Thursday, 21 October 2021

പ്രത്യയശാസ്​ത്രം


Text Formatted

അധികാരത്തിന്റെ നിർവികാരതയെയാണ്​ നാം പേടിക്കേണ്ടത്​

നിഷ്ടുര ബലപ്രയോഗ ഭീഷണി കാണാമറയത്ത് ഉള്ളപ്പോള്‍ ആളുകളില്‍ സ്വാഭാവികമായ സമ്മര്‍ദ്ദമുണ്ടാകും. അപ്പോള്‍ പരസ്യ സായുധ പ്രദര്‍ശനത്തിന്റെ ആവശ്യകത തന്നെയില്ല.

Image Full Width
Image Caption
ടിയാനെന്മെൻ സ്‌ക്വയറിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തെ അടിച്ചമര്‍ത്തിയതിനു പിന്നാലെ 1989 ജൂണ്‍ അഞ്ചിന് നടന്ന പ്രതിഷേധത്തില്‍ നിന്ന്. / Photo: Duke University Archives, flickr
Text Formatted

വിചിത്രവും അസാധാരണവുമായ ഒരു കാലഘട്ടത്തിലാണ് നാം ഇപ്പോള്‍ ജീവിക്കുന്നത്. ഒരുഭാഗത്ത് മതപരവും ദേശീയവുമായ മൗലികവാദങ്ങള്‍ തീവ്രമാകുമ്പോള്‍ തന്നെ മറ്റൊരു ഭാഗത്ത് ദോഷൈകദൃക്കായ സന്ദേഹവും അവിശ്വാസവും പെരുകുന്നു. ഇത്തരമൊരു സന്ദര്‍ഭത്തില്‍ നാം ഒരടി പിന്നോട്ടുപോയി, ഇങ്ങനെ പ്രത്യയശാസ്ത്രങ്ങളുടെ ഉള്ളടക്കത്തെ പരിശോധിക്കുന്നതിനുപകരം അവയുടെ ഔപചാരികമായ വിശേഷ ലക്ഷണങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. നാം ഒരു പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നില്ലെന്നോ ഉണ്ടെന്നോ പറയുമ്പോള്‍ അര്‍ഥമാക്കുന്നതെന്താണ്? തീര്‍ച്ചയായും, അത്തരമൊരു പ്രസ്താവം അസാധ്യമാണ്. കാരണം, ഒരു പ്രത്യയശാസ്ത്രം തനിയേ പ്രത്യയശാസ്ത്രമാണെന്ന് അതൊരിക്കലും പറയുന്നില്ല. എല്ലായ്‌പ്പോഴും ഇതരരാണ് പ്രത്യയശാസ്ത്രത്തിന്റെ പിടിയില്‍ പെടുന്നത്. ഇപ്പോള്‍ മുന്‍പെന്നത്തേക്കാളും ചില വിലാസങ്ങളാണ് സാമൂഹികമായി പ്രവര്‍ത്തിക്കുന്നത്; ആരും തന്നെ യഥാര്‍ഥമായി അവയില്‍ വിശ്വാസമര്‍പ്പിക്കുന്നില്ലെങ്കിലും. 

പ്രത്യയശാസ്ത്രത്തിന്റെ മറ്റൊരു പ്രകൃതം, ഞാന്‍ അപായ സാധ്യതയോടെ വിളിക്കുന്ന രാഷ്ട്രീയ അബോധമാണ്. ഒരു കൂട്ടം അവകാശവാദങ്ങളെ ഉള്‍ക്കൊള്ളുകയും ആശ്രയിക്കുകയും ചെയ്യുന്ന പ്രത്യയശാസ്ത്ര ചട്ടക്കൂടാണത്.

സോഷ്യലിസ്റ്റ് യൂഗോസ്ലാവിയയിലെ എന്റെ യൗവനകാലം ഞാന്‍ ഓര്‍ക്കുന്നു. ഔദ്യോഗിക പ്രത്യയശാസ്ത്രത്തെ അവിടെ ആരും മാന്യമായി എടുത്തിരുന്നില്ല; കമ്യൂണിസ്റ്റ് പാര്‍ട്ടി സംവിധാനത്തിലെ ഉദ്യോഗസ്ഥര്‍ (apparatchiks) പോലും. ഈ രീതിയില്‍ ആ സംവിധാനം  "മാതൃകാപരമായി’ പ്രവര്‍ത്തിച്ചു. ആരെങ്കിലും ഔദ്യോഗിക പ്രത്യയശാസ്ത്രത്തെ കാര്യഗൗരവത്തോടെ എടുത്താല്‍ ഈ ‘അപ്പാരത്ച്ചിക്കു’കള്‍ക്ക് പരിഭ്രാന്തിയും അമിതഭീതിയും ഉണ്ടാവുമായിരുന്നു. കാരണം, പാര്‍ട്ടി ഉദ്യോഗസ്ഥരെ സംബന്ധിച്ച്​ ഈ പ്രവണത പ്രകടിപ്പിക്കുന്നവര്‍ വിമതരായിത്തീരാനുള്ള സാധ്യതയേറെയാണ്. ഭിന്നാഭിപ്രായത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ