Monday, 18 October 2021

ആഭ്യന്തര രാഷ്ട്രീയം


Text Formatted

സ്വന്തം പൗരന്മാരും രാജ്യത്തിനെതിരെ;
​​​​​​​ഇസ്രായേലിലെ വൈരുധ്യങ്ങള്‍

ഇസ്രായേലി രാഷ്ട്രത്തിനകത്ത് നിലനില്‍ക്കുന്ന സാമൂഹിക- രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഈയിടെ നടന്ന ഇസ്രായേല്‍- പലസ്തീന്‍ സംഘട്ടനത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കുന്നു

Image Full Width
Image Caption
പലസ്തീനെതിരെയുള്ള ഇസ്രയേലിന്റെ അധിനിവേഷത്തിനെതിരെ ഇസ്രയേലിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ പ്രതിഷേധം
Text Formatted

ബൈബിളിലെ തേനും പാലും ഒഴുകുന്ന വാഗ്ദത്തഭൂമി എന്ന മരീചികയില്‍നിന്ന് ആധുനിക ഇസ്രായേല്‍ രാഷ്ട്രത്തിലേക്കുള്ള ദൂരം വലിയ സംഘര്‍ഷങ്ങളുടേതാണ്. മതരാഷ്ട്രങ്ങളും രാജഭരണകൂടങ്ങളും രാഷ്ട്രീയ അനിശ്ചിതത്വങ്ങളും നിലനില്‍ക്കുന്ന പശ്ചിമേഷ്യയിലെ ഏക പൂര്‍ണ ജനാധിപത്യ രാഷ്ട്രം എന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്. ഇസ്രായേലി രാഷ്ട്രത്തിനകത്ത് നിലനില്‍ക്കുന്ന സാമൂഹിക- രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഈയിടെ നടന്ന ഇസ്രായേല്‍- പലസ്തീന്‍ സംഘട്ടനത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കുകയാണ് ഈ ലേഖനത്തില്‍.

സാമൂഹ്യ സമസ്യകള്‍

1948 മെയ് 14 ന് പ്രഖ്യാപിച്ച ഇസ്രായേലി ഡിക്ലറേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സിന്റെ കരട് രേഖയിലുള്ള ചര്‍ച്ചയില്‍, അവസാന വാചകത്തില്‍ മതത്തെ സംബന്ധിച്ചുണ്ടായ തര്‍ക്കം ശ്രദ്ധേയമാണ്: "placing our trust in the almighty' എന്ന് ഉള്‍പ്പെടുത്തണമെന്ന് ഷാപിറ, യഹൂദ മെയ് മേന്‍ എന്നീ റാബികള്‍ നിര്‍ബന്ധം പിടിക്കുന്നു, അതേ സമിതിയില്‍ അംഗമായ മതേതര മാപ്പാങ്ങ് കക്ഷിയുടെ പ്രതിനിധിയായ സിസ്ലിങ്ങ് ഇതിനെ ശക്തിയുക്തം എതിര്‍ക്കുന്നു. ഡേവിഡ് ബെന്‍ ഗുറിയോണിന്റെ തീവ്ര ശ്രമങ്ങള്‍ക്കൊടുവില്‍ "rock of Israel' എന്ന, പല തരത്തില്‍ വ്യാഖ്യാനിക്കാവുന്ന മറ്റൊരു പ്രയോഗം ഉള്‍പ്പെടുത്തുന്നു. രാഷ്ട്രത്തിന്റെ സ്വഭാവത്തെ സംബന്ധിച്ച ഈ അവ്യക്തത സിയോണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആരംഭ ദശയില്‍ത്തന്നെ കാണാം. വേള്‍ഡ് സിയോണിസ്റ്റ് കൗണ്‍സിലില്‍ തന്നെ രാഷ്ട്രീയമായി ഒരു ജൂതരാഷ്ട്രം സ്ഥാപിക്കണമെന്ന തിയഡോര്‍ ഹെര്‍സലിന്റെ ആശയങ്ങളെ നിരവധി ജൂത വിഭാഗങ്ങള്‍ എതിര്‍ത്തിരുന്നു. പൊളിറ്റിക്കല്‍ സയണിസത്തിന്റെ രാഷ്ട്ര പൂര്‍ത്തീകരണത്തിനു ശേഷവും ഈ നയ സംബന്ധിയായ സ്വത്വപ്രതിസന്ധി തുടരുന്നതായി കാണാം. ഇസ്രായേല്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 13ാം ഖണ്ഡികയില്‍ പറയുന്നത് രാഷ്ട്രം, സ്വാതന്ത്ര്യം, നീതി, സമാധാനം എന്നിവയില്‍ അടിസ്ഥാനമായ സാമൂഹിക സമത്വം, ര