Saturday, 27 November 2021

നോവല്‍


Text Formatted
naithikamandalam-story-title
Image Full Width
Image Caption
ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം
Text Formatted

 

അധ്യായം ഒന്ന്​: മഹാനൈതിക മണ്ഡലം

"പാല്‍പ്പാടപോലുള്ള കാവ്യാത്മകത തളപ്പിട്ടിട്ടുണ്ടെങ്കിലും മോശമല്ല.'
"എന്നാ നീയങ്ങ് തിരുത്ത്.'

അഥീനയുടെ പരിഹാസത്തോട് ഉമ്മിണി പ്രതികരിച്ചു.
അഥീനദളിത, ഉമ്മിണി കള്ളാര്‍, കോംവറുഗീസ്, സുമ, അപ്പാഗോകുലു, ഭൈരപ്പ, സണ്‍ഫ്‌ളവര്‍ ജോജി, സരവണന്‍ എന്നിവരായിരുന്നു സൗത്തിന്ത്യയില്‍ നിന്ന് "മഹാനൈതികമണ്ഡല'ത്തിന്റെ വാര്‍ഷികമീറ്റില്‍ പങ്കെടുക്കാനായി എത്തിയവര്‍.

മഹാനൈതികമണ്ഡലം ഒരു ആഗോള കൂട്ടായ്മയാണ്.
എന്‍.ജി.ഒ. എന്നോ സോഷ്യല്‍ ജസ്റ്റിസ് ഫോറമെന്നോ പറയാം.
ഓണ്‍ലൈനിലാണ് അവര്‍ പ്ലാറ്റ്‌ഫോം തുടങ്ങിയത്. ആരാണ് ആരംഭിച്ചതെന്നറിയില്ല. നിഷേധിക്കപ്പെടുന്ന പൗരാവകാശം, വൈകുന്ന നീതി എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്തുകൊണ്ടിരുന്ന എഫ്.ബി. ഗ്രൂപ്പായിരുന്നു മഹാനൈതിക മണ്ഡലത്തിന്റെ പൂര്‍വരൂപം. വളരെപ്പെട്ടെന്ന് അവര്‍ സ്വന്തമായി വെബ്‌സൈറ്റും തുടങ്ങി. അംഗങ്ങളുടെ സഹകരണത്തോടെ ലോഗോയും തെരഞ്ഞെടുത്തു. സമയമില്ലാത്ത ലോകത്ത് അല്‍പസമയം വരുംകാല ലോകത്തിനുവേണ്ടി മാറ്റിവെക്കാമെന്ന് സൈറ്റിന്റെ ബൈലൈനായി ചേര്‍ത്തിട്ടുണ്ട്. മഹാനൈതികമണ്ഡലത്തിന് ആസ്ഥാനം വേണ്ടേ?' തുടക്കകാലത്ത് ഒരംഗം ചോദിച്ചു.

"ആസ്ഥാനമെന്തിന്? നോക്കൂ നമ്മള്‍ ഇരുനൂറിലധികം അംഗങ്ങള്‍  സ്വതന്ത്രമായി അഭിപ്രായം പങ്കുവെക്കുന്ന ഇടമാണിത്. ഓരോ ദിവസവും സൈറ്റ് സന്ദര്‍ശിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുമുണ്ട്. നമ്മുടെ മനസ്സുതന്നെ ആസ്ഥാനം.'

"അങ്ങനെയല്ല, പരസ്പരം കാണാത്ത വെര്‍ച്വല്‍ സ്‌പേസില്‍ ചിന്തകള്‍കൊണ്ട് കളിക്കുന്നത് സത്യാനന്തര തമാശ മാത്രമായിരിക്കും. ഒരുമിച്ച് എവിടെയെങ്കിലും ഇരിക്കുകയെങ്കിലും വേണം.'

"നേരില്‍ കാണണമെന്ന് മഹാനൈതികമണ്ഡലം കൂട്ടായ്മക്കാര്‍ പലരും ആഗ്രഹിച്ചിരുന്നു. മണ്ഡലത്തിന്റെ ആസ്ഥാനത്തെക്കുറിച്ച് ചര്‍ച്ച നടക്കുമ്പോള്‍ ഇരുനൂറു പേരായിരുന്നെങ്കില്‍ ഇന്നത് എണ്ണിത്തിട്ടപ്പെടുത്താന്‍ പ്രയാസമാണ്. ഇന്ത്യയുടെ ഏതാണ്ടെല്ലായിടങ്ങളില്‍നിന്നുള്ളവരുണ്ട്.'
"ഉമ്മിണി കള്ളാര്‍ ഒര