Sunday, 28 November 2021

മാലിന്യ സംസ്​കരണം


Text Formatted

ഗ്രീന്‍ ട്രൈബ്യൂണല്‍ മലയാളിയുടെ തലയ്ക്ക് വിലയിട്ട വിവരം അറിയാമോ?

മാലിന്യ സംസ്‌കരണ നിയമം നടത്തിയാല്‍ 2020 മാര്‍ച്ച് 31 മുതല്‍ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും പിഴ അടക്കണം. അവയ്ക്ക് പണം അടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ അടക്കണം. അതായത്, ഇന്ന് കേരളത്തിലെ ഓരോ പൗരന്റെയും തലയ്ക്ക് ഗ്രീന്‍ ട്രൈബ്യൂണല്‍ മാലിന്യത്തിന്റെ പേരില്‍ പ്രതിമാസം വിലയിട്ടിട്ടുണ്ട്

Image Full Width
Image Caption
കേരളത്തിന്റെ പാരിസ്ഥിതിക ആരോഗ്യ സുസ്ഥിരതയ്ക്ക്, ദൈനംദിനം ഉല്‍പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങളെയും പരമ്പരാഗത മാലിന്യങ്ങളെയും കൈകാര്യം ചെയ്യേണ്ടതായിട്ടുണ്ട്. / Photo: Pixabay
Text Formatted

കേരളത്തിലെ 12 ജില്ലകളിലെ പ്രധാന നഗരങ്ങളില്‍ കുമിഞ്ഞുകൂടുന്ന മാലിന്യക്കൂമ്പാരത്തിനെതിരെ, അതുണ്ടാക്കുന്ന സാമൂഹിക- സാമ്പത്തിക- ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെതിരെ വര്‍ഷങ്ങള്‍ക്കുമുമ്പ് ജനം സമരം ചെയ്തിരുന്ന കാര്യം വായനക്കാർ ഓര്‍ക്കുന്നുണ്ടാകും. കേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിന്റെ പ്രശ്‌നങ്ങള്‍ ഏറെ അനുഭവിച്ച ഒരു വിഭാഗം കേരളത്തിലുണ്ട്. അതുകൊണ്ടാണ് വികേന്ദ്രീകൃത മാലിന്യ സംസ്‌കരണമാണ് കേരളത്തിന് കൂടുതല്‍ അഭികാമ്യം എന്ന് ഇടതുപക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ വിശ്വസിച്ചത്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ആദ്യം ചെയ്തത് വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം കേരളത്തില്‍ ഒരു നയമായി സ്വീകരിക്കുക എന്നതായിരുന്നു. ശുചിത്വ മിഷന്റെയും ഹരിത കേരളം മിഷന്റെയും ആഭിമുഖ്യത്തില്‍ അത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി വൃത്തിയായി നടത്താന്‍ ശ്രമിക്കുന്നുമുണ്ട്. നഗരസഭകളെക്കാള്‍ ഭംഗിയായി ഗ്രാമ പഞ്ചായത്തുകള്‍ ഇത്തരം പ്രവൃത്തികള്‍ വൃത്തിയായി ചെയ്തുവരുന്നു. പക്ഷെ അതിനിടക്കാണ് കേരളം മാലിന്യത്തില്‍ നിന്ന് ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്ന  ‘വേസ്റ്റ് ടു എനര്‍ജി' (WTE) പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത വരുന്നത്. എന്തുകൊണ്ടാണ് ഈ സര്‍ക്കാരിന് പെട്ടെന്നൊരു മലക്കം മറിച്ചില്‍ എന്നുചിന്തിച്ച് അതിന്റെ ഉള്ളറകള്‍ ചികഞ്ഞപ്പോഴാണ് അജൈവ മാലിന്യ സംസ്‌കരണം എന്ന കീറാമുട്ടി കേരളത്തിന് കൊടുക്കുന്ന എട്ടിന്റെ പണി ശ്രദ്ധയില്‍ പെടുന്നത്. 

ഒരു നവീന പദ്ധതിക്ക്​ വളര്‍ച്ചയും തളര്‍ച്ചയും ഉണ്ടാകും. വര്‍ഷങ്ങളെടുക്കുന്ന ഈ  പ്രക്രിയ  ‘സമയം' എന്ന സൂചിയില്‍ കൊരുത്താല്‍  എങ്ങനെയിരിക്കും എന്നതിന്റെ ദൃഷ്ടാന്തമാണ് ഇന്ന് കേരളത്തില്‍ നാ