Sunday, 28 November 2021

ഓര്‍മ


Text Formatted

ഒരിക്കലും പരാജയപ്പെടാത്ത, ഒരിക്കലും
​​​​​​​വിജയിക്കാത്ത മനുഷ്യരുടെ സംവിധായകന്‍

അരവിന്ദന്റെ സിനിമയുടെ ആരാധകനായ ബുദ്ധദേബ് ദാസ്ഗുപ്തക്ക് മലയാളത്തില്‍ ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. 

Image Full Width
Image Caption
ബുദ്ധദേബ് ദാസ്ഗുപ്ത / Photo: Wikimedia Commons
Text Formatted

‘നമുക്കെല്ലാവര്‍ക്കും ജീവിതത്തില്‍ പിന്തുടരാന്‍ ഒരു സ്വപ്നമുണ്ടായിരിക്കും. ആ സ്വപ്നം സാക്ഷാത്കരിക്കാനായിരിക്കും ജീവിതയാത്ര തുടങ്ങുക. ചിലര്‍ അതില്‍ വിജയിക്കും; മറ്റു ചിലര്‍ വിജയിക്കില്ല. സ്വപ്നം സാക്ഷാല്‍കരിക്കാനുള്ള ഈ അന്വേഷണത്തെ ചുറ്റിപ്പറ്റിയാണ് എന്റെ സിനിമകള്‍ രചിച്ചിട്ടുള്ളത്'...
‘സ്വപ്നങ്ങളെ ദൃഢനിശ്ചയത്തോടെ പിന്തുടരാനും യാഥാര്‍ത്ഥ്യമാക്കി മാറ്റാനുമുള്ള ധൈര്യവും ആത്മവിശ്വാസവും അപൂര്‍വം ആളുകളില്‍ മാത്രമേ ഉണ്ടാവൂ’ - ബുദ്ധദേബ് ദാസ്ഗുപ്ത പറയുന്നു. 

ശത്രുത നിറഞ്ഞ ലോകത്ത് ജീവിക്കുന്ന സാധാരണ മനുഷ്യരുടെ സ്വപ്നങ്ങളാണ് കവിയും സ്വപ്നജീവിയുമായ അദ്ദേഹം സിനിമയില്‍ കൈകാര്യം ചെയ്യുന്നത്. ആദ്യചിത്രമായ ‘ദൂരത്വ', തുടര്‍ന്നു വന്ന ‘ഗൃഹയുദ്ധ', ‘അന്ധി ഗലി' എന്നിവ ഒരു തരത്തില്‍ സമാനതയുള്ള ചിത്ര ത്രയമാണ്. കല്‍ക്കത്തയെ പശ്ചാത്തലമാക്കി റായ്, സെന്‍ ചിത്രങ്ങളെ മാതൃകയാക്കി നിര്‍മിച്ച ഇവയില്‍ ബംഗാളിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തെയും അതിന്റെ പരാജയത്തെയും ആണ് മുഖ്യപ്രമേയമാക്കി സ്വീകരിച്ചിട്ടുള്ളത്. 

dooratwa
പ്രദിപ് മുഖര്‍ജിയും മമതാ ശങ്കറും 'ദൂരത്വ' യില്‍

വര്‍ഗരഹിത സമൂഹമെന്ന സ്വപ്നം പിന്‍തുടര്‍ന്ന ഏതാനും വ്യക്തികളുടെ മോഹഭംഗവും നൈരാശ്യവും അദ്ദേഹം ചിത്രീകരിക്കുന്നു. എല്ലാ രംഗത്തും പടര്‍ന്നു പന്തലിച്ച അഴിമതിയും സ്വാര്‍ഥതയും അവരെ അസ്വസ്ഥരാക്കുന്നു. അവര്‍ നഗരത്തില്‍ ഗതികിട്ടാപ്രേതങ്ങളെപ്പോലെ അലഞ്ഞുതിരിയുന്നു. അതേസമയം വ്യവസ്ഥയോട് സന്ധിചെയ്ത് പുതിയ സുഖങ്ങളില്‍ അഭിരമിക്കുന്ന ഭൂതകാലത്തെ ചങ്ങാതിമാരെ അവര്‍ ഒഴിവാക്കുന്നു. വിപ്ലവാവേശകാലത്തെ "പഴയ കാല്‍പ്പനികത'യെ കളിയാക്കുന്ന അവരില്‍ പലര്‍ക്കും ഇന്ന് നല്ല ഉദ്യോഗവും പദ