Thursday, 21 October 2021

ഇന്ധന വില വർധന


Text Formatted

പെട്രോളും ഡീസലും സർക്കാറിന്റെ ചൂഷണായുധമാകുമ്പോള്‍

സര്‍ക്കാര്‍ ജനതയ്ക്കുമേല്‍ അടിച്ചേല്‍പിക്കുന്ന പെട്രോള്‍- ഡീസല്‍ വിലവര്‍ധനവിലൂടെ,  ജീവിക്കാന്‍വേണ്ടിയുള്ള രാജ്യത്തെ യാത്രകളും ചരക്കുകടത്തും അമിതചൂഷണമേഖലയായിരിക്കുകയാണ്

Image Full Width
Image Caption
Photo: Wikimedia Commons
Text Formatted

പെട്രോള്‍, ഡീസല്‍, ഗ്യാസ് തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങള്‍ക്ക് രാജ്യത്തെ സമ്പദ്​വ്യവസ്ഥയില്‍ വലിയ സ്വാധീനമാണുള്ളത്. ഫോസില്‍ ഇന്ധനങ്ങളുമായി ബന്ധപ്പെടാതെ ഒരാള്‍ക്കും ഇക്കാലത്ത് ജീവിക്കാന്‍ സാധ്യമല്ല. ഫോസില്‍ ഇന്ധനങ്ങളുപയോഗിച്ചുള്ള ഊര്‍ജോല്‍പാദനവും ഉപഭോഗവും വന്‍തോതില്‍ വര്‍ധിക്കുന്നുമുണ്ട്. ഫോസില്‍ ഇന്ധനങ്ങള്‍ കൂടാതെ പലവിധ പാരമ്പര്യേതരമാര്‍ഗങ്ങള്‍ ഊര്‍ജത്തിനായി ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും ഒന്നാംസ്ഥാനം ഫോസില്‍ ഇന്ധനങ്ങള്‍ക്കുതന്നെയാണ്.
2010-11 ല്‍ ലോകത്ത് ഒരുദിവസം 80 മില്യന്‍ ബാരല്‍ ഓയിലാണ് ഉല്‍പാദിപ്പിച്ച് ഉപഭോഗം ചെയ്തിരുന്നതെങ്കില്‍ 2020-21 ല്‍ അത് 100 മില്യന്‍ ബാരലിനുമുകളിലാണ്. ലോകത്തിലെ 19% ഉല്‍പാദനവും നടത്തുന്നത് അമേരിക്കയാണ്. സൗദി അറേബ്യ, റഷ്യ, കാനഡ, ചൈന എന്നിവയാണ് മറ്റുരാജ്യങ്ങള്‍. ഇന്ത്യയുടെ സ്ഥാനം വളരെ പിറകിലാണ്. എന്നാല്‍ ഉപഭോഗത്തിന്റെ കാര്യത്തില്‍ നമ്മള്‍ മൂന്നാംസ്ഥാനത്താണ്. അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ദിവസേന 5.3 മില്യന്‍ ബാരല്‍ ആണ് നമ്മുടെ ഉപഭോഗം. അമേരിക്കയുടേത് 19.50 ഉം ചൈനയുടേത് 14 മില്യന്‍ ബാരലുമാണ് ദൈനംദിന ഉപഭോഗം. നമ്മുടെ മൊത്തം ഇറക്കുമതിച്ചെലവിന്റെ 30% ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാണ് ചെലവിടുന്നത്. 

ക്രൂഡോയിലിന് വില കുറഞ്ഞിട്ടും...

2011-12 നുശേഷം ലോകത്ത് ക്രൂഡോയില്‍ ഉല്‍പാദനത്തിലുണ്ടായ വര്‍ധനവും സാമ്പത്തിക തകര്‍ച്ചയും, മത്സരവും ക്രൂഡോയില്‍ വില കൂടുകയല്ല, കുറയുന്ന സാഹചര്യമാണ് സൃഷ്ടിച്ചത്. വിലക്കുറവ് അധികകാലം നിലനില്‍ക്കുമെന്ന് പറയാനാവില്ല. കാരണം എടുക്കുന്തോറും ഇല്ലാതായിക്കൊണ്ടിരിക്കുന്നതാണല്ലോ ക്രൂഡ് ഓയില്‍. 2011-ല്‍ ഒരു ബാരലിന് 113 ഡോളറായിരുന്ന ക്രൂഡ് ഓയില്‍ വില 2021-ല്‍ 50 ഡോളറായി കുറയുകയാണുണ്ടായത്.

മദ്യത്തിന് കൂടുതല്‍ നികുതി ചുമത്തുന്നതിൽ തെറ്റില്ല. എന്നാല്‍ അവശ്യവസ്തുവായ പെട്രോളിനെയും ഡീസലിനെയും അധികനികുതി ചുമത്തുന്നതിനുവേണ്ടി മാത്രം ജി.എസ്.ടിയില്‍നിന്ന് ഒഴിവാക്കിയത് ആര്‍ക്കുവേണ്ടിയാണ്?

അതേസമയം 2011-ല്‍ ഇന്ത്യയില്‍ ശരാശരി 50 രൂപയായിരുന്നു പെട്രോള