Sunday, 28 November 2021

ഇസ്രായേൽ രാഷ്​ട്രീയം


Text Formatted

ഇസ്രായേൽ ഒരു ആഗോളപ്രവണതയാകുകയാണ്​

നാസികള്‍ നടത്തിയ ഹോളോകോസ്റ്റിനെ അതിജീവിച്ചവരിലൊരാള്‍ പറഞ്ഞതാണ് ഓര്‍മ വരുന്നത്: മുന്‍കാലങ്ങളില്‍ ‘ജൂതവിരുദ്ധര്‍' എന്നത് ജൂതരെ ഇഷ്ടമില്ലാത്ത വ്യക്തികളായിരുന്നു. ഇന്ന് ‘ജൂതവിരുദ്ധര്‍’ എന്നത് ജൂതര്‍ക്ക് അനിഷ്ടമുള്ള വ്യക്തികളാണ്.

Image Full Width
Image Caption
പലസ്തീനിലെ ഇസ്രയേല്‍ അധിനിവേശത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ നിന്ന്. / Photo: Wikimedia Commons
Text Formatted

ലസ്തീന്‍- ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഒരു സ്ലൊവേനിയന്‍ പൗരനെന്ന നിലയില്‍ എന്നെ അത്യധികം ലജ്ജിപ്പിക്കുന്ന ഒരു കാര്യം സ്ലൊവേനിയന്‍ സര്‍ക്കാര്‍ ചെയ്തിരിക്കുന്നു. പൗരന്‍മാരെ ഇങ്ങനെ, കൂടെക്കൂടെ നാണം കെടുത്തുന്ന കാര്യങ്ങള്‍ സ്ലൊവേനിയന്‍ ഭരണകൂടം ചെയ്യാറുണ്ട്. ഇതാണ് സംഗതി: ‘ഗാസയില്‍ നിന്ന് ഇസ്രായേലിലേക്ക് ഹമാസ് നടത്തുന്ന റോക്കറ്റാക്രമണങ്ങളെ അപലപിച്ചും ഇസ്രായേലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും' സ്ലൊവേനിയന്‍ സര്‍ക്കാര്‍ എല്ലാ ഔദ്യോഗിക കെട്ടിങ്ങളുടെ മുന്നിലും പാറുന്ന സ്ലൊവേനിയയുടെയും യൂറോപ്യന്‍ യൂനിയന്റെയും പതാകകളോടൊപ്പം ഇസ്രായേലിന്റെ പതാകയും ഉയര്‍ത്തിയിരിക്കുന്നു. ഇതുതന്നെ ഓസ്ട്രിയയും ചെക്ക് റിപ്പബ്ലിക്കും ചെയ്തിട്ടുണ്ട്.

സ്ലൊവേനിയയുടെ ഔദ്യോഗിക വിശദീകരണം ഇതാണ്: ‘ഇസ്രായേല്‍ ഗാസയില്‍നിന്ന് അതിരൂക്ഷമായ റോക്കറ്റാക്രമണം നേരിടുകയാണ്. അതുകൊണ്ട് ഇസ്രായേലിന് ആത്മരക്ഷാര്‍ഥം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്.'

വെസ്റ്റ് ബാങ്കിനെ പ്രത്യക്ഷമായി പിടിച്ചടക്കാന്‍ ഇസ്രായേല്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെയാണെങ്കില്‍ വെസ്റ്റ് ബാങ്കിലെ പലസ്തീനികളെ ഇസ്രായേല്‍ പൗരന്‍മാര്‍ ആക്കേണ്ടിവരും. അതുകൊണ്ട് സംഘര്‍ഷസ്ഥിതി നീട്ടിക്കൊണ്ടുപോകുകയാണ്.

മുന്‍പൊക്കെ ഈ രാജ്യങ്ങള്‍ ഇരുഭാഗത്തോടും അന്യോന്യം അടക്കം പാലിക്കാനായിരുന്നു ആഹ്വാനം ചെയ്യാറുണ്ടായിരുന്നത്. ഇപ്പോള്‍ ഇസ്രായേലിന്റെ ദുഷ്‌കൃത്യത്തിന് പരസ്യമായി കയ്യൊപ്പ് ചാര്‍ത്തുകയാണ്. ഇപ്പോള്‍ രൂപംകൊണ്ട സംഘര്‍ഷസന്ധി പക്ഷേ, ഗാസയില്‍ നിന്ന് റോക്കറ്റുകള്‍ തൊടുത്തുവിട്ടതുകൊണ്ട് ഉണ്ടായതല്ല എന്നുനാം കാണണം. സംഘര്‍ഷത്തിന്റെ തുടക്കം, കിഴക്കന്‍ ജറുസലേമില്‍നിന്ന് ഇസ്രായേല്‍ വീണ്ടും പലസ്തീനിയന്‍ കുടുംബങ്ങളെ കുടിയിറക്കിവിടാന്‍ ബലാല്‍ക്കാരം നടത്തിയപ്പോഴാണ്.