Monday, 29 November 2021

ക്ലാസ്റൂം ഓര്‍മകള്‍


Text Formatted

ക്ലാസില്‍നിന്ന് പുറത്താക്കപ്പെട്ട രണ്ടുപേരുടെ ജീവിതം

അന്നത്തെ ആ പിടിവാശി ഞങ്ങള്‍ അധ്യാപകര്‍ക്ക് ഒഴിവാക്കാമായിരുന്നു എന്ന കുറ്റബോധത്തോടെ ഞാന്‍ അയാളെ നോക്കി. 

Image Full Width
Image Caption
പത്മനാഭന്‍ ബ്ലാത്തൂർ
Text Formatted

വിത്തെറിഞ്ഞ കൃഷിക്കാരന്‍ കതിര്‍ക്കനമളന്ന് തന്റെ അധ്വാനത്തെ മതിക്കുന്നതുപോലെ, പണിക്കുറ തീര്‍ന്ന ശില്‍പത്തെ തിരിച്ചും മറിച്ചും നോക്കി ശില്‍പി തന്നെത്തന്നെ അളക്കുന്നതുപോലെ, തന്റെ വിദ്യാര്‍ത്ഥികളിലേക്ക് തിരിഞ്ഞുപോയി അധ്യാപകന് തന്നെത്തന്നെ അടയാളപ്പെടുത്താന്‍ കഴിയുമെങ്കില്‍ എത്ര നന്നായിരുന്നു എന്നുതോന്നാറുണ്ട്. 

 ‘അധ്യാപനം സേവനമാണ്, വെറുമൊരു തൊഴിലല്ല ' എന്ന കാല്‍പനികമായ അവകാശവാദം ഉയര്‍ന്നു കേട്ട നാളുകളിലാണ് ജോലിയുടെ തുടക്കം. വെര്‍ച്വല്‍ ക്ലാസ് മുറി എന്ന സാധ്യതയിലേക്ക് ലോകം മാറിത്തുടങ്ങിയ, അധ്യാപകന്‍ സഹപഠിതാവും സുഹൃത്തും വഴികാട്ടിയും ഒക്കെയായി പുതു വേഷങ്ങളണിയാന്‍ തുടങ്ങിയ കാലത്തിലേക്ക് അത് ചെന്നെത്തിയിരിക്കുന്നു. ഇന്നാളുകളില്‍ കുട്ടികള്‍ അധ്യാപകരെയും അധ്യാപകര്‍ തിരിച്ചും എങ്ങനെയൊക്കെയാവും ഓര്‍ത്തെടുക്കുക എന്ന ചിന്ത തന്നെ കൗതുകകരമാവും.

പല വര്‍ഷങ്ങള്‍ കഴിച്ചുകൂട്ടിയ വിദ്യാലയത്തെ പഴയ വിദ്യാര്‍ത്ഥികള്‍ ഓര്‍ക്കുന്നതു പോലെ സ്നേഹത്തോടെയാണോ വിദ്യാലയം അവരെ ഓര്‍ക്കുന്നത്?

നന്‍മയുടെ മൂര്‍ത്തിയായ ഗുരുവിനെ ഓര്‍മിച്ച് ശിഷ്യര്‍ എഴുതുന്നതും ജീവിത വിജയം നേടിയ വിദ്യാര്‍ത്ഥിയെ ഗുരു ഓര്‍മിക്കുന്നതുമായ എഴുത്തുകള്‍ ഇന്ന് മലയാള സാഹിത്യത്തിലെ പ്രബല ശാഖ തന്നെയായിട്ടുണ്ടല്ലോ. ഇങ്ങനെ തിരിഞ്ഞു നോക്കുമ്പോള്‍ പതിറ്റാണ്ടുകള്‍ നീണ്ട സേവനത്തിനിടയില്‍ വിരലിലെണ്ണാനുള്ള ശിഷ്യരെ മാത്രമേ മികച്ചവരായി വാര്‍ത്തെടുക്കാന്‍ കഴിഞ്ഞുള്ളൂ എന്ന് വലിയ നിരാശയോടെയാവും ‘ഗുരു' മനസ്സിലാക്കുന്നത്. ജീവിതത്തിന്റെ നാല്‍ക്കവലയില്‍ കുഴങ്ങിനില്‍ക്കുന്ന മഹാഭൂരിപക്ഷം ശിഷ്യര്‍ക്കാവട്ടെ തങ്ങളുടെ നൂറുകണക്കായ അധ്യാപകരില്‍ വളരെ ചുരുക്കം പേരെ മാത്രമേ പേരെടുത്ത് ഓര്‍ക്കാന്‍ പോലും കഴിയുന്നുള്ളൂ എന്നും തിരിയും.

പല വര്‍ഷങ്ങള്‍ കഴിച്ചുകൂട്ടിയ വിദ്യാലയത്തെ പഴയ വിദ്യാര്‍ത്ഥികള്‍ ഓര്‍ക്കുന്നതു പോലെ സ്നേഹത്തോടെയാണോ വിദ്യാലയം അവരെ ഓര്‍ക്കുന്നത്? നന്നായി പഠിച്ച്, വലിയ ജോലിയും ശമ്പളവും നേടിയവരെയും നന്നായി പഠിച്ചില്ലെങ്കിലും പിന്നീട് പ്രശസ്തരും സമ്പന്നരും ആയവരെയും അവരുടെ പൂര്‍വ വിദ്യാലയം പട്ടും വളയും നല്‍കി ബഹുമാനാദരങ്