Sunday, 28 November 2021

ക്ലാസ്റൂം ഓര്‍മകള്‍


Text Formatted

അയമുട്ടി

യൂസഫ് മാഷിന്റെ ചുവന്ന മുഖം എന്നെ ഭയപ്പെടുത്തി. പിറ്റേന്ന് സ്കൂളിൽ പോകാൻ തോന്നിയില്ല. പനി അഭിനയിച്ചു കിടന്നു. മടിയും പേടിയും കാരണം അതിനടുത്ത ദിവസവും പോയില്ല.

Image Full Width
Image Caption
നാരായണൻ മാഷ്
Text Formatted

ന്ന് പങ്കകൾ ഉണ്ടായിരുന്നില്ല.
കമുകിൻ പാള വൃത്താകൃതിയിൽ സൈസാക്കി മുറിച്ച് വിശറിയുണ്ടാക്കും.
മലയായിലും സിംഗപ്പൂരിലുമൊക്കെ ജോലിക്ക് പോയിരുന്ന ധനസ്ഥിതിയുള്ള ആളുകളുടെ ചില തറവാടുകളിൽ കാണാൻ ഭംഗിയുള്ള ബഹുവർണത്തിലുള്ള വിശറികൾ ഉണ്ടാവും.
ഒരുതരം ഓല കൊണ്ടു മെടഞ്ഞു ചായങ്ങൾ നൽകിയവ.

വാളക്കുളം അംശംദേശത്ത് എഴുപതുകളിലാണ് വൈദ്യുതി വന്നത്. അതോടൊപ്പമാണ് ഫാൻ എന്ന് വിളിക്കപ്പെടുന്ന പങ്കകളും പ്രത്യക്ഷപ്പെട്ടത്. വാളക്കുളത്ത്, സർവകലാശാല എന്ന് വിളിക്കാവുന്ന ഏതാണ്ട് രണ്ടുമുറി വിസ്താരത്തിൽ വരുന്ന ലോവർ പ്രൈമറി സ്കൂളിനെ അഞ്ചായി തിരിച്ച് അതിലൊന്ന് ഓഫീസ് റൂമും നാലുവരെയുള്ള ക്ലാസ് മുറികളും ആക്കി മാറ്റിയിട്ടുണ്ട്.
ഈ ദേശത്തെ വിജ്ഞാന വിസ്ഫോടനത്തിന് കാരണക്കാരനായ മൗലാനാ അബ്ദുൽബാരി സാഹിബിനെ ഓർക്കട്ടെ. ആ പണ്ഡിതവര്യനാണ്, ആദ്യമായൊരു ഭൗതിക കലാലയത്തിന്​ തന്റെ സ്ഥലം വിട്ടുകൊടുത്തത്. സമസ്ത ഇസ്‌ലാംമത വിദ്യാഭ്യാസബോർഡിന്റെ ആദ്യത്തെ കാര്യദർശി കൂടിയായിരുന്നു അദ്ദേഹം. ആയതുകൊണ്ടുതന്നെ, സമസ്ത അംഗീകരിച്ച ആദ്യത്തെ മദ്രസ/മത പാഠശാല, വാളക്കുളം ദേശത്തെ ബയാനുൽ ഇസ്‌ലാം മദ്രസയായിരുന്നു.

school
വാളക്കുളം സ്കൂളിന്റെ പഴയ കെട്ടിടം

സ്കൂളിന്റെ മുന്നിലും പിന്നിലും ഉള്ള ജനാലകൾ ടാർ ചെയ്തിട്ടുണ്ട്.
തറ ഭാഗവും ടാർ തന്നെ. വരാന്തയിലെ മൂന്ന് തൂണുകളും കറുത്തവയാണ്.
വെള്ള കുമ്മായം തേച്ച് ചുമരുകൾ. വരാന്തയിലെ വലത്തേ മൂലയിൽ ബെല്ലടിക്കാൻ ആയി കെട്ടിത്തൂക്കിയ ഇരുമ്പ് തകിട്. സ്കൂളിന് അകത്ത് നാല് മുളമ്പരമ്പുകൾ കെട്ടി തിരിച്ച് അഞ്ചു മുറികൾ. പനമ്പുകൾ പലഭാഗത്തും വികൃതിക്കുട്ടികൾ കൈ വിരലിട്ട് ഓട്ടയാക്കിയിട്ടുണ്ട്. പകുതിയോളമേ പനമ്പുകൾ കൊണ്ട് മറച്ചിട്ടുള്ളൂ എന്നതിനാൽ നാലു ക്ലാസിലേയും അധ്യാപകർക്ക് പരസ്പരം കാണാം.