പാങ്ങില്ലാത്തവര്‍ക്ക് സെഞ്ഞ്യോര്‍ സെംപര്‍ പുസ്തകങ്ങള്‍ സൗജന്യമായി വായിക്കാന്‍ നല്‍കി. അവ പലപ്പോഴും അദ്ദേഹത്തിന് തിരിച്ചു കിട്ടുമായിരുന്നില്ല. കത്തിച്ചു കളയുമെന്ന് ഉടമകള്‍ പറഞ്ഞ സമാഹാരങ്ങള്‍, തനിക്ക് വില്‍ക്കാന്‍ സാധിക്കില്ലെന്ന് അറിയാമായിരുന്നിട്ടും, അദ്ദേഹം വില കൊടുത്തു വാങ്ങി. പുസ്തകങ്ങള്‍ക്ക് ആത്മാവുണ്ടെന്ന് സെംപര