Monday, 18 October 2021

Writer on Writer


Text Formatted

എന്റെ വിഷാദവേശ്യകളുടെ
​​​​​​​ഓര്‍മക്കുറിപ്പുകള്‍

എഴുത്ത് : പുനത്തില്‍ കുഞ്ഞബ്ദുള്ള, പകര്‍ത്തെഴുത്ത്: ഇന്ദു മേനോന്‍

Image Full Width
Image Caption
ചിത്രീകരണം: മുരളീധരന്‍
Text Formatted

പ്രിയപ്പെട്ട കുഞ്ഞിക്കാ,
ഇത് ആ അഭിമുഖമാണ്​...

താങ്കള്‍ പലകുറി ആവശ്യപ്പെട്ടിട്ടും ഞാന്‍ എഴുതി ഒരിക്കലും ആർക്കും കൊടുക്കാത്ത, 
ഒരിക്കലും  ഒരിക്കലും  എനിക്കിനി പൂര്‍ണമാക്കാന്‍ ധൈര്യമില്ലാത്ത,
നമ്മുടെ ആ വിവാദ ഇൻറര്‍വ്യൂ...

എനിക്ക് ഒരിക്കലും തിരുത്താനാകാത്തതിനാലും നിങ്ങളുടെ സാക്ഷ്യമില്ലാത്തതിനാലും അതിരഹസ്യങ്ങള്‍ ഞാനിതില്‍ നിന്ന്​ഒഴിവാക്കിയിരിക്കുന്നു. എനിക്ക് താങ്കളുടെ അത്ര ധൈര്യം പോരാ എന്നറിയാമല്ലോ. ഒരാളുടെ പോലും പേരുകള്‍ നേരിട്ട് ഉപയോഗിച്ചിട്ടുമില്ല.

ചോദ്യങ്ങള്‍

ആയിരം പ്രണയകഥകളുടെ ആത്മീയ രാജകുമാരന്‍ ആര്​? 
ആയിരം കാമുകിമാരുടെ ഒരേ ഒരു കാമുകന്‍ ആര്​? 
എഴുത്തിലും പ്രേമത്തിലും ഒരുപോലെ പുകള്‍പെറ്റ സത്യസന്ധനായ മനുഷ്യന്‍ ആര്?
കേരള ഓഷോ എന്നറിയപ്പെടുന്ന എഴുത്തുകാരന്‍ ആര്​? 

"പുനത്തില്‍ കുഞ്ഞബ്ദുള്ള'

""അല്ല, കുഞ്ഞിക്കാ, അങ്ങനെയല്ലെ നമ്മുടെ അഭിമുഖം തുടങ്ങേണ്ടത്?''

ആയിരം പ്രണയകഥകളുടെ ആത്മീയ രാജകുമാരന്‍

ഒറ്റ ഉത്തരമേ മലയാളത്തിന്​, സാഹിത്യത്തിന്​, പറയാനുള്ളു. കുഞ്ഞിക്ക...

പുനത്തില്‍ കുഞ്ഞബ്ദുള്ള എന്ന ഏകാകിയായ, ധീരനായ മനുഷ്യന്‍. ഇന്റലക്ച്വല്‍ ഹോണെസ്റ്റി എന്തെന്ന്​ ലോകത്തോട് വിളിച്ചുപറഞ്ഞ മനുഷ്യന്‍. സ്വയം നന്മ നടിച്ച് പിന്‍വാതിലിലൂടെ തിന്മ ചെയ്തവരെ പുച്ഛിച്ച മനുഷ്യന്‍. കപട സദാചാരമാര്‍ഗികളെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്ത മനുഷ്യന്‍. കാമുകിമാര്‍ക്കൊപ്പം തലയുയര്‍ത്തി ഗര്‍വ്വോടെ നടക്കുകയും അവര്‍ അനുവദിച്ചാല്‍ എന്റെ പുതിയ കാമുകിയെന്ന്​ പരസ്യപ്പെടുത്തുകയും ചെയ്ത ഒരേ ഒരു എഴുത്തുകാരന്‍.

അദ്ദേഹം ലോകത്തെ ശ്രദ്ധിച്ചില്ല. അദ്ദേഹം സമൂഹത്തെ കൂസിയില്ല.

അദ്ദേഹം കുടുംബവ്യവസ്ഥയേയോ വ്യവസ്ഥാപിത സാംസ്‌കാരിക മനുഷ്യനേയോ പറ്റി ചിന്തിക്ക പോലും ചെയ്തില്ല.

മനുഷ്യനെന്നാല്‍ മൃഗത്തിലും താണ ഒരുത്തന്‍ എന്ന്​ എപ്പോഴും വിളിച്ചു പറഞ്ഞു. മദ്യമെന്നത് എന്റെ പ്രിയഭക്ഷണമ