Monday, 18 October 2021

കവി വായന


Text Formatted

തുള്ളല്‍ മരുന്ന്

21ാം നൂറ്റാണ്ടിലും കുഞ്ചന്‍ നമ്പ്യാര്‍ ഒരു സാധ്യതയാണ്. ഭരണകൂടത്തോടും ദൈവത്തോടും അധികാരത്തോടുമുള്ള സമൂഹത്തിന്റെ ഭയം ഒഴിയാനുള്ള തുള്ളല്‍മരുന്ന്!

Image Full Width
Image Caption
ഓട്ടന്‍ തുള്ളല്‍ / Photo: Wikimedia Commons
Text Formatted

  കേരളത്തെ സംബന്ധിച്ച് 18ാം നൂറ്റാണ്ടും 21ാം നൂറ്റാണ്ടും തമ്മിലുള്ള വ്യത്യാസമെന്താണ്? മനുഷ്യന്റെ ജീവിതം കവിതയിലേതുപോലെ വൃത്തങ്ങളില്‍ നിന്നഴിഞ്ഞ് ജ്യാമിതീരഹിതമായ തുറസ്സുകളിലേക്ക് എത്രമാത്രം മാറിയിട്ടുണ്ട്?

അധികാരത്തിന്റെ വൃത്തങ്ങള്‍, ജാതിയുടെ വൃത്തങ്ങള്‍, സ്‌നേഹത്തിന്റെ വൃത്തങ്ങള്‍, പ്രതികാരത്തിന്റെ വൃത്തങ്ങള്‍, സംവേദനത്തിന്റെ വൃത്തങ്ങള്‍, രാഷ്ട്രീയ ബോധത്തിന്റെ വൃത്തങ്ങള്‍ തുടങ്ങി നാനാതരം വിനിമയങ്ങള്‍ അതിന്റെ അതിരുകളെ പുനര്‍നിര്‍വചിചിട്ടുണ്ടോ? ഏതെങ്കിലും സ്ഥാപനങ്ങള്‍ അതുള്‍ക്കൊള്ളുന്ന വൃത്തങ്ങളുടെ പരിധിയെ ക്രിയാത്മകമായി ലംഘിച്ചിട്ടുണ്ടോ? 21ാം നൂറ്റാണ്ടിന്റെ വാതില്‍പ്പടിയിലിരുന്ന് 18ാം നൂറ്റാണ്ടില്‍ ജീവിച്ച കുഞ്ചന്‍ നമ്പ്യാരെ ഓര്‍ത്തപ്പോള്‍ പൊന്തിവന്ന ചോദ്യങ്ങളാണ്. 

ജാതിവ്യവസ്ഥയുടെ തദ്ദേശീയക്രമത്തില്‍ അമര്‍ന്നുപോയ അടിമ ജനതയുടെ ശരീരവും കലയും എന്തായിരുന്നു എന്ന ചോദ്യത്തിലേക്കാണ് കുഞ്ചന്‍ നമ്പ്യാരുടെ കാവ്യബുദ്ധി വിരല്‍ ചൂണ്ടുന്നത്

ചിലതരം വൃത്തങ്ങള്‍ പൂര്‍ണമായും മായ്ക്കപ്പെടുന്നില്ല എന്നാണ് ചരിത്രം പറയുന്നത്. പുതിയ വൃത്തങ്ങളോ വൃത്തബാഹ്യമായ മറ്റ് രൂപങ്ങളോ സൃഷ്ടിക്കാന്‍ ചരിത്രം മനുഷ്യനെ സഹായിച്ചിട്ടുണ്ടെങ്കിലും ചാര്‍ളി ചാപ്ലിനെ പോലെ സമയചക്രത്തിന്റെ ചുറ്റുവട്ടത്തിനുള്ളില്‍ പുതിയതാകാനുള്ള കൊതിയില്‍ ഓരോ മനുഷ്യനും കാലത്തിന്റെ സൂചികളുമായി പോരാടുന്നു. 

കുഞ്ചന്‍ നമ്പ്യാരുടെ കാലത്ത് ആധുനിക യന്ത്രങ്ങളോ പല്‍ചക്രങ്ങളോ ഇല്ലായിരുന്നു. പൊതുസമൂഹത്തിന് തന്നിഷ്ടപ്രകാരം ജീവിതസമയം ക്രമീകരിക്കാനായിട്ട് അധികം കാലമായിട്ടില്ല.  സമൂഹവുമായി ചേര്‍ന്നു നില്‍ക്കുമ്പോഴും സ്വന്തം സമയം സമൂഹത്തിന്റെ സമയവുമായി ചേര്‍ന്നുപോകാത്ത ദുരവസ്ഥ ജനാധിപത്യകാലത്തും മനുഷ്യര്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നു. 18ാം നൂറ്റാണ്ടിലെ കേരള സമൂഹത്തിന്റെ സമയം നിര്‍ണയിച്ചത് ഇവിടം ഭരിച്ച രാജാക്കന്മാരും ബ്രാഹമണരുമായിരുന്നു. ജീവിതത്തിന്റെ ക്രമവും സമയവും സ്വയമേവ നിര്‍വചിക്കാനോ  നിര്‍ണയിക്കാനോ അര്‍ഹതയില്ലാതിരുന്ന അടിമ ജന