Sunday, 28 November 2021

നോവല്‍


Text Formatted
3am
Image Full Width
Image Caption
ചിത്രീകരണം: ശ്രീജിത്ത് പി.എസ്.
Text Formatted

 

അധ്യായം 13:  പ്ലേ ലിസ്റ്റിന്റെ ട്രാക്കില്‍ പാട്ടിന്റെ ട്രയിന്‍ വന്നിറങ്ങുന്നു

താക്കോല്‍ ദ്വാരത്തിലൂടെ കാണാവുന്ന മുറിയുടെ ഇരുട്ടില്‍ ഇരുന്ന് ബ്ലാക്ക് ബെറി ശബ്ദം കുറച്ച് സംസാരിക്കുകയായിരുന്നു.

"ഇരുന്തലക്കാട്ടിലെ ലൂയിസച്ചന്റെ ഉപദേശപ്രകാരം നൈറ്റിംഗേല്‍ ഹോസ്പിറ്റല്‍ തേടി സോളമന്‍ പഴയൊരു നഗരത്തിലൂടെ സഞ്ചരിച്ചു. മരണശേഷവും മേരിയെക്കുറിച്ച് കൂടുതല്‍ അറിയുവാനായി അയാള്‍ തിടുക്കപ്പെടുന്നതിന്റെ കാരണം എനിക്ക് മനസിലാകുന്നില്ലായിരുന്നു. മേരിയുടെ ഓര്‍മ്മകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കേണ്ടതിനു പകരം അവള്‍ ബാക്കി വച്ച സൂചനകളെ പിന്തുടരുന്നതില്‍ എനിക്കാശങ്കയുണ്ടായിരുന്നു. എന്നാല്‍ അങ്ങനെയല്ല മേരിയുടെ മരണത്തിനെക്കുറിച്ച് അന്വേഷിച്ചാണ് അയാള്‍ അലയുന്നതെന്ന് എനിക്ക് പലപ്പോഴും തോന്നിപ്പോയി. ഏതുവിധേനയും അയാളെ അവളില്‍ നിന്നും മോചിപ്പിക്കണമെന്ന് അന്നും എനിക്കാഗ്രഹമുണ്ടായിരുന്നു. നൈറ്റിംഗേല്‍ എന്ന പേരിലുള്ള ആശുപത്രി തേടി കരിമ്പിന്‍ നീരിടക്കിടെ കുടിക്കുന്ന അയാള്‍ക്കൊപ്പം ഞാനും നഗരത്തില്‍ അലഞ്ഞു.

പ്ലേ ലിസ്റ്റ് ഒരു മെട്രോ റെയില്‍ വ്യവസ്ഥയും പാട്ട് ഒരു ട്രെയിനും പാട്ടുകള്‍ക്കിടയിലെ നിശ്ചലത പോലുള്ള മൂകത മെട്രോ സ്റ്റേഷനുകളും ആകുമ്പോള്‍ ഹോസ്പിറ്റല്‍ തേടി മെട്രോ ട്രെയിനില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന സോളമനുവേണ്ടി ഞാന്‍ അഞ്ചു പാട്ടുകളുടെ ഒരു പ്ലേ ലിസ്റ്റ് ക്രിയേറ്റ് ചെയ്തു കൊടുത്തു. അയാള്‍ ഹെഡ് സെറ്റ് ചെവിയില്‍ തിരുകി സീറ്റില്‍ ചാരിക്കിടന്നപ്പോള്‍ മ്യൂസിക്കിന്റെ സൗണ്ട് ട്രാക്കില്‍ ട്രെയിന്‍ സഞ്ചരിച്ചു കൊണ്ടിരിക്കയായിരുന്നു. ട്രെയിനില്‍, അനക്കമില്ലായ്മയിലൂടെ സോളമനു വയസേറുകയും ചുറ്റുപാടുകള്‍ ചുറുചുറുക്കുകളായി കടന്നു പോകുകയും ചെയ്തു. ചകിരിച്ചോറു കൊണ്ട് ചാണകമിളക്കിയിളക്കി പശുവിനെ കുളിപ്പിക്കുകയോ ചകിരിത്തൊണ്ടു ചെത്തി മിനുക്കി പുഴയില്‍ ചാഞ്ഞുറങ്ങിക്കിടക്കുന്ന ആനയുടെ തോലിയിലുരസും പോലെയോ മേരിയുടെ ഓര്‍മകളെ ചെവിയിലെ പഞ്ചാരിമേളങ്ങള്‍ക്കിടയിലും സോളമന്‍ താലോലിച്ചു കൊണ്ട