Tuesday, 28 March 2023

ആത്മകഥ


Text Formatted

വെറും മനുഷ്യര്‍- 13

ചെള്ളിത്താത്ത

എത്രയോ ചെള്ളിത്താത്തമാര്‍ ഈ ഭൂമിയില്‍ ജീവിച്ച് മരിക്കുന്നു. അടയാളങ്ങള്‍ ഒന്നും ബാക്കിയാക്കാതെ കടന്നു പോവുന്ന ആ ജീവിതങ്ങളെ സഹനത്തിന്റെ ആ ഘോഷയാത്രയെ ഞാന്‍ എങ്ങനെ അടയാളപ്പെടുത്താനാണ്.

Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്
Text Formatted

ല്യാത്താക്ക് പതിനഞ്ച് വയസ് തികയും മുമ്പേ ഞങ്ങളുടെ വീടിനുമുമ്പിലൂടെയും പൊട്ടേന്‍ കാക്കയുടെ വാടക സൈക്കിളുകള്‍ ഓടിത്തുടങ്ങി. വല്യാത്താക്കുവേണ്ടിയും പ്രണയഗാനങ്ങള്‍ കേട്ടുതുടങ്ങി.
പാലൈവനത്തിന്റെ വിരസപാഠങ്ങള്‍ കേട്ടുമടുത്ത ഞാന്‍ മദ്രസയിലിരുന്ന് വീടിനു നേര്‍ക്ക് നോക്കും. വീടിനും പള്ളിക്കും ഇടയിലെ പാതയിലൂടെ ടി. രാജേന്ദ്രര്‍ സ്‌റ്റൈലില്‍ മുടി വെട്ടിയ ചെറുപ്പക്കാര്‍ സൈക്കിള്‍ ചവിട്ടും. ഞങ്ങളുടെ വീട് കടന്ന് കുറച്ചുദൂരം മാത്രം ചെന്നിട്ട് ആ സൈക്കിളുകള്‍ മടങ്ങിവരും. അപ്പോള്‍ അവരില്‍ നിന്ന് പ്രണയത്തിന്റെ കടലാസുപറവകള്‍ ഞങ്ങളുടെ വീടിനുനേര്‍ക്ക് പറക്കും.

അടുക്കള മുറ്റത്ത് പാത്രം കഴുകിയും തുണിയലക്കിയും വിറകുവെട്ടിയും ജീവിതത്തോട് യുദ്ധം ചെയ്യുന്ന വല്യാത്ത ആ പാട്ടുകള്‍ കേട്ടില്ല. ഒന്നെടുത്തുനോക്കുക പോലും ചെയ്യാതെ തനിക്കായി പറന്നുവന്ന പ്രണയ പറവകളെ അടിച്ചുവാരി അവള്‍ അടുപ്പില്‍ കൊണ്ടിട്ടു. ആരുടെയൊക്കെയോ പ്രണയം നനഞ്ഞ ആ കടലാസുകള്‍ അടുപ്പില്‍ കിടന്ന് പുകഞ്ഞു. ആ പുകച്ചിലില്‍ ഉമ്മാന്റെ കണ്ണ് നീറി. ആ നീറ്റല്‍ കണ്ണില്‍ മാത്രം ഒതുങ്ങാതെ ഉമ്മാന്റെ നെഞ്ചിലേക്കുകടന്ന് ആധിയായി മാറി.

അക്കാലത്ത് പതിനഞ്ച് വയസ് എന്നത് മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായമാണ്. ഒരു കടുകുമണി തൂക്കം പോലും പൊന്നില്ലാത്ത മകളുടെ ദേഹത്തെ ഓര്‍ത്ത് ഉമ്മ വേദനിച്ചു. ഒപ്പം മകളുടെ നീണ്ട് ഇടതൂര്‍ന്ന മുടിയിലും കണ്ണുകളിലെ സൂര്യവെളിച്ചത്തിലും ആനന്ദിച്ചു.

വല്യാത്ത എപ്പോഴും അടുക്കളപ്പുറത്താണെന്ന് മനസ്സിലാക്കിയ പ്രണയക്കൂട്ടം വീടിനുപിറകിലെ കരിമ്പാറയില്‍ വന്ന് ചേക്കേറി. അവിടെയിരുന്ന് നോക്കിയാല്‍ ഞങ്ങളുടെ വീടിന്റെ അടുക്കളമുറ്റവും അലക്കുകല്ലും ഓലച്ചുമരുകളുടെ അടുക്കളയും കാണാം. അടുക്കളയിലും മുറ്റത്തും അലക്കു കല്ലിലുമായി ഓടിനടന്ന് ജോലി ചെയ്യുന്ന സുന്ദരിയായ പെണ്‍കുട്ടിക്കുവേണ്ടി ചെറുപ്പക്കാര്‍ കവിതകളെഴുതി. ആരൊക്കെയോ കണ്ണദാസന്റെയും ഭാരതിയാരുടെയും കവിതകളെ വരിമാറ്റി വികലമാക്കി ഉറക്കെ ചൊല്ലി.
അത് കേള്‍ക്കുമ്പോള്‍