Tuesday, 19 October 2021

മാധ്യമങ്ങള്‍ കാണാത്ത ഇന്ത്യ- 7


Text Formatted

ഫെക്ക് /ഫുട്‌സെറോ /ലെക്രോമി /ചാന്ദ്മാരി

മലമടക്കിലെ ഏകാന്ത ഭൂപടങ്ങള്‍

ബ്യൂറോയിൽ ഇരുന്നാൽ തോക്കും പിരിവും വരും, ഇരുന്നില്ലെങ്കിൽ നോട്ടീസും ശാസനയും. അങ്ങനെ, തോക്കിനും നോട്ടീസിനുമിടെ പെട്ടുപോകുമോ എന്ന ചിന്തയിൽ കൊഹീമിയൻ ജീവിതം തുടർന്നു.

Image Full Width
Image Caption
കൊഹിമ പട്ടണം / ഫോട്ടോകൾ: മുഹമ്മദ് എ.
Text Formatted

രുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജീവിച്ച്, അത്രയൊന്നും പ്രസിദ്ധി ലഭിക്കാതെ വിട പറഞ്ഞ, നോർവീജിയൻ കവി ഉലാവ് എച്ച്. ഹേഗിന്റെ കവിതയിലെ ലോകം ഓർമയിലേക്ക് വരും, കൊഹിമയിലെ ദിനരാത്രങ്ങളെക്കുറിച്ച് ചിന്തിച്ചാൽ. നോർവെയിലെ കർഷക ഗ്രാമമായ ഉൾവികിലാണ് കവി ജീവിച്ചത്. പുറംലോകം ആ കവിതകളുടെ ഗരിമയറിയുന്ന നാളെത്തുംമുമ്പേ ഉലാവ് ലോകത്തോട് മൊഴി ചൊല്ലി. കവിവിചാരങ്ങളിലെ സ്ഥല വർണനകളും ഏകാന്തകല്പനകളും വടക്കുകിഴക്കിന്റെ, പ്രത്യേകിച്ച് നാഗാ ഗ്രാമങ്ങളുടെ സാമ്യസൗന്ദര്യത്തെ ഓർമിപ്പിക്കും.

പത്രപ്രവർത്തകനായി കൊഹിമയിലെത്തിയ കാലത്തെ ഏകാന്തജീവിതത്തിനിടെ, ഈ ഇരിപ്പ് ഇരുന്നാൽ, വേരുപിടിച്ചു പോകുമെന്ന ചിന്തയുണ്ടാക്കി. വിരസമായിരുന്നു കൊഹിമ ന്യൂസ് ബ്യൂറോ ജീവിതം. മലയാളം പത്രത്തിന് ഒരു വാർത്തയുമില്ലാത്ത ദേശത്ത്, സമാന്തര ലോകമുണ്ടാക്കിയാലേ ജീവിച്ചിരിക്കുന്നതായി സ്വയം തോന്നൂ. അതിനുള്ള പണിപ്പെടലുകളിലായി പിന്നെ, ശ്രദ്ധ. രാവിലെ തണുപ്പൊന്നു മാറിയാൽ ടൗണിൽ നടന്നലഞ്ഞ് വരും. ഉച്ചയ്ക്ക് വിശ്രമം, ഉറക്കം, സായാഹ്നത്തിന് മുൻപെ പിന്നെയും നടപ്പ്, രാത്രി വീടെത്തും. രോമക്കുപ്പായങ്ങളും ഭംഗിയുള്ള കളർഫുൾ കുടകളും ഷൂസും വിൽക്കുന്ന കടകൾക്കരികിലൂടെ പുഴുവും പട്ടിയിറച്ചിയും തേനീച്ചയും നാനാതരം കാട്ടുകിഴങ്ങും പച്ചക്കറിയും പന്നിയിറച്ചിയും ചില തരം മത്സ്യങ്ങളും വിൽക്കാൻ വെച്ച മാർക്കറ്റ് വഴി നടത്തം. ടൗണിനരികിലെ ചന്തയാണ്. പട്ടിയെ കൊന്ന് കെട്ടിത്തൂക്കിയിടുക പതിവ് കാഴ്ചയായിരുന്നു. കയ്യും കാലും പ്രത്യേകം കട്ട് ചെയ്ത് വെക്കുന്നു, നഖത്തോടെ. ഇപ്പോഴത് നിരോധിച്ചിട്ടുണ്ട്. നാലോ അഞ്ചോ തരം പുഴുക്കളെയും കിട്ടും. തേനീച്ചയ്ക്കാണ് കൂടുതൽ വില. ബ്യൂറോയുടെ സമീപത്ത് തന്നെയാണ് ചന്ത. നല്ല എരിവുള്ള ചില മുളകും നാട്ടിൽ കിട്ടാത്ത ചില ഇലകളും അവിടെ കിട്ടും. 

ബ്യൂറോയിൽ ചുമ്മാ, കുത്തിയിരുന്നാൽ ബിസിനസ് ആണെന്ന് അവിടത്തുകാർ കരുതുക. ഗ്യാങുകൾക്ക് ഊഴംവെച്ചുള്ള പിരിവു കൊടുക്കേണ്ടി വരും. വർഷത്തിൽ വേണോ ആറുമാസം കൂടുമ്പോ വേ