Sunday, 28 November 2021

ആത്മകഥ


Text Formatted

എന്റെ കഥ- 16

സ്വാര്‍ത്ഥഗീതാഞ്ജലി

സ്ത്രീയും പുരുഷനും തമ്മിലുള്ള പ്രേമത്തിന്റെ പരസ്യകാഴ്ചകള്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു, രഹസ്യമായല്ല പരസ്യമായി തന്നെ.

Image Full Width
Image Caption
ചിത്രീകരണം: കെ.പി. മുരളീധരന്‍
Text Formatted

ഗീതാഞ്ജലിയോളം സൗഭാഗ്യമുള്ളവളെ ഞാനെന്റെ കുട്ടിക്കാലത്ത് കണ്ടിട്ടില്ല. കറുപ്പിലേയ്ക്കു പോകുന്ന മാദകമായ തൊലിപ്പുറം സദാ തിളക്കമാര്‍ന്നു നിന്നു.
നീണ്ടു വിടര്‍ന്ന കരിങ്കൂവളക്കണ്ണുകള്‍, മനോഹരമായ ആകൃതിയൊത്ത ചുണ്ട്, വിലയേറിയ ഉടുപ്പുകള്‍ ഷൂസുകള്‍, ആഭരണങ്ങള്‍, സ്‌കൂട്ടറിലെ യാത്ര. ഏറ്റവും ആഹ്‌ളാദവതിയായിരുന്നു എന്നതാണ് വലിയ കാര്യം. അച്ഛന്റെയും അമ്മയുടെയും ഒറ്റക്കുട്ടി. അച്ഛനുമമ്മയുമാണെങ്കിലൊ ഒരു വഴക്കും പിടിക്കാത്ത പരസ്പരം പ്രേമത്തോടെ മാത്രം സംസാരിക്കുന്നവര്‍.

""വിലാസിനീ..'' എന്ന് ഗീതാഞ്ജലിയുടെ അച്ഛന്‍ വിളിയ്‌ക്കേണ്ട താമസം, ചിരിച്ച മുഖത്തോടെ അവിടെ അമ്മയെത്തിയിരിക്കും.
""പ്രഭേട്ടാ എന്തേ വേണ്ടൂ?'' എന്ന് നെല്ലായ ഭാഷയില്‍ ചോദിക്കും. ചിലപ്പോള്‍ ചായപാര്‍ന്ന സ്റ്റീല്‍ ടംബ്ലറുമായി ഓടി വന്നു. വിലാസിനി മേമ സദാ തിളക്കമുള്ള പട്ടുസാരികള്‍ ഉടുത്തു. കാഞ്ചീപുരത്തിന്റെ തനത് തറിയില്‍ ആനകളും മയിലുകളും തത്തകളും തുന്നിയ പൊങ്കശവിന്റെ ദ്യുതിയില്‍ മുഖം തുടുത്തിരുന്നു. അത്രയും ഭംഗിയുള്ള സാരിയുടുത്ത് ഞാനെന്റെ അമ്മയെ കണ്ടിട്ടില്ല. എന്റെമ്മയ്ക്ക് അത്ര വിലയും ഭംഗിയുള്ള സാരിയില്ല. വീട്ടില്‍ നില്‍ക്കുമ്പോള്‍ ചെട്ടിനാടു കോട്ടന്‍സാരികളുടുത്തു. കൊണ്ടകെട്ടി കൊണ്ടപ്പിന്നാല്‍ മുല്ലപ്പൂക്കള്‍ ചൂടി. കണ്ണൂകളില്‍ ജാ ഈ കാജൽ കണ്മഷി തേച്ചു.

""ഏട്‌ത്ത്യേ എനിക്ക് ആ ഡബ്ബ കാണിക്കൂ''
""നോക്കിക്കോളൂ ശിങ്കാറു കമ്പിനീടിയാ. ജയലളിത ഇതാണ് ഇടണത്'' തികഞ്ഞ ഗര്‍വ്വോടെ കുങ്കുമ സ്റ്റിക്കര്‍പേസ്റ്റ് അമ്മയ്ക്ക് നീട്ടി.
""വട്ടത്തില് തൊട്ടോളൂ സത്യേ. ദാ ഇങ്ങനെ'' തീപ്പെട്ടിക്കൊള്ളികൊണ്ട് വട്ടത്തില്‍ വരച്ചു പൊട്ടു വലുതാക്കി. പേസ്റ്റിനു മീതെ കുങ്കുമം കൊണ്ടു തൊട്ടു.
മൊത്തം വിലാസിനിവെല്ല്യമ്മ സ്റ്റാറാണ്. ഊട്ടിയില്‍ നിന്നും വരുമ്പോള്‍ കൊട്ടയില്‍ ക്യാരറ്റും കവറില്‍ മഞ്ഞപ്പൂക്കളുമുണ്ടാകും. എനിക്കായി പൈങ്കായ് കൊണ്ടുണ്ടാക്കുന്ന ഒരു ഷോപ്പീസ്സും. അവരൊരു പാക്കേജായിരുന്നു. സ്ത്രീയും പുരുഷനും തമ്മിലുള്ള പ്രേമത്തിന്റെ പരസ്യകാഴ്ച