Monday, 18 October 2021

Fake encounter killings


Text Formatted

ഏറ്റുമുട്ടല്‍ കമാന്‍ഡോ സേനയെ കേരളത്തിന് ആവശ്യമുണ്ടോ?

1970 ഫെബ്രുവരിയില്‍ വര്‍ഗീസ് കൊല്ലപ്പെട്ട 'ഏറ്റുമുട്ടല്‍' മുതല്‍ 2020 നവംബറില്‍ വേല്‍മുരുകന്‍ കൊല്ലപ്പെട്ട ഏറ്റുമുട്ടല്‍ വരെയുള്ള സംഭവങ്ങളുടെ ഔദ്യോഗിക ഭാഷ്യം സമാനമായിരുന്നു.  'ഏറ്റുമുട്ടലുകള്‍' നടപ്പിലാക്കുന്ന കമാന്‍ഡോകളുടെ സേനയെ കേരളത്തിന് ആവശ്യമാണോയെന്ന ചോദ്യം പൗരസമൂഹം ചോദിക്കേണ്ട കാലമായിരിക്കുന്നു

Image Full Width
Image Caption
കൊല്ലപ്പെട്ട മാവോയിസ്റ്റ് വേല്‍മുരുകന്റെ, അമ്മ അണ്ണമ്മാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില്‍ / ഫോട്ടോ: ഷഫീഖ് താമരശ്ശേരി
Text Formatted

ദുരന്തത്തിനുശേഷം ആവര്‍ത്തനമാവുന്ന പ്രഹസനത്തെക്കുറിച്ചുള്ള ചരിത്രപാഠം സ്വാഭാവികമായും മുന്നില്‍ വയ്ക്കുന്ന സമസ്യ, പ്രഹസനത്തിനുശേഷം എന്താവും1 എന്നാവും എന്ന് കരുതിയാല്‍ അത്ഭുതപ്പെടാനാവില്ല.

മിന്നിമറയുന്ന പ്രഹസനങ്ങളുടെ ആവര്‍ത്തനങ്ങള്‍ മാത്രമായി ചരിത്രം അനുഭവവേദ്യമാവുന്ന കാലത്തിന്റെ ചിഹ്നമായി ലജ്ജാനന്തരം (പോസ്റ്റ്-ഷെയിം) എന്ന പ്രയോഗം ഭാഷയില്‍ സ്വീകാര്യത നേടുമ്പോള്‍ ഏറ്റുമുട്ടലുകളുടെ ദുരന്തം ഏതു ഭാഷയിലാവും എഴുതാനാവുകയെന്നു നിശ്ചയമില്ല.

ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ക്കൊന്നിനും തരിമ്പും വിലകല്‍പ്പിക്കാത്ത ഭരണകൂട അടിച്ചമര്‍ത്തലുകളുടെ വിവരണം ലജ്ജാനന്തര കാലത്തെ ഭാഷയുടെ ചിഹ്നവ്യവസ്ഥയെ എങ്ങനെയാവും അതിജീവിക്കുകയെന്നും അറിയില്ല. നിയമവ്യവസ്ഥയില്‍ അന്തസ്ഥിതമായ പരിരക്ഷകളുടെ ആസൂത്രിതവും, സംഘടിതവുമായ നിഷേധത്തിന്റെ ലക്ഷണമൊത്ത സൂചികയായി ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ മാറിയെന്ന തിരിച്ചറിവിന്റെ ബലത്തില്‍ മാത്രം ചരിത്രഗതിയുടെ തലതിരിഞ്ഞ പോക്കിനെക്കുറിച്ചുള്ള രാഷ്ട്രീയ ബോധ്യങ്ങളുടെ ഊടും പാവും എങ്ങനെയാവും നിര്‍ണ്ണയിക്കുക. "തോഴര്‍ വേല്‍മുരുകന് വീരവണക്കം' 2 എന്ന് ഉറക്കെ പറഞ്ഞ്​ കേരളത്തിന്റെ പാതയോരങ്ങളില്‍ അങ്ങിങ്ങായി പ്രത്യക്ഷപ്പെട്ട ചെറിയ കൂട്ടങ്ങള്‍ "നാം നാളെയുടെ നാണക്കേട്' 3 എന്ന സ്ഥിതിവിശേഷത്തെ അതിജീവിക്കുന്നതിന്റെ സൂചനകള്‍ ആണോ?

ഈ അങ്കലാപ്പുകള്‍ക്കൊന്നും ഉത്തരമില്ലെങ്കിലും നിയമവ്യവസ്ഥയെ പൂര്‍ണമായും നിരാകരിക്കുന്ന ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ സ്വാഭാവികമായും സൃഷ്ടിക്കുന്ന ഫാസിസ്റ്റുവിപത്തിനെപ്പറ്റി നാം നിരന്തരം സംസാരിക്കേണ്ടിയിരിക