Wednesday, 20 October 2021

ഭാവി മനുഷ്യൻ


Text Formatted

സിസെക്​ പ്രവചിക്കുന്ന മനുഷ്യ​ന്റെ ഭാവി

നിര്‍ഭാഗ്യവശാല്‍, ഇന്നത്തെ ഇടതുപക്ഷം റാഡിക്കലായുള്ള എന്തെങ്കിലും പ്രവൃത്തി ചെയ്യാന്‍ അത്യധികം ഭയപ്പെടുന്നു. ഇടതുപക്ഷത്തിന് അധികാരമുള്ളപ്പോഴും സമൂലപരിവര്‍ത്തന സ്വഭാവമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അതിന് ആധിയും ആകുലതയുമാണ്

Image Full Width
Image Caption
സ്ലാവോയ് സിസെക്
Text Formatted

പ്രത്യയശാസ്ത്രം ഇക്കാലത്ത് പഴയപോലെയല്ല പ്രവര്‍ത്തിക്കുന്നത്.
ദാര്‍ശനികര്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ നമ്മുടെ ജീവിതത്തിന്റെ "നൈതിക സത്ത'യ്ക്ക് (ethical substance) വിള്ളലുണ്ടായിരിക്കുന്നു. ഈ വിണ്ടുകീറല്‍ ഒരു "സാമാന്യ' ജനാധിപത്യത്തെ സംബന്ധിച്ച് താങ്ങാവുന്നതിലേറെ തീവ്രമായിരിക്കുന്നു. ഈ പിടിവിട്ട അവസ്ഥ ഒരുതരം ആഭ്യന്തര ശീതയുദ്ധത്തിലേക്കാണ് അനുക്രമം പോകുന്നത്.
ട്രംപിന്റെ വികടമായ "മാഹാത്മ്യ'ത്തിന്റെ അടിസ്ഥാനം, തന്റെ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ അയാള്‍ അലിഖിത നിയമങ്ങളെ (ലിഖിതവും) ലംഘിക്കാന്‍ ഒട്ടും പേടിച്ചിരുന്നില്ല എന്നതാണ്. നമ്മുടെ പൊതുജീവിതം ചിട്ടപ്പെടുത്തിയിരിക്കുന്നത് അലിഖിതമായ ആചാരങ്ങളുടെയും ചിട്ടവട്ടങ്ങളുടെയും ഒരു നിബിഡവലയാണ്. ഇതാണ് സുപ്രകാശമായ ലിഖിതനിയമങ്ങള്‍ എങ്ങനെ അനുശീലനം ചെയ്യണമെന്ന് നമ്മെ പഠിപ്പിക്കുന്നത്. ട്രംപ്, സുവ്യക്തമായ ലിഖിതനിയമങ്ങളോട് ചേര്‍ന്നുനിന്നപ്പോള്‍ തന്നെ, നാം എങ്ങനെ ഈ നിയമങ്ങള്‍ ആചരിക്കണമെന്ന് നിശ്ചയിക്കുന്ന അലിഖിതമായ നിശ്ശബ്ദ നിയമങ്ങളെ വകവച്ചില്ല.
ട്രംപിനെ കേവലം കുറ്റപ്പെടുത്തുന്നതിനുപകരം ഇടതുപക്ഷം ട്രംപില്‍നിന്ന് ഇതു പഠിക്കുകയും പ്രാവര്‍ത്തികമാക്കുകയും വേണം- ഒരു സാഹചര്യം ആവശ്യപ്പെടുമ്പോള്‍ നാം അസാധ്യമായത് ചെയ്യുകയും അലിഖിത നിയമങ്ങളെ പിളര്‍ക്കുകയും തകര്‍ക്കുകയും വേണം. നിര്‍ഭാഗ്യവശാല്‍, ഇന്നത്തെ ഇടതുപക്ഷം റാഡിക്കലായുള്ള എന്തെങ്കിലും പ്രവൃത്തി ചെയ്യാന്‍ അത്യധികം ഭയപ്പെടുന്നു. ഇടതുപക്ഷത്തിന് അധികാരമുള്ളപ്പോഴും സമൂലപരിവര്‍ത്തന സ്വഭാവമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അതിന് ആധിയും ആകുലതയുമാണ്: "നമ്മള്‍ ഇങ്ങനെ ചെയ്താല്‍ ലോകം എങ്ങനെ പ്രതികരിക്കും? നമ്മുടെ പ്രവൃത്തി സമൂഹത്തില്‍ പരിഭ്രാന്തി പടര്‍ത്തുമോ?' ദൗര്‍ഭാഗ്യവശാല്‍, ഈ ഭീതിയുടെ അര്‍ഥമിതാണ്: "നമ്മുടെ ശത്രുപക്ഷത്തുള്ളവര്‍ രോഷം കൊള്ളുകയും എതിരായി പ്രവര്‍ത്തിക്കുകയും ചെയ്യുമോ?'

രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ ഏതൊരാളും ഇത്തരം ഭീതിയെയും ആശങ്കയെയും കീഴടക്കേണ്ടതുണ്ട്. ആപത്ശങ്ക തരണം ചെയ്ത് സാഹസത്തിന് തുനിയണം. അജ്ഞാതത്