Thursday, 21 October 2021

ഓര്‍മക്കുറിപ്പുകള്‍


Text Formatted

ആവര്‍ത്തനപ്പട്ടികയിലെ ജീവിതം

ഒരു കെമിസ്റ്റിന്റെ അനുഭവക്കുറിപ്പുകള്‍ തുടങ്ങുന്നു

Image Full Width
Image Caption
പ്രദീപ് പുരുഷോത്തമന്റെ സെൽഫ്​ സ്​കെച്ച്​
Text Formatted

വ്യത്യസ്ത മീഡിയങ്ങളിലൂടെ പരീക്ഷിച്ചും പുതുക്കിയും മുന്നേറുന്ന ഒരു ജീവിതത്തിന്റെ രേഖാചിത്രമാണിത്. ഫാക്ടില്‍ കെമിസ്റ്റായി ജോലി ചെയ്യുകയും ഒരു ചിത്രകാരനായി ആവിഷ്‌കാരം നടത്തുകയും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെയും അദ്ദേഹം ഇടപെട്ട പരിസരങ്ങളെയും വാക്കുകളിലൂടെയും വരകളിലൂടെയും സ്വയം രേഖപ്പെടുത്തുകയാണിവിടെ. 

അണ്ണാമല യൂണിവേഴ്‌സിറ്റിയില്‍നിന്ന് പരിസ്ഥിതി ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രദീപ് പുരുഷോത്തമന്‍, 1984ലാണ് ഫാക്ട് ഉദ്യോഗമണ്ഡലില്‍ ട്രെയിനിയായി ചേര്‍ന്നത്. 2021 മെയ് 31ന് ഫാക്ട് മണ്ണുപരിശോധനാകേന്ദ്രത്തിന്റെ തലവനായി വിരമിച്ചു. മസ്‌ക്കറ്റിലും ദുബായിലും ജോലി ചെയ്തിട്ടുണ്ട്.
സാഹിത്യകാരന്മാരെ അവരുടെ വരികളിലൂടെ വരയ്ക്കുന്ന "മൊഴിവര' എന്ന വ്യത്യസ്തമായ ചിത്രകലാശൈലിക്ക് തുടക്കം കുറിച്ചു. ഫേസ്ബുക്കില്‍ തുടര്‍ച്ചയായി നൂറുദിവസം നൂറു സുഹൃത്തുക്കളുടെ കാരിക്കേച്ചര്‍ വരയ്ക്കുന്ന ചലഞ്ച് ശ്രദ്ധേയമായിരുന്നു. ഈ ചിത്രങ്ങള്‍  ‘നൂറു ദിനങ്ങള്‍, നൂറു മുഖങ്ങള്‍, നൂറു വരകള്‍' എന്ന പേരില്‍ പ്രദര്‍ശിപ്പിച്ചു.  കഴിഞ്ഞ പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭവന ചെയ്യുന്നവരുടെ ചിത്രം വരച്ചതിലൂടെ 13 ലക്ഷത്തോളം രൂപ ദുരിതാശ്വാസനിധിയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു.

ഒരു കെമിസ്റ്റ് എന്ന നിലയ്ക്കുള്ള സവിശേഷവും വേറിട്ടതുമായ
​​​​​​​കരിയറും ജീവിതവും പകര്‍ത്തുന്ന ഓര്‍മക്കുറിപ്പുകള്‍ തുടങ്ങുന്നു

ഒന്ന്: ഫാക്ട് എന്ന അപരിചിതലോകത്തേക്ക്

ണ്ടു ദിവസത്തെ കഠിനമായ പ്രാക്ടിക്കല്‍ പരീക്ഷ പൂര്‍ത്തിയാക്കി ലാബില്‍ നിന്നിറങ്ങുമ്പോഴാണ് പ്രൊഫ. ശശികുമാര്‍ വിളിച്ചത്.
രണ്ടുദിവസവും രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ ഇടവേളയില്ലാത്ത പരീക്ഷയായിരുന്നതിന്റെ ക്ഷീണവും ഒപ്പം ഡിഗ്രി പരീക്ഷ അവസാനിക്കുന്നതിന്റെ സന്തോഷവും. 
വേഗം സാറിന്റെയടുത്തേയ്ക്ക് ചെന്നു. 
അദ്ദേഹം പറഞ്ഞു;  ‘‘പ്രാക്ടിക്കലിന് 210ല്‍ 207 മാര്‍ക്കുണ്ട്. അതുകൊണ്ട് വല്ല ഗുണവും ഉണ്ടാവുമോ?''
സാറങ്ങനെ ചോദിച്ചതിനൊരു കാരണമുണ്ട്. അതിനുമുമ്പത്തെക്കൊല്ല