Sunday, 28 November 2021

ആത്മകഥ


Text Formatted

എഴുകോണ്‍-29

 ഞങ്ങളുടെ ശരീരം, ഞങ്ങളുടെ രാഷ്ട്രീയമാണ്

സമൂഹമാകെ പലതലങ്ങളില്‍ വേരോടി, പടര്‍പ്പുകളായി വ്യാപിച്ചു കിടക്കുകയും സവിശേഷഘട്ടങ്ങളില്‍ കിളുര്‍ത്ത് പൊങ്ങുകയും ചെയ്യുന്ന പ്രതിഭാസമായി സ്ത്രീപ്രസ്ഥാനം രൂപാന്തരപ്പെട്ടതാണ് കാണുന്നത്. 

Image Full Width
Image Caption
1995ല്‍ ബീജിംഗില്‍ നടന്ന അന്താരാഷ്ട്ര വനിതാ സമ്മേളനത്തില്‍ ഹിലരി ക്ലിന്റണ്‍ സംസാരിക്കുന്നു / Photo: Wikimedia Commons
Text Formatted

കാമ്പസുകളെല്ലാം ഇപ്പോള്‍ ക്വിയര്‍ പ്രൈഡുമായി ബന്ധപ്പെട്ട് മഴവില്‍ വര്‍ണങ്ങള്‍ പരത്തുന്നു. ശരീരങ്ങളുടെയും ലൈംഗികതയുടെയും രാഷ്ട്രീയം അവര്‍ തിരിച്ചറിയുകയും പരസ്പരം കൈ കോര്‍ക്കുകയും ചെയ്യുകയാണ്. പുരുഷേതരരായ ശരീരങ്ങള്‍ അവരുടെ ഭാഷയില്‍ സംസാരിക്കുന്നു. ഇതേ കുറിച്ചൊന്നും ബോധ്യമില്ലാതിരുന്ന പഴയ തലമുറയോട് എങ്ങനെ സംവദിക്കണമെന്ന് അവര്‍ അമ്പരക്കുന്നുണ്ട്. കഴിഞ്ഞ കാല്‍നൂറ്റാണ്ട് കേരളത്തിലെ ഈ മാറ്റത്തിന് സാക്ഷിയാകുന്നു. സ്ത്രീ പ്രസ്ഥാനങ്ങള്‍ക്കും ക്വിയര്‍ പ്രസ്ഥാനങ്ങള്‍ക്കും പങ്കുവെക്കാവുന്ന ഇടങ്ങള്‍ കേരളത്തില്‍ വികസിക്കുകയാണ്. 
തൊണ്ണൂറുകളില്‍ കേരളത്തിലെ ഗ്രാമപ്രദേശങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തത്തോടെ അവരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഞാനൊരു ശ്രമം നടത്തി. പങ്കാളിത്തപഠനം(Participatory research) എന്ന ആശയം അന്ന് ലോകമാകെ പരന്നു കഴിഞ്ഞിരുന്നു. സാമ്പത്തിക ഉദാരവല്‍ക്കരണത്തോടൊപ്പം അതിനോടുള്ള പ്രതികരണമെന്ന പോലെ വികേന്ദ്രീകൃതവും ജനപങ്കാളിത്തത്തോടു കൂടിയതുമായ പഠനങ്ങള്‍ക്കും പദ്ധതികള്‍ക്കും മറ്റും പ്രാമുഖ്യമുണ്ടായി. സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ കേരള റിസര്‍ച്ച് ഫോര്‍ ലോക്കല്‍ ലെവല്‍ ഡെവലപ്പ്‌മെന്റ് എന്ന വലിയ ഒരു പദ്ധതി വന്നു.

മാതൃത്വം എന്ന മൂല്യം ഉയര്‍ത്തി പിടിക്കുന്ന സ്ത്രീകള്‍ക്ക് ശരീരത്തിലേക്കുള്ള അക്രമപരമായ കടന്നു കയറ്റത്തെ ചെറുക്കാനുള്ള കഴിവും നഷ്ടപ്പെട്ടു. ഇതിനിടെ ഫെമിനിസ്റ്റുകള്‍ ശരീരം തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു.

ഇന്നത്തെ   ജനകീയാസൂത്രണത്തിന്റെ മുന്നോടിയായി ചില പരീക്ഷണങ്ങളും അവിടെ നടന്നിരുന്നു. പങ്കാളിത്ത പഠനത്തില്‍ വിദഗ്ധനായ റോബര്‍ട്ട് ചേംബേര്‍സ് ഒക്കെ ഇവിടെ വന്ന് വര്‍ക്ക്‌ഷോപ്പുകളൊക്കെ നടത്തി. ഞാനും കുറച്ചുകാലം അതുമായി ബന്ധപ്പെട്ടിരുന്നു.