Thursday, 21 October 2021

നോവല്‍


Text Formatted
naithikamandalam-story-title
Image Full Width
Image Caption
ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം
Text Formatted

അധ്യായം രണ്ട്: അഥീനയും ഉമ്മിണിയും

No one has ever stepped twice into the same river.
But did anyone ever step twice into the same book?

ഥീനയെ അറിയില്ലേ? വിഖ്യാതയായ ഫെയ്‌സ്ബുക്ക് ആക്ടിവിസ്റ്റ്. പൗരത്വം, നീതിനിഷേധം, ജാതീയത എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് നൂറുകണക്കിന് പോസ്റ്റുകള്‍ അവളുടേതായുണ്ട്. വളരെ ഷാര്‍പ്പാണ് അവളുടെ ഭാഷ. തൃശൂര്‍ - എറണാകുളം ജില്ലകളിലെ നിരവധി ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ടിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചതിന് നോട്ടപ്പുള്ളിയായവള്‍. ആലുവപ്പുഴക്കരയില്‍ നടന്ന അനധികൃത ഫ്‌ളാറ്റ് നിര്‍മ്മാണത്തിന്റെ വീഡിയോ ലൈവിട്ടപ്പോഴാണ് അഥീനദളിതയെ കൂടുതല്‍ പേര്‍ അറിഞ്ഞത്. കേരളത്തിന്റെ പൊതുബോധത്തില്‍ ഒരു പൂണൂല്‍ മറഞ്ഞുകിടപ്പുണ്ടെന്ന് അഥീന പറയും. അത് അറുത്താല്‍ മാത്രമേ മലയാളികള്‍ രക്ഷപ്പെടുകയുള്ളൂ എന്നാണവളുടെ നിലപാട്. ആദ്യം പൊട്ടിച്ചെറിയേണ്ടത് മനോഭാവത്തിന്റെ ആ പൂണൂലായിരുന്നു. പക്ഷേ, അതുണ്ടായില്ല. ആഗോളവത്കരണ സന്ദര്‍ഭത്തിലും പൂണൂലാണ് മലയാളിയില്‍ ദൃശ്യമാവുന്നത്. ഉടുപ്പിലും നടപ്പിലും. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ബിഎ ഹിസ്റ്ററിക്ക് പഠിക്കുമ്പോള്‍ അവള്‍ ശരാശരി കുട്ടിയായിരുന്നു. സാമ്പ്രദായിക ചരിത്രകാരന്‍മാരുടെ ചിന്തകളെ തൂത്തെറിയാന്‍ അധ്യാപകര്‍ പറഞ്ഞപ്പോഴാണ് അവള്‍ക്ക് പുതുജീവന്‍ കിട്ടിയത്. "ചരിത്രത്തിന്റെ കുളമ്പടിയൊച്ച' എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ കേട്ടാല്‍ അവള്‍ക്ക് ഛര്‍ദ്ദിക്കാന്‍ വരും. ഹിസ്റ്ററി എന്നത് ഹിസ് സ്റ്റോറിയാണെന്ന് ആദ്യ ക്ലാസില്‍ തന്നെ ക്രിസ്റ്റഫര്‍ സര്‍ പറഞ്ഞപ്പോള്‍ അവള്‍ക്ക് മാഷിന് കൈ കൊടുക്കാന്‍ തോന്നി. സ്റ്റാഫ് റൂമിലെത്തി അവള്‍ മാഷിന് "കൊടുകൈ' എന്നു പറഞ്ഞ് കൈ കൊടുത്തു. ഞെട്ടിപ്പിച്ചുകൊണ്ട് മധ്യവയസ്സു പിന്നിട്ട ആ ക്രോണിക് ബാച്ചിലര്‍ അവളെ ആലിംഗനം ചെയ്തു. ആ സംഭവത്തെക്കുറിച്ച് സ്റ്റാഫുകളിലെ 8 പേര്‍ വിയോജിച്ചു. പരസ്യമായ കെട്ടിപ്പിടിത്തമൊന്നും വേണ്ടിയി