Saturday, 27 November 2021

മോദി ഭരണത്തിന്റെ ഭാവി


Text Formatted

മോദി 2.0: അവസാനത്തിന്റെ ആരംഭം?

മോദി പ്രതിഭാസത്തിന്റെ ആവിര്‍ഭാവത്തിന് വഴിതെളിച്ച ഘടകങ്ങള്‍, കോവിഡ്​ രണ്ടാം തരംഗത്തോടെ, ഒരോന്നായി പിന്നോട്ടടിക്കുകയാണ്​. അതിന്റെ വ്യക്തമായ രൂപഭാവങ്ങള്‍ എങ്ങനെയാവുമെന്ന തീര്‍പ്പുകള്‍ക്ക് വരുംദിനങ്ങളിലാവും കൂടുതല്‍ വ്യക്തത കൈവരിക. 

Image Full Width
Image Caption
കോവിഡ് രണ്ടാംതരംഗത്തില്‍ മരണനിരക്ക് കുത്തനെ ഉയരുന്നതിനിടയില്‍ ഗംഗാതീരത്ത് അടക്കം ചെയ്ത മൃതശരീരങ്ങള്‍. ഉത്തർപ്രദേശിലെ കാനൂജില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. / Photo: Screengrab, Barkha Dutt mojo story

Text Formatted

‘ദേശായിയുടെ കാര്യം ഏകദേശായി' 1 എന്ന സുപ്രസിദ്ധമായ തലക്കെട്ടിനെ ഓര്‍മയില്‍ വരുത്തുന്ന പരുവത്തില്‍  ‘മോദി 2.0' എത്തിയെന്നു പറഞ്ഞാല്‍ അതിശയോക്തിയാണെന്ന് ഭക്തര്‍ പരിതപിക്കും. ഒരു കാര്യം ഏതായാലും ഉറപ്പാണ്. കാര്യങ്ങള്‍ പന്തിയല്ലെന്ന തോന്നല്‍ വ്യാപകമായിരിക്കുന്നു. വായുമലിനീകരണത്തെ ഭേദിക്കുന്ന ശവഗന്ധം അന്തരീക്ഷത്തില്‍ നിറഞ്ഞതോടെ വര്‍ഷങ്ങളായി ബോധപൂര്‍വം സൃഷ്ടിച്ചെടുത്ത നുണകളും, വ്യാജസ്തുതികളും മറനീക്കി പുറത്തുവരുന്ന സ്ഥിതിയിലായി. എവിടെയാണ് പിഴച്ചതെന്ന ഉദ്വേഗം സ്ഥിരം സാക്ഷ്യംപറച്ചിലുകാരുടെ വാക്കിലും, നോക്കിലും അവിശ്വാസത്തിന്റെ മുദ്രകള്‍ ചാര്‍ത്തുന്നു. വ്യാജനിര്‍മിതികള്‍ ഒരോന്നായി പുറത്തുവരുന്നത് ഭക്തരുടെ ആവേശം ചോര്‍ത്തിക്കളയുന്നുവെങ്കിലും നേതാവിനായുള്ള കൂട്ടപ്രാര്‍ത്ഥനകള്‍ തുടരുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല.

കാപട്യങ്ങളുടെ പുതിയ ചേരുവകള്‍ ഒരുക്കുന്നതിന്റെ തിരക്കിലായ പ്രൊപഗാന്‍ഡ സംവിധാനം വര്‍ധിതവീര്യത്തോടെ തിരിച്ചു വരാനുള്ള തയ്യാറെടുപ്പിലാണന്ന കാര്യത്തിലും ഉപേക്ഷ വിചാരിക്കേണ്ടതില്ല. എന്നാലും കോവിഡ് രണ്ടാം വരവിന്റെ പ്രഹരശേഷി നരേന്ദ്ര മോദിയുടെ രണ്ടാമൂഴത്തിന്റെ ബലതന്ത്രങ്ങളെ മറികടക്കുന്ന ശക്തിപ്രവാഹമായി രൂപാന്തരപ്പെടാനുള്ള സാധ്യതകള്‍ ഉരുത്തിരിയുന്നതിന്റെ ലക്ഷണം പ്രകടമാണ്. അതിന്റെ വ്യക്തമായ രൂപഭാവങ്ങള്‍ എങ്ങനെയാവുമെന്ന തീര്‍പ്പുകള്‍ക്ക് വരുംദിനങ്ങളിലാവും കൂടുതല്‍ വ്യക്തത കൈവരിക്കുക. 

മഹാമാരിയുടെ ആവിര്‍ഭാവത്തിന് മുമ്പു തന്നെ ബി.ജെ.പിയും സംഘപരിവാരവും പ്രതിനിധാനം ചെയ്യുന്ന ആക്രമണോത്സുകമായ ഹൈന്ദവ രാഷ്ട്രീയം ഒരു ദശാസന്ധിയില്‍ എത്തിയതിന്റെ ലക്ഷണങ്ങള്‍ സുലഭമായിരുന്നു.

രാഷ്ട്രീയ ഹൈന്ദവികത നേരിടുന്ന ആന്തരികവും, ബാഹ്യവുമായ വൈ