Sunday, 28 November 2021

മാധ്യമങ്ങള്‍ കാണാത്ത ഇന്ത്യ- 7


Text Formatted

മഞ്ഞുപുതച്ച കാലിബംഗനിലെ  'ആ സ്വന്തം സ്റ്റുഡിയോ'

ബാഗ് എടുത്തയാളോ അയാളില്‍ നിന്ന് ക്യാമറ മേടിച്ചയാളോ അതുവെച്ച് പരിമിതമായ സൗകര്യങ്ങളില്‍ ആ ഗ്രാമത്തില്‍ ഒരു സ്റ്റുഡിയോ തുടങ്ങിക്കാണുമായിരിക്കും എന്നങ്ങ് ആലോചിച്ചുറപ്പിച്ചു. 

Image Full Width
Image Caption
കാലിബംഗനിലേക്കുള്ള പുലർച്ചെ യാത്രയിൽ നിന്നുള്ള ദൃശ്യങ്ങൾ / ഫോട്ടോ: മുഹമ്മദ് എ.
Text Formatted

രാജസ്ഥാനില്‍ കൊടുംമഞ്ഞുകാലത്ത് തീവണ്ടി യാത്ര അതികഠിനമാണ്, അതും, പുലര്‍ച്ചെ ലോക്കല്‍ ട്രെയിനുകളില്‍. എന്തായാലും പോവാം എന്ന് തീരുമാനിച്ചുറപ്പിച്ചു. യാത്രയ്ക്ക് കരുതിയതെല്ലാം ബാഗില്‍ കുത്തിനിറച്ച് ബിക്കാനീറിലെ ഹോട്ടലില്‍ നിന്നിറങ്ങി. പാതിരാത്രി ബിക്കാനീര്‍ സ്റ്റേഷനില്‍ നിന്നാണ് സഞ്ചാരം. ലോക്കല്‍ ട്രെയിനില്‍ ഹാരപ്പന്‍ നാഗരികതയുടെ അവശേഷിപ്പായ കാലിബംഗനിലേക്ക്. തീവണ്ടിയുടെ ദേഹം മുഴുക്കെ തണുത്തു മരവിച്ചിരിക്കുന്നു. തൊടാനാകാത്തവിധം മഞ്ഞുകാലം തീവണ്ടിയെ ആവേശിച്ചിരിക്കുന്നു. ഒരു സീറ്റില്‍ കേറിക്കിടന്നു. എത്ര കൂനിക്കൂടി കിടന്നിട്ടും ഷൂവും കോട്ടുമുണ്ടായിട്ടും തണുപ്പ് അരിച്ച് കേറുന്നു. നേരംവെളുക്കുന്നതിന് മുന്‍പ് സ്റ്റേഷനെത്തും. അത് ആലോചിച്ച് ഉറങ്ങാനുമായില്ല. സ്ഥലം മാറിപ്പോകരുതല്ലോ. ഒടുവില്‍ സ്ഥലമെത്തി, സ്റ്റേഷനിലിറങ്ങി. ഒരു മനുഷ്യനെ പോലും കാണാനില്ല. വിജനം. അപ്പോഴാണത് മനസ്സിലായത്. പീലീബംഗ സ്റ്റേഷനെന്ന് കരുതി ഇറങ്ങിയത് തെറ്റിപ്പോയിരിക്കുന്നു. ഇന്‍ഡസ് വാലി സിവിലൈസേഷന്റെ അവശേഷിപ്പ് തേടിയുള്ള യാത്ര തുടക്കത്തിലേ പാളി. പിലിബംഗനെന്ന സ്റ്റേഷന് മുന്‍പുള്ള ഏതോ സ്റ്റോപ്പാണ്. പെട്ടുപോയി. സംശയം ചോദിക്കാനായി ആരെയും കാണുന്നില്ല. മഞ്ഞുകാലം, പുലര്‍കാലത്ത് രണ്ടരമണിയോ മറ്റോ ആണ്. ഇരുന്നു സമയം കഴിച്ചുകൂട്ടി. അതുകൊണ്ടായില്ല. എണീറ്റു, ഇരുന്നുറങ്ങുന്ന ഒരു ജീവനക്കാരനെ കണ്ടെത്തി. ഈ പ്ലാറ്റ്‌ഫോമില്‍ മറ്റൊരു ട്രെയിന്‍ വരുമെന്ന് അയാള്‍ പാതിയുറക്കത്തില്‍ പറഞ്ഞു. കട്ടിയുള്ള കോട്ടുണ്ട് പക്ഷേ ആസകലം തണുത്തുവിറക്കുന്നു. കൈ ആകെ മരവിച്ചു, തൂങ്ങി തൂങ്ങിയുള്ള ഇരുപ്പിനിടെ ഒരു ട്രെയിനെത്തി. 

കാലിബംഗനിലെ ഹാരപ്പന്‍ കാഴ്ച കണ്ട് ഇന്നുതന്നെ മടങ്ങണം. ലോഡ്ജ് ഉണ്ടോയെന്ന് പോലും സംശയമാണവിടെ. പീലിബംഗനിലെ പരിസരം കണ്ടിട്ട് അങ്ങനെ തോന്നി.

പാതിരാത്രി, മിക്ക ട്രെയിനുകളിലും ഡോർ ഉള്ളില്‍ നിന്ന് അടച്ചുകാണാം, പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍. ഇതൊരു മുട്ടന്‍ പണിയാണ്. സീറ്റിലെ യാത്രികര്‍ക്ക് പുറമേ വാതിലിനരി