Sunday, 28 November 2021

ഓര്‍മക്കുറിപ്പുകള്‍


Text Formatted

വെയില്‍ക്കാലങ്ങള്‍- 9

അലക്കിത്തേച്ച ഷര്‍ട്ടും കരാള്‍ക്കട മുണ്ടും ഉടുത്ത് കേകയില്‍ കവിതയെഴുതിയിരുന്ന എ. അയ്യപ്പന്‍!

അശോക ലോഡ്​ജിലായിരുന്നു എ. അയ്യപ്പന്‍ എന്ന മാന്യനായ കവി- പത്രാധിപര്‍- പ്രസ് മാനേജര്‍ താമസിച്ചിരുന്നത്. വര്‍ഗീസ് വൈദ്യന്റെ കല്‍പക പ്രിന്റേഴ്‌സ് എന്ന സ്ഥാപനത്തിന്റെ  സര്‍വാധിപനായിരുന്നു അ​ദ്ദേഹം

Image Full Width
Image Caption
സുരേഷ് കുറുപ്പ്, എം.എസ്. കുമാര്‍, രാമചന്ദ്രന്‍ (പിന്നില്‍), സുധീഷ്, യു. ജയചന്ദ്രന്‍, എം.എ. ബേബി, പി. രവികുമാര്‍ എന്നിവര്‍ 'സൂര്യന്റെ മാംസം' എന്ന പുസ്​തകത്തിന്റെ പ്രകാശനവേളയില്‍
Text Formatted

വിദ്യാര്‍ത്ഥി രാഷ്ട്രീയം മാത്രമായിരുന്നില്ലല്ലോ തിരുവനന്തപുരം പോലൊരു നഗരത്തില്‍ എന്നെപ്പോലെ മറ്റു പല മേഖലകളിലും താല്‍പര്യമുള്ള ഒരു ചെറുപ്പക്കാരന് ഇടപെടാവുന്നത്. അങ്ങനെയുള്ള ഇടപെടലുകള്‍ എനിക്ക് ധാരാളം അനുഭവങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ നഗരം വിട്ട് ഞാന്‍ മറ്റൊരു ഭൂഖണ്ഡത്തിലേക്ക് യാത്രയാവുമ്പോള്‍ ഇവിടെ ആകെയുണ്ടായിരുന്ന "ഫ്‌ളൈ ഓവര്‍' തമ്പാനൂരില്‍ നിന്ന് തൈക്കാട്ടേക്കുള്ള നിരത്തിലായിരുന്നു. ഇവിടുത്തെ ഏറ്റവും വലിയ മോഡേണ്‍ ജൗളിക്കട ആ ഇടക്കുമാത്രം തുടങ്ങിയ പാര്‍ത്ഥാസ് ആയിരുന്നു. ഏറ്റവും നല്ല ഐസ്‌ക്രീം കിട്ടിയിരുന്നത് ബേക്കറി ജംഗ്ഷനിലെ  "സോണിയ'യില്‍ ആയിരുന്നു. കിഴക്കേകോട്ട മുതല്‍ പാളയം വരെ നടക്കുമ്പോള്‍ എത്ര "സലാം' കിട്ടുമെന്ന് പരസ്പരം മത്സരിച്ചിരുന്ന ചിലരെ എനിക്കറിയാം.
അന്നത്തെ തിരുവനന്തപുരം നഗരം അക്ഷരാര്‍ത്ഥത്തില്‍ തെന്നിന്ത്യയിലെ തന്നെ മറ്റു കേളികേട്ട നഗരങ്ങളെപ്പോലെ പരന്നു പടര്‍ന്നു കിടക്കുന്ന ഒരു ജന്തുവായിക്കഴിഞ്ഞിരുന്നില്ല. 

harikumar
ഹരികുമാർ

അക്കാലത്ത് സാധാരണക്കാര്‍ക്ക് സ്വതന്ത്രമായി കടന്നുചെല്ലാന്‍ സാധിക്കുന്ന ചില കൂട്ടങ്ങളുണ്ടായിരുന്നു. ഇ. എ. എം. ബാബു എന്ന ഒരു മനുഷ്യന്റെ പരിശ്രമത്തില്‍ നിലനിന്നുപോന്നിരുന്ന "ചര്‍ച്ചാവേദി' ആയിരുന്നു അത്തരം ഒരിടം. കൂടാതെ ഗ്രന്ഥശാലാസംഘം ഹാളില്‍ മറ്റു പല പരിപാടികളും നടന്നുപോന്നു. സ്ഥിരമായി ഈ സ്ഥലങ്ങള്‍ സന്ദര്