Tuesday, 19 October 2021

കവി വായന


Text Formatted

പോരടിയ്ക്കുന്ന രണ്ട് യോദ്ധാക്കളെ കമിതാക്കളാക്കിയ കവി

The Twelve Labours എന്ന പേരില്‍ പ്രശസ്തമായ സാഹസിക കഥകളിലൊന്നിലെ കഥാപാത്രമായ ഹെര്‍ക്കുലീസിനെയും ഗാരിയനെയും ആധുനിക കാലത്തേയ്ക്ക് പറിച്ചുനട്ട ആനി കാഴ്സണ്‍ എന്ന കവിയെക്കുറിച്ച്, Autobiography of Red എന്ന കവിതയെക്കുറിച്ച്‌

Image Full Width
Image Caption
ആനി കാഴ്സണ്‍ / Photo: Paulo Slachevsky, Flickr
Text Formatted

നേഡിയൻ കവിയായ Anne Carson ക്ലാസിക്സിൽ പ്രൊഫസർ കൂടിയാണ്.
അവരുടെ  Autobiography of Red (1998), അവരുടെ കവിതകളുടെ, പ്രശസ്തമായ പരീക്ഷണാത്മകതയുടെ ഉദാഹരണമാണ്. ഹെർക്കുലീസിന്റെ The Twelve Labours എന്ന പേരിൽ പ്രശസ്തമായ സാഹസിക കഥകളിൽ പത്താമത്തേതാണ് ഈ പുസ്തകത്തിന് ആധാരം. പ്രസ്തുത കഥയിൽ ഹെർക്കുലീസ് Geryon എന്ന ചുവന്ന ചിറകുകളുള്ള, മനുഷ്യരൂപത്തിലുള്ള സത്വത്തെ കൊല്ലാനായി പോവുകയാണ് - മെഡൂസയുടെ കൊച്ചുമകനാണ് Geryon. കാഴ്‌സൺ ഈ കഥയെ ആധുനിക കാലത്തേയ്ക്ക് പറിച്ചുനടുകയാണ്. “Most Homeric of the lyric poets” ആയ Stesichorus-നെപ്പറ്റി പറഞ്ഞു കൊണ്ടാണ് പുസ്തകം തുടങ്ങുന്നത്. Stesichorus-നെ ഒരു സമകാലികൻ വിശേഷിപ്പിയ്ക്കുന്നത് “What a sweet genius in the use of adjectives” എന്നാണ്. തുടർന്ന് അഡ്ജെക്റ്റീവ്സുകളെപ്പറ്റി കാഴ്സൺ പറയുന്നു: “What is an adjective? Nouns name the world. Verbs activate the names. Adjectives come from somewhere else. The word adjective (epitheton in Greek) is itself an adjective meaning ‘placed on top,’  ‘added,’  ‘appended,’  ‘imported,’  ‘foreign.’  Adjectives seem fairly innocent additions but look again. These small import