Monday, 18 October 2021

ഓര്‍മക്കുറിപ്പുകള്‍


Text Formatted

വെയില്‍ക്കാലങ്ങള്‍- 10

പാര്‍ട്ടി പത്രം, എനിക്ക് മനസ്സിലാവാത്ത ഒരു സങ്കല്‍പം

എന്റെ സീനിയര്‍മാര്‍ അന്നന്നത്തെ ലീഡ് തീരുമാനിക്കും മുമ്പ് അവര്‍ക്ക് അടുപ്പമുള്ള മറ്റു പത്രങ്ങളിലെ സീനിയര്‍മാരോട് ചോദിക്കുന്നത് കേട്ടിട്ടുണ്ട്; ‘എന്താടോ ഇന്നത്തെ ലീഡ്?' മിക്കവാറും ഒരേ ലീഡാവും അവരിരുവരും കൊടുക്കുക

Image Full Width
Image Caption
1970 ഡിസംബര്‍ 31 ന് ഇറങ്ങിയ ദേശാഭിമാനി പത്രത്തില്‍ നിന്ന്
Text Formatted

ദേശാഭിമാനിയില്‍ നിന്ന് പമ്പരം മാസികയിലേക്കുള്ള ദൂരം 123 മൈലോ 198 കിലോമീറ്ററോ അല്ലായിരുന്നു. ദേശാഭിമാനി വിട്ട് തിരുവനന്തപുരത്ത് തിരിച്ചെത്തിയിട്ടും എന്റെ രാഷ്ട്രീയബന്ധങ്ങള്‍ മാറ്റമില്ലാതെ തുടര്‍ന്നു. പഴയ സഖാക്കളാരും പ്രകടമായ അകല്‍ച്ച കാണിച്ചില്ല. വിട്ടുപോരുന്നതിനു മുന്‍പ് ഞാന്‍ പി.ജിക്ക് ഒരു കത്തെഴുതി. അത് ചിന്തയിലെ വെള്ള മനുഷ്യനു കൊടുക്കാന്‍ എഴുതിയതു പോലൊരു നിശിതമായ ഒറ്റവരിക്കത്തല്ലായിരുന്നു. ദിനപത്രപ്രവര്‍ത്തനത്തിന് എന്നെ കൊള്ളില്ല എന്ന ദാരുണസത്യം പി.ജിക്കറിയില്ലായിരുന്നു. അക്കാര്യം ഞാന്‍ കത്തില്‍ തുറന്നെഴുതി. അവിടെ ജോലി ചെയ്ത കാലം മുഴുവന്‍ സീനിയര്‍ പത്രപ്രവര്‍ത്തകരും കണ്ണന്‍ നായര്‍ ഉള്‍പ്പെടെയുള്ള മാനേജ്‌മെൻറും എന്നോട് അതിരറ്റ വാത്സല്യവും സ്‌നേഹവും പ്രകടിപ്പിച്ചിരുന്നു. പക്ഷേ പാര്‍ട്ടി പത്രം എന്നത് എനിക്ക് മനസ്സിലാവാത്ത ഒരു സങ്കല്‍പമായിരുന്നു എന്നുതോന്നുന്നു. ഇത് സമരമുഖമല്ല, കച്ചവടം കൂടിയാണ് എന്ന നിരന്തരം ഓര്‍മപ്പെടുത്തുന്ന അന്തരീക്ഷം.

സെന്‍സേഷണല്‍ വാര്‍ത്തയോട് പോതുവേ ഒരു അനഭിലഷണീയമായ ആഭിമുഖ്യം വളര്‍ന്നു. അത് ആ കാലത്തിന്റെ പൊതുസ്വഭാവമായിരുന്നുവോ എന്ന് സംശയമുണ്ട്.

എന്റെ സീനിയര്‍മാര്‍ അന്നന്നത്തെ ലീഡ് തീരുമാനിക്കും മുമ്പ് അവര്‍ക്ക് അടുപ്പമുള്ള മറ്റു പത്രങ്ങളിലെ സീനിയര്‍മാരോട് ചോദിക്കുന്നത് കേട്ടിട്ടുണ്ട്; ‘എന്താടോ ഇന്നത്തെ ലീഡ്?' മിക്കവാറും ഒരേ ലീഡാവും അവരിരുവരും കൊടുക്കുക. സെന്‍സേഷണല്‍ വാര്‍ത്തയോട് പോതുവേ ഒരു അനഭിലഷണീയമായ ആഭിമുഖ്യം വളര്‍ന്നു. അത് ആ കാലത്തിന്റെ പൊതുസ്വഭാവമായിരുന്നുവോ എന്ന് സംശയമുണ്ട്. അത് ചിലപ്പോള്‍ തമാശയ്ക്ക് കാരണമാവുകയും ചെയ്തു. ഒരു ദിവസം വൈകുന്നേരം എവിടെയോ പോകേണ്ടിയിരുന്നതിനാല്‍ നേരത്തെ ഇറങ്ങിയ പത്രാധിപര്‍ ആ സമയം ഡെസ്‌കില്‍ ഉണ്ടായിരുന്ന, അന്നത്തെ പേജ്  ‘കെട്