Saturday, 27 November 2021

ഗൾഫ് പ്രവാസവും സ്​ത്രീ ജീവിതവും


Text Formatted

മനവലിവിനുള്ള ഗുളികകളും അദൃശ്യമാക്കപ്പെട്ട ഗള്‍ഫ് പെണ്‍കത്തുകളും

മലയാളിയുടെ ഗള്‍ഫ് പ്രവാസത്തില്‍ പെണ്‍ ശബ്ദങ്ങള്‍ എങ്ങനെ നിശ്ശബ്ദമാക്കപ്പെട്ടു എന്ന അന്വേഷണം

Image Full Width
Image Caption
ചിത്രീകരണം : ജാസില ലുലു
Text Formatted

‘മയക്കുഗുളികയാണ്, ഉറക്ക ഗുളികയല്ല. ആയിശക്ക് മനവലിവ് വന്നപ്പൊ ആസ്പത്രീ പോയി. അവളുടെ കുറിപ്പടി കൊടുത്ത് ഞാനും മരുന്നുപീടിയയില്‍ നിന്ന് മൂന്നോ നാലോ ഗുളിക വാങ്ങും. മനവലിവ് കുറയും. ഇപ്പൊ ഞങ്ങള്‍ ചെങ്ങായിച്ചികള്‍ ഇങ്ങനെ മനവലിവ് കുറക്കും. (1981 മാര്‍ച്ച് 14ന് മലബാറില്‍ നിന്ന് കുവൈത്തിലെ ഭര്‍ത്താവിനയച്ച കത്തില്‍ നിന്ന്). ഗള്‍ഫ് കത്തുകളെക്കുറിച്ചുള്ള പഠനാന്വേഷണങ്ങളുടെ ഭാഗമായി ഞാന്‍ കണ്ടെത്തിയ കത്തുകളിലൊന്നിലെ പരാര്‍മശമാണിത്. 

കത്തിന്റെ കര്‍ത്താവ്, കൈപ്പട, സ്ഥലം തുടങ്ങിയവയൊന്നും പുനഃപ്രകാശിപ്പിക്കില്ല എന്ന ഉറപ്പിലാണ് കത്തിന്റെ പകര്‍പ്പ് എനിക്കു തന്നത്. 1960 കളുടെ അവസാനത്തോടെ ആരംഭിക്കുകയും ഇന്നും തുടരുകയും ചെയ്യുന്ന മലയാളിയുടെ ഗള്‍ഫ് പ്രവാസത്തില്‍ ഇരയാക്കപ്പെട്ട സ്ത്രീയുടെ അങ്ങേയറ്റം സത്യസന്ധമായ ശബ്ദമാണ് കത്തിലെ ഈ വരികളില്‍ നാം കേള്‍ക്കുന്നത്. വിഷാദരോഗത്തിന് ആൻറി ഡിപ്രസൻറ്​ ഗുളിക കഴിക്കുന്ന കൂട്ടുകാരിയുടെ മരുന്നുകുറിപ്പടി ഉപയോഗിച്ച് മരുന്നുഷാപ്പില്‍ നിന്ന് ഗുളിക വാങ്ങി സ്വയം ചികില്‍സിച്ച സ്ത്രീകളുടെ ഞെട്ടിക്കുന്ന ചരിത്രത്തിലേക്ക് ഈ യഥാര്‍ഥ കത്ത് നമ്മെ നയിക്കുന്നു. വിഷാദം ഗ്രസിക്കുമ്പോള്‍ ഒരു ഗുളിക വിഴുങ്ങുകയും അതുവഴി അല്‍പം സമാധാനം കിട്ടിയിരുന്നുവെന്നും പിന്നെപ്പിന്നെ ഗുളിക ഒഴിവാക്കി ‘ബാച്ചിലര്‍ ദാമ്പത്യം' എന്ന യാഥാര്‍ഥ്യവുമായി പൊരുത്തപ്പെട്ടതായും കത്തിന്റെ ‘ഉടമ' എന്നോട് പറഞ്ഞു (ഭര്‍ത്താവാണ് ഈ കത്ത് എനിക്ക് കൈമാറിയത്, ഭാര്യയുമായി സംസാരിക്കാന്‍ അദ്ദേഹം അനുവദിച്ചു. ഗള്‍ഫിലേക്കയച്ച കത്തുകള്‍ കളയാതെ സൂക്ഷിച്ച് നാട്ടിലേക്ക് കൊണ്ടു വന്നതിനാലാണ് ഈ അപൂര്‍വ്വ രേഖ എനിക്ക് കാണാനായത്). 
 ‘ഗള്‍ഫ് സിന്‍ഡ്രോം' ചികില്‍സിച്ചിരുന്ന ഒരു മനഃശാസ്ത്രജ്ഞനാണ് ഈ കത്തുകള്‍ സൂക്ഷിച്ചിരുന്ന ദമ്പതികളെ കണ്ടെത്താന്‍ എന്നെ സഹായിച്ചത്. ഈ യാഥാര്‍ഥ്യത്തില്‍ നിന്നുകൊണ്ട് മലയാളിയുടെ ഗള്‍ഫ് പ്രവാസത്തില്‍ പെണ്‍ ശബ്ദങ്ങള്‍ എങ്ങനെ നിശ്ശബ്ദമാക്കപ്പെട്ടു എന്നന്വേഷിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.

വിരഹിണികളായ യുവതികള്‍ എഴുതിയ ആ കത്തുകള്‍ക്ക് എന്തുസംഭവിച്ചു?
 കേരളീയ സമൂഹത്തില്‍ എക്കാലത്തും നിശ്