Saturday, 27 November 2021

ലൈംഗിക ന്യൂനപക്ഷം


Text Formatted

ജൂണ്‍, ക്വിയര്‍ മനുഷ്യരുടെ മാസം
ഓര്‍ക്കാം, സ്റ്റോണ്‍വാള്‍ വിമോചന സമര പാഠങ്ങളെ

ഇന്ത്യയില്‍, ക്വിയര്‍ മുന്നേറ്റങ്ങളുടെ ഭാവി ഹിന്ദുത്വത്തോടും മുതലാളിത്തത്തോടും എന്ത് നിലപാടെടുക്കും എന്നതിനെ ആശ്രയിച്ചിരിക്കും. ഹിന്ദുത്വത്തിന്റെ നുഴഞ്ഞുകയറ്റങ്ങളോട് നിരന്തരം കലഹിക്കുന്ന ദളിത്-മുസ്‌ലിം-ഡിസേബിള്‍ഡ് ക്വിയര്‍ മനുഷ്യരാണ് ഇനി ക്വിയര്‍ രാഷ്ട്രീയത്തിന്റെ ഗതിയെ നിയന്ത്രിക്കുക

Image Full Width
Image Caption
1969ല്‍ സ്റ്റോണ്‍വാളിലുണ്ടായ പൊലീസ് റെയ്ഡിനു പിന്നാലെ പ്രതിഷേധക്കാര്‍ തെരുവുകള്‍ കയ്യടക്കിയപ്പോൾ./ Photo:Public Domain Dedication
Text Formatted

When we speak we are afraid our words will not be heard or welcomed.
But when we are silent, we are still afraid.
So it is better to speak
-
 Audre Lorde

ജൂണ്‍ മഴക്കാല മാസമാണ്. ലോകമാകെയുള്ള ക്വിയര്‍ മനുഷ്യര്‍ക്കാകട്ടെ ഈ മാസം മഴവില്‍ നിറങ്ങളുടേതാണ്, പ്രൈഡ് പരേഡുകളുടേതാണ്. കേരളത്തിലാകട്ടെ ക്വിയര്‍ പ്രൈഡ് ആഘോഷങ്ങള്‍ ആഗസ്റ്റിലേക്ക് നീളും. മഴക്കാലമൊന്ന് കെട്ടടങ്ങിയ ശേഷമാണ് കേരളം ശരീരത്തിന്റെ വൈവിധ്യങ്ങളെ സ്വാഭിമാനം കൊണ്ടാടുന്നത്. കോവിഡ് മഹാമാരിയുടെ പുതിയ സാഹചര്യത്തില്‍ ക്വിയര്‍ പ്രൈഡുകളും മറ്റു പരിപാടികളും ഓണ്‍ലൈന്‍ മാധ്യമങ്ങളിലേക്ക് ചുവടുമാറ്റിയിട്ടുണ്ട്. കേരളത്തിലെ ക്വിയര്‍ സംഘടനകളും കോളേജ് യൂണിയനുകളും ഇതിനകം ക്വിയര്‍ മനുഷ്യരോട് ഐക്യപ്പെട്ട് പല പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ തരംഗമായ ക്ലബ്ബ് ഹൗസിലും ദിവസവും ക്വിയര്‍ വിഷയത്തെ ചുറ്റിപ്പറ്റി സജീവ ചര്‍ച്ചകളുണ്ടാകുന്നുണ്ടെന്നത് മാറ്റത്തിന്റെ സൂചനയാണ്.

ഇരുപതാംനൂറ്റാണ്ടുകളില്‍ ശരീരത്തെയും ലൈംഗികതയെയും മുന്‍നിര്‍ത്തിയുണ്ടായ ശക്തമായ സംവാദങ്ങള്‍ "വിമത'മെന്ന പദത്തിന്റെ രാഷ്ട്രീയ മൂല്യം ഉയര്‍ത്തി.

യൂറോപ്യന്‍ ആധുനികതയോടെ ആണ്‍- പെണ്‍ ദ്വന്ദ്വങ്ങളിലേക്ക് പരിമിതപ്പെടുത്തിയ ശരീരങ്ങളെ മോചിപ്പിക്കാനുള്ള ശ്രമങ്ങളാണ് ക്വിയര്‍ രാഷ്ട്രീയം ഉയര്‍ത്തുന്നത്. ശരീരത്തിന്റെ വൈവിധ്യങ്ങളെയാണ് LGBTIAPQ+ ലെ ഓരോ അക്ഷരങ്ങളും സൂചിപ്പിക്കുന്നത് (