Saturday, 27 November 2021

രണ്ട് ചോദ്യങ്ങള്‍


Text Formatted

കക്ഷത്തിൽ പിഎച്ച്​.ഡിയുള്ളവരും ആത്​മരതിക്കാരായ ഗൈഡുമാരും

റിസര്‍ച്ച് ഗൈഡ് ആവാന്‍ യോഗ്യനാണോ എന്നും ഗവേഷക വിദ്യാര്‍ഥികള്‍ക്കുവേണ്ടി വേണ്ടത്ര സമയം വിനിയോഗിക്കാന്‍ കഴിയുമോ എന്നും അധ്യാപകരാണ് തീരുമാനിക്കേണ്ടത്. അതിന് ഇന്റഗ്രിറ്റി വേണം. ഇവിടെ പക്ഷേ, സി.വി യില്‍ ഗൈഡ്ഷിപ്പ് കൂടി ചേര്‍ത്ത്, കൂടുതല്‍ ഉയര്‍ന്ന പദവികള്‍ പ്രതീക്ഷിച്ച് പൊള്ളയായ ആത്മരതിയില്‍ ആമഗ്നരാവുകയാണ് ചിലര്‍.

Image Full Width
Image Caption
പി.ജെ. തോമസ്
Text Formatted

എ.എം. ഷിനാസ് : 16ാം നൂറ്റാണ്ടിലെ മധ്യകാല ഫ്രഞ്ചിലെ ഒരു വാക്കാണ് Recerche. അതാണ് ആംഗലേയത്തില്‍ Research. അന്വേഷിക്കുക, തേടിക്കണ്ടെത്തുക എന്നൊക്കെയാണ് അതിന്റെ അക്ഷരാര്‍ഥം. ആദ്യം ഇന്‍ക്രിമെൻറിനും പിന്നെ പ്രൊമോഷനും യു.ജി.സി, പിഎച്ച്.ഡി ഒരു മാനദണ്ഡമായി നിശ്ചയിച്ചപ്പോള്‍ ഗവേഷണ ബിരുദം നേടാനുള്ള അധ്യാപകരുടെ പരക്കംപാച്ചിലാരംഭിച്ചു. പിന്നെ, മുന്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രിയായിരുന്ന പ്രകാശ് ജാവേദ്കര്‍ 2021 ജൂലൈ മുതല്‍ സര്‍വകലാശാലകളിലും കോളേജുകളിലും എന്‍ട്രി ലെവലില്‍ തന്നെ പിഎച്ച്.ഡി ബിരുദം നിര്‍ബന്ധിതമാക്കുമെന്ന് പ്രസ്താവിച്ചപ്പോള്‍ ഈ ബിരുദം എവ്വിധമെങ്കിലും കരസ്ഥമാക്കാനുള്ള വെപ്രാളം വന്‍തോതിലായി. തുടര്‍ന്ന് മാന്ത്രികര്‍ തങ്ങളുടെ തൊപ്പിയില്‍ നിന്ന് തത്തയെ പുറത്തെടുക്കുന്നതുപോലെ പലരും പിഎച്ച്.ഡി എന്ന "പച്ചക്കിളി'യുമായി വന്ന് നമ്മെ അമ്പരപ്പിച്ചു! അതിനു മുന്‍പ് ഏതെങ്കിലും റിസര്‍ച്ച് ജേണലിലോ, അതുപോട്ടെ, ഏതെങ്കിലും ഗൗരവമുള്ള ആനുകാലികങ്ങളിലോ, ഒരു വരിപോലും പ്രസിദ്ധീകരിച്ചിട്ടില്ലാത്തവര്‍, അവര്‍ക്ക് "ഗമണ്ടനെ'ന്നും മറ്റുള്ളവര്‍ക്ക് "ഉഡായിപ്പ്' എന്നും തോന്നുന്ന ഗവേഷണ പ്രബന്ധങ്ങളുമായി രംഗത്തെത്തി. ഡോക്ടര്‍ എന്ന സംജ്ഞ പേരിന് മുന്‍പില്‍ ചേര്‍ക്കാമെന്നല്ലാതെ സത്തയില്‍ (substance) പരമദരിദ്രമാണ് പല ഗവേഷണ പ്രബന്ധങ്ങളും. ചിലരൊക്കെ കീശയില്‍ നിന്ന് പണമെറിഞ്ഞ് അവ പ്രസിദ്ധീകരിച്ച് സഹപ്രവര്‍ത്തകര്‍ക്കും പരിചയക്കാര്‍ക്കും വില്‍ക്കുന്ന സാഹചര്യവുമുണ്ട്. മറ്റു പലരുമാകട്ടെ അവയൊന്നും ഒരിക്കലും വെളിച്ചം കാണാത്ത ഇരുട്ടറകളിലേക്ക് തള്ളുന്നു. നമ്മള്‍ ജീവിക്കുന്ന സമൂഹത്തിനോ അവനവന്റെ ജ്ഞാനശാസ്ത്രമണ്ഡലത്തിനോ അണുമാത്ര സംഭാവന ചെയ്യാത്തതാണ്, നിര്‍ഭാഗ്യവശാല്‍, പല പിഎച്ച്.ഡി പ്രബ