Thursday, 21 October 2021

ആത്മകഥ


Text Formatted

എഴുകോണ്‍-30

വിശ്വസ്തത മുറിഞ്ഞു പോയവര്‍

കേരളത്തിലെ ലൈംഗികത്തൊഴിലാളികളുടെ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങൾ, അവരുടെ രാപകലുകളെ സുരക്ഷിതമാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങൾക്കിടയിലെ പ്രതിസന്ധികൾ

Image Full Width
Image Caption
ദുര്‍ബാര്‍ മഹിളാ സമന്വയ കമ്മിറ്റിയുടെ പരിപാടിയില്‍ നിന്ന്. / Photo: durbar.org
Text Formatted

കോവളത്ത് ലൈംഗികതൊഴിലാളി സ്ത്രീകള്‍ക്കായി ഒരു വിശ്രമ കേന്ദ്രം ഒരുക്കി ഞങ്ങള്‍ ആഴ്ചകളോളം കാത്തു. കോവളത്ത് ജോലി ചെയ്യുന്ന ആരെയും കണ്ടെത്താനായില്ല. അവര്‍ മലയാളികളുടെയും മാധ്യമങ്ങളുടെയും ഭാവനയില്‍ മാത്രം  ഒതുങ്ങി നിന്നു. അതേ സമയം, കേരളത്തിന്റെ മറ്റു ഭാഗങ്ങളില്‍ ലൈംഗികത്തൊഴിലാളികളായ സ്ത്രീകള്‍ ഉണ്ടോ എന്ന് പോലും അന്ന് പലരും സംശയിച്ചിരുന്നു. അപൂര്‍വ്വമായി ഇരുട്ടിന്റെ മറവില്‍ നിഴലുപോലെ ചിലരെ തിരുവനന്തപുരം നഗരത്തില്‍ കണ്ടിട്ടുണ്ടെന്ന് മാത്രം.   

പൂനയിലെ പഠനത്തിന്റെ ഭാഗമായുണ്ടായ കൊല്‍ക്കത്ത സന്ദര്‍ശന വേളയില്‍ അവിടുത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് ആൻറ്​ ഹൈജീനിലും ഞങ്ങള്‍ പോയിരുന്നു. ഡയറക്ടര്‍ ആയിരുന്ന ഡോ. ചക്രവര്‍ത്തി ഒരു സവിശേഷമായ പ്രോജക്ട് ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി. അവിടെ വച്ചാണ്  ആദ്യമായി "സെക്‌സ് വര്‍ക്കര്‍' എന്ന് സ്വയം വിളിച്ച് പറയാന്‍ തയാറായ സ്ത്രീകളെ നേരിട്ട് കാണാനിടയായത്. യൂണിഫോമിലായിരുന്ന അവര്‍ എയ്ഡ്സ് തടയാനുള്ള പ്രോഗ്രാമില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.

ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്ക് രോഗമുണ്ടാകാനുള്ള അപകടസാധ്യത കണക്കിലെടുത്ത് അവര്‍ക്ക് സുരക്ഷിതമാര്‍ഗ്ഗങ്ങളെ കുറിച്ച് പറഞ്ഞു കൊടുക്കുക അടിയന്തിരമായി ചെയ്യേണ്ടിയിരുന്നു. അതിനായി അവരില്‍ നിന്നുള്ളവരെ തന്നെ പിയര്‍ എജുക്കേറ്റര്‍മാരായി തെരഞ്ഞെടുത്തു.

സോനാഗാച്ചി എന്ന പ്രസിദ്ധമായ സ്ഥലത്ത് ജോലിചെയ്യുന്നവരായിരുന്നു അവര്‍. ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്ക് രോഗമുണ്ടാകാനുള്ള അപകടസാധ്യത കണക്കിലെടുത്ത് അവര്‍ക്ക് സുരക്ഷിതമാര്‍ഗ്ഗങ്ങളെ കുറിച്ച് പറഞ്ഞു കൊടുക്കുക അടിയന്തിരമായി ചെയ്യേണ്ടിയിരുന്നു. അതിനായി അവരില്‍ നിന്നുള്ളവരെ തന്നെ പിയര്‍ എജുക്കേറ്റര്‍മാരായി തെരഞ്ഞെടുത്തു. ഈ പദ്ധതി അന്ന് വിഭാവനം ചെയ്തതും നടപ്പാക്കിയതും ഡോ. സ്മരജിത് ജാന ആയിരുന്നു. അദ്ദേഹം ഞങ്ങളോട് വിശദമായി സംസാരിച്ചു. സ്ത്രീകളെല്ലാം നല്ല ആത്മവിശ്വാസമുള്ളവരായി