Tuesday, 22 November 2022

അമേരിക്കൻ കഥ


Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്
Text Formatted

രാജ്യത്ത് രക്തയക്ഷ്​മാവ്​ സംഹാരതാണ്ഡവമാടി.
നാളന്നുവരെ ഉണ്ടായിട്ടുള്ള പകര്‍ച്ചവ്യാധികളെക്കാളെല്ലാം ഭീകരവും ബീഭത്സവുമായിരുന്നു ആ മഹാമാരി. കൊടിയ വേദനയായി, മോഹാലസ്യമായി, രോമകൂപങ്ങളില്‍നിന്ന് വമിക്കുന്ന ചോരത്തുള്ളികളായി അത് മനുഷ്യശരീരങ്ങളില്‍ അവതരിച്ചു. മുഖത്തും ദേഹത്തും കിനിഞ്ഞ ചോരപ്പൊട്ടുകള്‍കൊണ്ട് രോഗികളെ മുദ്രകുത്തി സഹജീവികളുടെ സഹായത്തില്‍നിന്നും സഹതാപത്തില്‍നിന്നും അനാഥരാക്കി. രോഗം ബാധിച്ച്, അരമണിക്കൂര്‍ കൊണ്ട് മൂര്‍ച്ഛിച്ച്, മരണത്തില്‍ കലാശിച്ചു.

പക്ഷേ, യുവരാജാവായ പ്രോസ്‌പെറോ ധീരനായിരുന്നു.
പാതി രാജ്യവും ജനശൂന്യമായിക്കഴിഞ്ഞിട്ടും തിരുമനസ്സ് കുലുങ്ങിയില്ല.
ഊക്കന്‍ കോട്ടമതിലുകളുടെ വലയത്തിനുള്ളില്‍ താന്‍തന്നെ പരികല്പന ചെയ്ത വിചിത്രസുന്ദരമായ കൊട്ടാരക്കെട്ടില്‍ അദ്ദേഹം പാര്‍പ്പുറപ്പിച്ചു. ഏറെനാള്‍ കഴിയാന്‍ ആവശ്യമായ ഭക്ഷണപാനീയങ്ങള്‍ സംഭരിച്ചു. ബന്ധുജനങ്ങളിലും ആശ്രിതരിലുംവെച്ച് ഏറ്റവും ഉല്ലാസപ്രിയരും ആനന്ദശീലരുമായ ഓരായിരം സ്ത്രീപുരുഷന്മാരെ കല്പിച്ചുവരുത്തി. അവര്‍ ഉലകളും കൂടങ്ങളും കൊണ്ടുവന്ന് രോഗഭീതിക്കുപോലും അകത്തുകടക്കാന്‍ കഴിയാത്തവണ്ണം ഇരുമ്പിന്റെ കോട്ടവാതില്‍ വിളക്കിയടച്ചു. പുറംലോകത്തിനോട് സ്വന്തം പാടുനോക്കാന്‍ പറഞ്ഞു. പ്രയോജനമില്ലാത്ത ഭയാശങ്കകള്‍ മാറ്റിവെച്ച് വിനോദങ്ങളില്‍ മുഴുകി. കവികളും ഗായകരും നര്‍ത്തക-വിദൂഷകരും അവരെ സന്തോഷിപ്പിച്ചു. ലഹരിയും ലാവണ്യവും നുരഞ്ഞൊഴുകി. കോട്ടയ്ക്കുപുറത്ത് രക്തയക്ഷ്മാവ് നടമാടിയപ്പോള്‍ അകത്ത് സുരക്ഷിതത്വം കളിയാടി.

RAKTHAYASHMAVINTE

ഏകാന്തവാസം തുടങ്ങി ആറാം മാസത്തിന്റെ അന്ത്യത്തില്‍, രാജ്യത്ത് രോഗബാധ ഏറ്റവും രൂക്ഷമായിക്കഴിഞ്ഞ ദിനങ്ങളിലൊന്നിലാണ് രാജകുമാരന്‍ ഒരു നൃത്തസന്ധ്യ നടത്തുന്നതിനുള്ള കല്പന പുറപ്പെടുവിച്ചത്. ആയിരം അതിഥികളും മുഖപടമണിഞ്ഞ് പങ്കെടുക്കുന്ന അത്യന്തം ഗംഭീരമായ ഒരു സംഘനൃത്തം.

വിചിത്രമായ അഭിരുചികളുടെ ഉടമയായിരുന്നു രാജകുമാരന്‍. കടുത്തവര്‍ണ്ണങ്ങളോടും നടുക്കുന്ന ദൃശ്യങ്ങളോടും ആസക്തിപുലര്‍ത്തി അവിടുന്ന്. മാന്യതയുടെ സൗന്ദര്യസങ്കല്പങ്ങളെ കാറ്റില്‍ പറത്തിയ ആ സൃഷ്ടികളില്‍ പ്രാകൃതവും വന്യവുമായ ആവേശങ്ങള്‍ തിളങ്ങി. അകലെനിന്ന് മാത്രം കണ്ടിട്ടുള്ള ജനങ്ങള്‍ തിരുമനസ്സിനെ ഭ്രാന്തനെന്ന് കരുതി.

നൃത്തഗൃഹം ആഘോഷത്തിനൊരുങ്ങി.
സാധാരണ കൊട്ടാരങ്ങളിലേതുപോലെ ചുമരുകള്‍ മടക്കിമാറ്റി നീണ്ട ഒറ്റത്തളമാക്കി മാറ്റാവുന്ന രീതിയിലായിരുന്നില്ല ഇവിടു