Wednesday, 20 October 2021

നോവല്‍


Text Formatted
3am
Image Full Width
Image Caption
ചിത്രീകരണം: ശ്രീജിത്ത് പി.എസ്.
Text Formatted

 

13ാം അധ്യായം തുടര്‍ച്ച: പ്ലേ ലിസ്റ്റ് ട്രാക്ക് 2

കാപ്പി നിറത്തിലുള്ള ഓടുകള്‍ ചുമരില്‍ പാകിയ കുളിമുറിയിലെ ബാത്ത് ടബ്ബില്‍ സോളമന്‍ നിന്നു. അയാളുടെ മുടി നനഞ്ഞിരുന്നു. ഈയടുത്ത് മുടി വെട്ടിയതേയുള്ളുവെന്ന് വ്യക്തമാക്കുന്ന രീതിയില്‍ പിന്‍ഭാഗത്തെ മുടി വൃത്തിയില്‍ നിരയൊത്ത് വടിച്ചത് മനസിലാക്കാം. മാംസത്തിന്റെ ഒരു പുല്‍ക്കെട്ടു പോലെ അരക്കെട്ടിനു അപ്പുറമിപ്പുറം നഗ്‌നനായി അയാള്‍ ഷവറിനു കീഴെ നിന്നു. പൊതിഞ്ഞു പിടിച്ച മേരി അയാള്‍ക്കുള്ളില്‍ കണ്ണടച്ചു നില്‍പ്പുണ്ട്. ചോളത്തിനെ പുതച്ച പച്ച പാളികള്‍ എന്നോ പൂമൊട്ടിനെ മൂടിയ ഇതളുകള്‍ എന്നോ തോന്നുമാറ് അയാള്‍ക്കുള്ളില്‍ മേരി, ഏതോ പാട്ടിനു ശരീരമിളക്കുന്നതു പോലെ കാറ്റിലെന്ന് പതുക്കെ താളത്തില്‍ ചായുന്നുണ്ട് ചരിയുന്നുണ്ട് ചലിക്കുന്നുണ്ട്. ഷവറില്‍ നിന്നും മഴ പോലെയല്ലെങ്കിലും വെള്ളം തുള്ളികളായി അവരിലൂടെ ഒഴുകി. അമ്മയുടെ നൂല്‍പ്പുട്ട് യന്ത്രത്തില്‍ നിന്നും സുതാര്യ നൂല്‍ കഷ്ണങ്ങള്‍ ഇറങ്ങി വന്നു. സോളമന്റെ താടി അവളുടെ കഴുത്തിലൂടെ ഇക്കിളികള്‍ തുറന്നു വിട്ടു. ഇക്കിളിയുടെ ബീജങ്ങള്‍ സ്പര്‍ശനത്തിന്റെ ഓളത്തിനുള്ളില്‍ തുള്ളിക്കളിച്ച് നിശ്ചലമായി. നാണം വന്ന് മേരി കണ്ണുകള്‍ കൂമ്പിയടച്ചു തന്നെ വച്ചു. മേരിയുടെ നനഞ്ഞ തലമുടി കോഴിവാലു പോലെ നൂന്തു. അത് സോളമന്റെ നെഞ്ചിലൊട്ടി. മേരിയുടെ ഉണ്ടനെറ്റിയില്‍ നിന്നും മുടി കോതി വച്ച് അയാള്‍ അതിനുമേല്‍ മുഖമമര്‍ത്തി. മേരിയുടെ നെഞ്ചിടി കൂടിയത് സോളമനറിഞ്ഞു. പതിയെ തല താഴ്ത്തി അവളുടെ മൂക്കു അയാള്‍ വായിലാക്കി. അയാളുടെ ഉമിനീരിന്റെ ചൂടില്‍ അവളുടെ മൂക്ക് സുഖം പിടിച്ചു കിടന്നു. മേരിക്ക് ശ്വാസം കിട്ടാതെ വായ തുറന്നു ശ്വസിക്കേണ്ടി വന്നു. സോളമന്റെ നാവ് അവളുടെ നാസാരന്ധ്രങ്ങള്‍ക്കുള്ളില്‍ കയറിപ്പോയി, അവിടം പരതി. ശ്വാസമെടുക്കുമ്പോള്‍ പൊടിപടലങ്ങളെ തടഞ്ഞിരുന്ന മൂക്കിലെ ചെറുരോമങ്ങള്‍ നാവിന്റെ തുമ്പു കൊണ്ട് എഴുന്നേറ്റു നിന്നു. കശുമാങ്ങ കടിച്ചു ഈമ്പും പോലെ സോളമന്‍ അവളുടെ മൂക്ക് രുചിച്ചു. അയാളുടെ ഉമിനീരില്‍ മൂക്ക് കുതിര്‍ന്നു. നാവ് ഉണര്‍ത്തിവിട്