Sunday, 28 November 2021

കഥ


Text Formatted
Soochi-Jayaram-Swami-Malayalam-Story
Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്
Text Formatted

ഷിഹാബുദ്ദീന്‍ പൊയ്​ത്തുംകടവ് എന്നൊരു എഴുത്തുകാരനാ കാര്യങ്ങള്‍ ഇമ്മാതിരി ആക്കിയത്. ഒരു പലസ്തീനിയുടെ സ്‌പെയര്‍ പാര്‍ട്ട്‌സ് കടയില്‍ പണിയാരുന്ന് അന്നങ്ങേര്‍ക്ക്. കഥയെഴുത്തും കണക്കുനോട്ടവും ഒത്തുപോകാഞ്ഞായിരിന്നിരിക്കും അധികനാള് നിക്കാതെ അങ്ങേര് നാട്ടിപ്പോയത്. 

ദുബായിലെ നൈയിഫില് ഒരു കഫറ്റീരിയയിലാ എനിക്കന്ന് പണി. ഞാനവിടെ അപ്പോ ഏതാണ്ട് ഒരു വര്‍ഷം ആയിക്കാണും. അതൊരു ചെറിയ ചായക്കടയാരുന്ന്. അടുത്തുള്ള ബില്‍ഡിങ്ങുകളില് താഴെ മൊത്തം ഷോപ്പുകളാ. അതിലൊന്നിലാ ഷിഹാബുദ്ദീന്‍ പണിയെടുക്കുന്നത്. മോളിലോട്ട് രണ്ടു നിലേല് ഓഫീസുകളും. അതിനും മേലോട്ടുള്ള നിലകളി താമസക്കാരും. രണ്ട് മുറിയുള്ള ഒരു ഫ്‌ലാറ്റില് ഷെയറിങ്ങി താമസിക്കുന്ന ഏതാണ്ട് പത്തുപതിനഞ്ചാളു കാണും. ഇന്ത്യക്കാരും പാകിസ്ഥാനികളുമാ കൂടുതലും. ചെറിയ ശമ്പളത്തി ജീവിക്കുന്നവരാ എല്ലാം. 

നൈയിഫ് ഏരിയ മൊത്തം തലങ്ങുംവിലങ്ങുമുള്ള റോഡുകളാ. രണ്ടു വശത്തും എട്ടും പത്തും നിലയൊള്ള പഴയ കെട്ടിടങ്ങളും. അതിന്റിടയിലൂടെയുള്ള ഇന്റര്‍ലോക്ക് ഇട്ട ഗല്ലികളി വലിയ തന്തൂര്‍ റൊട്ടി അന്നരംഅന്നരം ചുട്ടുകൊടുക്കുന്ന അഫ്ഗാനികളുടെ ചൂളക്കടകളൊണ്ട്. പിന്നൊള്ളത് ഹുക്ക വലിക്കാനൊള്ള ഇടങ്ങളാ. കറുത്ത് മെലിഞ്ഞ എത്യോപ്യക്കാരികളാ പണിക്കാര്. എപ്പഴും കുറേപ്പേര് പുറത്തിരുന്ന് മത്തുപിടിക്കുന്ന ഷീഷ വലിക്കുന്ന കാണാം. അതൊരു പൊകമറയാ. അകത്ത് വേറെയാ പരിപാടി. അതേപോലുള്ള പഴേ ബില്‍ഡിങ്ങിന്റയെല്ലാം പടികളില് മൂന്നും നാലും ചൈനാകാരികള് കാണും. അവത്തുങ്ങക്കാന്നേ ഒരു ഒളിവും മറവും ഇല്ല. അതിലേ പോന്നവരെ പിന്നാലെ ചെന്ന് വിളിച്ച് ഫ്‌ളാറ്റിലോട്ട് കൊണ്ടുപോവും. മിക്ക ബില്‍ഡിങ്ങിലും കാണും അമ്മാരി ഹഡ്ഡകള്. 

ശമ്പളം കിട്ടിക്കഴിഞ്ഞൊള്ള വെള്ളിയാഴ്ചകളില് ഉച്ചതിരിഞ്ഞ് പല ദിക്കീന്നാ ആള്‍ക്കാര് നൈയിഫിലോട്ട് വരുന്നത്. പാവപ്പെട്ട ഗള്‍ഫുകാരന്റെ പെട്ടി നിറയ്ക്കാനുള്ളതെല്ലാം ചെറിയ വെലയ്ക്ക് നൈയിഫി കിട്ടും. കടകളി നോക്കി നടന്ന് എന്തെങ്കിലുമൊക്കെ വിലപേശി വ