Thursday, 21 October 2021

പുസ്തക നിരൂപണം


Text Formatted

ഏറിനെയല്ല, അതിന്റെ കാരണത്തെയാണ് നാം എപ്പോഴും ഭയപ്പെടുന്നത്

നമുക്ക് ചുറ്റിലും അസ്വസ്ഥത പടര്‍ത്തിയ ഏറ് ആരില്‍ നിന്നാണെന്നതിനും ഉത്തരമില്ല. അജ്ഞാതനായ ആ ഏറുകാരനെയാണ് നാമിപ്പോള്‍ ഭയപ്പെടുന്നതും- വി.എം. ദേവദാസിന്റെ  ‘ഏറ്’ എന്ന നോവലിന്റെ വായന

Image Full Width
Image Caption
ദേവദാസ് വി.എം.
Text Formatted

"നിങ്ങള്‍ ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകത്തിന്റെ ഇരുപത്തിരണ്ടാം പേജിലെ ഒരു വാചകം ഇവിടെ കമന്റ് ചെയ്യുക' എന്നായിരുന്നു ഒരു ദിവസം രാവിലെ സോഷ്യല്‍ മീഡിയയില്‍ എന്നെ വരവേറ്റ വെല്ലുവിളി. വി. എം. ദേവദാസിന്റെ ഏറ് വായിക്കാനെടുത്തതും അന്ന് രാവിലെയായിരുന്നു. വെറുതെ ഒരു കൗതുകത്തിന് ഇരുപത്തിരണ്ടാം പേജിലേക്ക് ചാടിക്കയറി: "ആ ഭ്രാന്തന്‍ വേറൊന്നുങ്കൂടി ചെയ്യാറുണ്ട്. വെറുതെയിരിക്കുമ്പോള്‍ കട്ടുറുമ്പുകളെ തേടിച്ചെന്ന് എണ്ണമെടുക്കും. അതുപോലെ നീയും ഓര്‍മ്മേലുള്ള ഉറുമ്പുകളെയൊക്കെ മെല്ലെ ഇറക്കിവിട്ട് കണക്കെടുക്കാന്‍ തുടങ്ങിക്കോ ശ്രീധരാ...' എന്ന വാചകമായിരുന്നു ഞാന്‍ അവിടെ കണ്ടത്.

കഥാസന്ദര്‍ഭം മനസ്സിലായില്ലെങ്കിലും ആ വാചകം തന്നെ കമന്റായി ഇടുകയും ചെയ്തു. പിന്നീട് നോവല്‍ വായിച്ച് ആ ഭാഗത്ത് എത്തിയപ്പോഴാണ് ഇത് നോവലിന്റെ ഇനിയുള്ള പുരോഗതിയെക്കുറിച്ചുള്ള ഒരു സൂചന കൂടിയാണെന്ന് മനസ്സിലാകുന്നത്. ഈ വാചകം സൂചിപ്പിക്കും പോലെ ശ്രീധരന്‍ എന്ന റിട്ടയേര്‍ഡ് പൊലീസുകാരന്‍ തന്റെ ഓര്‍മ്മകളിലൂടെയും ജീവിതത്തിലൂടെയും നടത്തുന്ന കണക്കെടുപ്പാണ് "ഏറ്'. അതോടൊപ്പം വിശ്വാസം ആള്‍ക്കൂട്ടത്തെ എത്രമാത്രം പരിഹാസ്യരാക്കിത്തീര്‍ക്കുന്നുവെന്ന് ആക്ഷേപഹാസ്യത്തിലൂടെ ഈ നോവല്‍ ചിത്രീകരിക്കുന്നു. അതേസമയം ഗൗരവകരമായ വിഷയങ്ങള്‍ ഗൗരവകരമായ വാക്കുകളില്‍ അവതരിപ്പിക്കുന്ന ദേവദാസ് തന്റെ പതിവുശൈലി കൈവിട്ടിട്ടുമില്ല. ഇത് ഈ സമൂഹത്തിന് നേരെയുണ്ടായ ഒരു ഏറ് ആയിരുന്നെന്ന് നോവലിന്റെ അവസാനത്തില്‍ വായനക്കാര്‍ക്ക് മനസ്സിലാകുന്നു.

eru

ഡില്‍ഡോ- ആറ് മരണങ്ങളുടെ പള്‍പ്പ് ഫിക്ഷന്‍ പുസ്തകം എന്ന ആദ്യ നോവല്‍ മുതല്‍ ദേവദാസിന്റെ പ്രധാനപ്പെട്ട പ്രമേയമാണ് കുറ്റവും ശിക്ഷയും. അതേസമയം ഇത് ഈ എഴുത്തുകാരന്റെ മാത്രം പ്രത്യേകതയുമല്ല.