Monday, 18 October 2021

ദേശീയ വിദ്യാഭ്യാസ നയം


Text Formatted

ഭയപ്പെടുത്തുന്നു, ആധുനിക വിദ്യാഭ്യാസത്തിന്റെ 
സമ്പൂർണ പൊളിച്ചെഴുത്ത്​

കെ. കസ്തൂരിരംഗന്‍ അധ്യക്ഷനായ ദേശീയ വിദ്യാഭ്യാസ സമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതോടെ പുതിയ വിദ്യാഭ്യാസ നയം നിലവില്‍ വന്നു. വിദ്യാര്‍ഥികള്‍ക്ക് സമഗ്രമായ വിദ്യാഭ്യാസമാണ് നല്‍കേണ്ടതെന്ന് വാദിക്കുന്ന നയം, നിലനില്‍ക്കുന്ന സമഗ്രമായ ആധുനിക വിദ്യാഭ്യാസത്തെ സ്‌കൂളില്‍ നിന്ന് ഒഴിവാക്കുകയാണാദ്യം ചെയ്യുന്നത് എന്ന വിമര്‍ശനം മുന്നോട്ടുവെക്കുന്നു

Image Full Width
Image Caption
Photo: pxhere
Text Formatted

ന്ത്യയില്‍ പുതിയ വിദ്യാഭ്യാസ നയം നിലവില്‍ വന്നു.  കെ. കസ്തൂരിരംഗന്‍ അധ്യക്ഷനായ ദേശീയ വിദ്യാഭ്യാസ സമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതോടെ നഴ്‌സറി തലം മുതല്‍ ഉന്നത വിദ്യാഭ്യാസം വരെ സമൂലമായി പരിഷ്‌കരിക്കുന്ന പദ്ധതിക്ക് അംഗീകാരമായി. പുതിയ നയരേഖ പ്രകാരം നിലവിലുള്ള വിദ്യാഭ്യാസത്തെ പലതട്ടുകളായി വിഭജിച്ച് പാഠ്യപദ്ധതിയിലും ഘടനയിലും ഗണ്യമായ മാറ്റത്തിന് വിധേയമാക്കുകയാണ്. 

ഇതാണ് മാറ്റങ്ങള്‍

നഴ്‌സറി തലം മുതല്‍ രണ്ടാം ക്ലാസുവരെ അഞ്ചു വര്‍ഷം ‘ഫൗണ്ടേഷന്‍' (അടിസ്ഥാനമെന്ന് അര്‍ഥം വരുന്ന) കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികളെ മാനസികമായി തയാറെടുപ്പിക്കുന്നു. മൂന്നു മുതല്‍ അഞ്ചു വരെ കണക്കും എഴുത്തും പഠിപ്പിക്കും. ഈ എട്ടു വര്‍ഷം പഠനം കഴിവതും മാതൃഭാഷയിലായിരിക്കണം. ചെറിയ പ്രായത്തില്‍ കുട്ടികള്‍ക്ക് പല ഭാഷകള്‍ പഠിക്കാനുള്ള കഴിവുണ്ടെന്നുള്ള യുക്തിയുടെ അടിസ്ഥാനത്തില്‍ രണ്ടു പ്രാദേശിക ഭാഷകള്‍ കൂടി അവരെ പഠിപ്പിക്കും. ആറുമുതല്‍ എട്ടു വരെ സയന്‍സും സാമൂഹികശാസ്ത്രവും നൃത്തവും ചിത്രകലയും ഉള്‍പ്പടെ വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടമുള്ളത് പഠിക്കാം. ഇതോടൊപ്പം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും ഉണ്ടാകും. മരപ്പണി, പെയിന്റിംഗ്, ഇലക്ട്രിക്ക്, പ്ലംബിങ് തുടങ്ങി നിരവധി തൊഴിലുകളില്‍ പരിജ്ഞാനം നല്‍കും. ഒന്‍പതു മുതല്‍ പന്ത്രണ്ടു വരെ സയന്‍സോ സാമൂഹികശാസ്ത്രമോ നൃത്തമോ ചിത്രകലയോ തുടങ്ങി വിദ്യാര്‍ത്ഥികള്‍ക്കിഷ്ടമുള്ള എന്ത് വിഷയവും തിരഞ്ഞെടുക്കാം. അതിനു ശേഷമുള്ള ഡിഗ്രി പ്രോഗ്രാം മൂന്നുവര്‍ഷത്തില്‍ നിന്ന് നാലുവര്‍ഷത്തിലേക്കു മാറ്റുന്നു. ഒരു വര്‍ഷത്തെ കോഴ്‌സ് കഴിഞ്ഞശേഷം പഠനം മുടങ്ങുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കൊടുത്തു വിടുന്നു, രണ്ടു വര്‍ഷത്തിനുശേഷം കോഴ്‌സ് മുടങ്ങുന്നവര്‍ക്ക് ഡിപ്ലോമയും, മൂന്നാം വര്‍ഷം കൊണ്ട് കോഴ്‌സ് അവസാനിപ്പിക്കുന്നവര്‍ക്ക് ഡിഗ്രിയും നാലുവര്‍ഷം