Sunday, 28 November 2021

നോവൽ വായന


Text Formatted

'എവിടെയാണ് ഞാന്‍', നോവലിലും നഗരത്തിലും

ലോക്ക്ഡൗണ്‍ ദിനങ്ങളിലെ ഈ നോവല്‍ വായന ഒരാളുടെ അകത്തെ അലച്ചില്‍ പോലെയാണ്- ജുംബാ ലാഹിരിയുടെ Whereabouts എന്ന നോവലിന്റെ വായന

Image Full Width
Text Formatted

ഴുത്തുകാരുടെ കുടിയേറ്റ ജീവിതത്തെപ്പറ്റി നോവലുകളുടെ ആധുനികതക്കൊപ്പം ഓര്‍ത്തുനോക്കൂ, നമ്മള്‍ ജീവിതത്തിന്റെ വലിയൊരംശത്തിലേക്ക് പ്രവേശിക്കുന്നു. നഗരങ്ങളിലെ ജീവിതമാണത്.
നോവല്‍ ആധുനികതയുടെ കലയെക്കാള്‍ നാഗരിക ജീവിതത്തിന്റെ ഷെല്‍ട്ടര്‍ ആവുകയാണ് അപ്പോള്‍. നോവല്‍ മറ്റൊരു കുടിയേറ്റഭൂമിയാകുന്നു. മറ്റൊരര്‍ത്ഥത്തില്‍, വന്‍കരകളുടെ ഓര്‍മ പേറുന്ന ചെറുദ്വീപുകളായി നോവല്‍ എഴുത്തുകാരും നോവല്‍ വായനക്കാരും മാറുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ ജുംബാ ലാഹിരിയുടെ Whereabouts എന്ന നോവല്‍ വായിക്കുമ്പോള്‍ ഇത്തരമൊരു കാലത്തിലാണ് എഴുത്തും വായനയും നടക്കുന്നത് എന്നുതോന്നുമായിരുന്നു: ലോകത്തെ പല നഗരങ്ങളും ലോക്ക്ഡൗണ്‍ ദിനങ്ങളിലൂടെ കടന്നുപോകുന്ന മഹാമാരിയുടെ ഈ സന്ദര്‍ഭത്തില്‍ നോവല്‍ വായന ഒരാളുടെ അകത്തെ അലച്ചില്‍ പോലെയുമാണ്. അല്ലെങ്കിലും, ഫിക്ഷന്‍ നമ്മെ, കാലത്തിനൊപ്പം നടത്തുന്നില്ല. പകരം, കാലത്തെ ഊഹിക്കാന്‍ നമ്മെ അനുവദിക്കുന്നു.

മുറിയിലെ കാത്തിരിപ്പിനെക്കുറിച്ച് പറയുന്നിടത്ത് മറ്റൊരു സ്ത്രീക്കൊപ്പമുള്ള ഇരിപ്പിനെപ്പറ്റി വിശേഷിപ്പിക്കുന്നത്, എന്റെ കൂടെ മറ്റൊരു സ്ത്രീകൂടി ഈ മുറിയില്‍ കെണിയില്‍ പെട്ടിരിക്കുന്നു എന്നാണ്.

യൂറോപ്പിലെ, ഒരു നഗരത്തില്‍, ഒരു പക്ഷെ റോമില്‍, ജീവിക്കുന്ന സ്ത്രീയാണ് Whereabouts ലെ "നായിക', അവള്‍ ആ നഗരത്തിലെ തന്റെ ജീവിതം പറയുന്നു, അതും ഒരു ഇടവേളയിലെ. അവളുടെ അതിസാധാരണമായ ജീവിതത്തിന്റെ ഒരു ഘട്ടമാണ് "കഥ', അപ്പോഴും കഥയ്ക്കുവേണ്ടുന്ന ഏതുതരം ഊഹാപോഹങ്ങളില്‍ നിന്നും അത് മുക്തവുമാണ്.

ഒരു നഗരത്തെ സങ്കല്‍പ്പിച്ചു നോക്കൂ: ദിനേനയുള്ള അതിന്റെ ജീവിതത്തില്‍ സാധാരണവും അസാധാരണവുമായ അനവധി സംഭവങ്ങളുണ്ട്. നമ്മള്‍ നഗരങ്ങളെ ഓര്‍ക്കുന്നതുതന്നെ അത്തരം ഓര്‍മകളിലേക്കുകൂടി കടന്നു ചെന്നുകൊണ്ടാണ്. നഗരങ്ങള്‍ക്ക് സ്ഥായിയായ ഒരു ഭാവം നിര്‍മമതയുടെതാണ്. അതിനെ കുറിച്ചുള്ള എല്ലാ കെട്ടുക