Tuesday, 19 October 2021

കൊണാർക്ക്​ യാത്ര


Text Formatted

കാലം പാതി മായ്ച്ചുകളഞ്ഞ കല്ലിന്റെ സൂര്യകവിത

കൊണാർക്ക് സൂര്യക്ഷേത്രം വലിയ ഓർമപ്പെടുത്തലാണ്. ഏതു കൊടിപ്പടവും കാലം കീറിക്കളയും എന്നതിന്റെ. 

Image Full Width
Image Caption
കൊണാർക്ക് ക്ഷേത്രത്തിലെ കാഴ്ചകള്‍ / ഫോട്ടോകൾ: ഉമ
Text Formatted

Here the language of stone surpasses the language of man.
- Rabindranath Tagore

തെ, പുരിയെന്നാല്‍ മനുഷ്യക്കൂട്ടങ്ങളുടെ ഭക്തിലഹരിയുടെ ആരവം മാത്രമാകുമ്പോള്‍, പത്തുനാല്‍പ്പതു കിലോമീറ്റര്‍ മാത്രം അകലെയുള്ള കൊണാര്‍ക്കില്‍ മനുഷ്യന്റെ ഭാഷയെ അതിശയിക്കുന്നു കല്ലിന്റെ ഭാഷ. ആ ജഢതയ്ക്ക് മനുഷ്യന്റെ ചെവിപിളര്‍ക്കുന്ന വാക്കുകളുടെ, ചരിത്രത്തിന്റെ ചലനാത്മകതയുണ്ട്. കൊണാര്‍ക്ക് - സൂര്യന്റെ ദിക്ക് അല്ലെങ്കില്‍ കിഴക്ക് സൂര്യനുദിക്കുന്ന ദിഗ്‌ബോധം. ഇവിടെ മനുഷ്യഭാഷയെ കല്ലുകളുടെ ഭാഷ മറികടക്കുന്നു എന്ന് ടഗോറിനു തോന്നിയത് കവിതയ്ക്കും കല്ലിനും മനുഷ്യനപ്പുറത്തേക്കു കടക്കാന്‍ കഴിയും എന്ന ആത്മബോധത്തില്‍ നിന്നുതന്നെ എന്ന് മനസിലാവാന്‍, ജീവിതത്തില്‍ ഒരിക്കലെങ്കിലും പോകണം, അവിടേക്ക്. 

ഒരിക്കല്‍ ആറുനിലക്കെട്ടിടത്തിന്റെ ഉയരമുണ്ടായിരുന്ന ആരാധനാലയത്തിന്റെ പ്രേതാവശിഷ്ടങ്ങള്‍ മാത്രമാണ് ഇന്ന് കാലം ബാക്കി നിര്‍ത്തിയിട്ടുള്ളൂ എന്നതുകൊണ്ടുമാത്രമായിരുന്നില്ല മെലിഞ്ഞ ആള്‍ക്കൂട്ടം കൊണാര്‍ക്കിനെ അന്വേഷിച്ചുവരുന്നത്.

പുരിയെന്നാല്‍, സാക്ഷാല്‍ പുരുഷോത്തമന്റെ പുരം. ആഷാഢത്തില്‍ ( ജൂണ്‍- ജൂലൈ) ജഗന്നാഥന്റെ രഥയാത്ര കാണാന്‍, കടല്‍മണല്‍ത്തരികള്‍ പോലെ ഒഴുകിയെത്തുന്ന, പത്തുലക്ഷത്തോളം വരുന്ന പുരുഷാരം. അവരുടെ ആര്‍പ്പും വാഴ്ത്തുപദങ്ങളും. നാലുനിലക്കെട്ടിടത്തിന്റെ ഉയരമുള്ള രഥങ്ങളെ വിശ്വാസത്തഴമ്പുകൊണ്ട് കിലോമീറ്ററുകള്‍ അപ്പുറമുള്ള ഗുണ്ടിച്ച ബാരിയിലേക്കു തള്ളിയും വലിച്ചും ആനയിക്കുമ്പോള്‍ അതിന് ആളകമ്പടിയായി ലക്ഷങ്ങള്‍. ദൈവങ്ങളിലേക്കു കൊടുമുടി കയറുന്ന തള്ളിലും തിരക്കിലും ചവിട്ടിമെതിക്കപ്പെട്ടും രഥച്ചക്രങ്ങളില്‍ വീണടിഞ്ഞും മരിക്കുന്ന ഭക്ത്യുന്മാദങ്ങള്‍. രണ്ടു ദിവസം വരെ നീളുന്ന ഈ രഥയാത്ര അവിടെ വന്നണയുന്ന ലക്ഷങ്ങളുടെ ജീവിതയാത്ര തന്നെയായി മാറാറുമുണ്ട്. വിശ്വാസത്തിന്റെ പേരിലുള്ള സ്വയംഹത്യകളും സ്വപീഡനങ്ങളും സാധാരണം. കാരണം സ്വാഭാവികം. പുരിയിലെ മരണം മോക്ഷപ്രാപ്തിയാണെന്നു ഗരുഡപുരാണം.
എന്നാല്‍, കൊണാര്‍ക്കില്‍ രഥഘോഷങ്ങളില്ല