Tuesday, 19 October 2021

ആത്മകഥ


Text Formatted

വെറും മനുഷ്യര്‍- 14

പള്ളിക്കൊടിമരത്തില്‍ അടയാളപ്പെട്ട മനോഹര നാടാര്‍

മനോഹരന്റെ പേരെഴുതിയ പുതിയ കൊടിമരം പള്ളിക്കുമുമ്പില്‍ സ്ഥാപിക്കപ്പെട്ടു. ഇന്നായിരുന്നെങ്കില്‍ ഒരു മുസ്‌ലിം പള്ളിയുടെ കൊടിമരത്തില്‍ ഹിന്ദുവിന്റെ പേര് എഴുതിവെക്കാന്‍ നമ്മുടെ നാട്ടിലെ ഒരു ഓഫീസറും ഉത്തരവിടുമായിരുന്നില്ല. അത് സ്വീകരിക്കാന്‍ ഒരു മഹല്ലും തയ്യാറാവുമായിരുന്നില്ല 

Image Full Width
Image Caption
ചിത്രീകരണം : ദേവപ്രകാശ്
Text Formatted

പെരുംചിലമ്പിലെ ചര്‍ച്ചില്‍ നടക്കുന്ന കഞ്ഞിവീഴ്ത്തല്‍ ചടങ്ങിലിരുന്ന് നാലഞ്ചുതവണ വയറുനിറയെ ഞാന്‍ കഞ്ഞി കുടിച്ചിട്ടുണ്ടെങ്കിലും അതിനുവേണ്ട മൂലധനം ആരുടേതാണെന്ന് കൃത്യമായി എനിക്ക് അറിയുമായിരുന്നില്ല. എനിക്കെന്നല്ല പലര്‍ക്കും അതിനുപിന്നിലെ പണം ആരുടേതെന്ന് അറിയില്ലായിരുന്നു.

എല്ലാവരും കരുതിയ പോലെ ഫാദര്‍ പാക്കിയവും സഭയുമാണ് അതിനുപിന്നിലെന്ന് ഞാനും കരുതി. പക്ഷേ വിശപ്പിന്റെ പെരുംങ്കടലുകള്‍ക്ക് അന്നമായി മാറിയ ആ ദൈവപ്പണം മനോഹരന്‍ എന്ന മനുഷ്യന്റെതായിരുന്നു. പെരുംചിലമ്പില്‍ മാത്രമല്ല, കൊറ്റിയോട്ടിലെ മീന്‍ ചന്തയിലും കുമാരപുരത്തെ പിള്ളയാര്‍ കോവിലിലും വര്‍ഷം തോറും നടത്തിയിരുന്ന കഞ്ഞിവീഴ്ത്തലിന്റെ പണം മനോഹരന്റെതാണ് എന്ന് അതാത് നാട്ടുകാരറിഞ്ഞത് അയാളുടെ അപകട മരണത്തെ തുടര്‍ന്നാണ്.

പെരുംചിലമ്പിനും വേളിമലയ്ക്കും ഇടയില്‍ കരിപ്പാലി കുന്നുകളില്‍ മനോഹരന് റബ്ബര്‍തോട്ടം ഉണ്ടായിരുന്നു. അവിടുത്തെ ടാപ്പിംങ്ങ് തൊഴിലാളികള്‍ക്കാണ് അക്കാലത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിച്ചത്. തന്റെ തോട്ടത്തില്‍ പണിയെടുക്കുന്ന ഒമ്പത് പണിക്കാരുടെയും വീടുകളില്‍ വസ്ത്രമായും അന്നമായും കുടയായും പുതപ്പായും പഠനോപകരണങ്ങളായും മനോഹരന്റെ സ്‌നേഹത്തണുപ്പ് പടര്‍ന്ന് നിന്നു. ആ ഒമ്പത് കുടുംബങ്ങളും ഒരിക്കലും പട്ടിണിയറിഞ്ഞില്ല.
കുമാരപുരം പട്ടണത്തിലെ രണ്ടുനില കെട്ടിടവും മനോഹരന്റെതായിരുന്നു. ആ കെട്ടിടത്തില്‍ കാലങ്ങളോളം ഒരേ വാടകയായിരുന്നു. വാടകപ്പണം കൊടുക്കാന്‍ കഴിയാത്തതിനാല്‍ അവിടുന്ന് ആരും കച്ചവടം ഒഴിയേണ്ടി വന്നിട്ടില്ല. മനോഹരന് അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഏതോ നഷ്ടപ്രണയത്തിന്റെ കടും വര്‍ണങ്ങളില്‍ പുതഞ്ഞ് മനോഹരന്‍ ഇണയില്ലാതെ ജീവിച്ചു. അമ്മ മകനോട് കല്യാണം കഴിക്കാന്‍ പറഞ്ഞുപറഞ്ഞ് തന്റെ മകന്റെ പ്രണയം നിരസിച്ച യുവതിയെ ശപിച്ചുശപിച്ച് ഭൂമിയില്‍നിന്ന് ജീവിതം മതിയാക്കി മരണത്തിലേക്ക് മടങ