Tuesday, 19 October 2021

സമു​ദ്ര സുരക്ഷയും നിയമങ്ങളും


Text Formatted

കടൽക്കൊല കേസ്​ അവസാനിച്ചു;
​​​​​​​ആശയക്കുഴപ്പം ബാക്കിയാണ്​

സമുദ്രാതിര്‍ത്തി ലംഘനം, 'അതീവ സുരക്ഷാ' മേഖകളിലൂടെയുള്ള മത്സ്യത്തൊഴിലാളികളുടെ സഞ്ചാരം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്ക് കൃത്യമായ ചട്ടക്കൂടുകളില്ലെന്ന വസ്തുതയാണ് കടൽക്കൊല കേസ്​ അടിവരയിട്ടുറപ്പിക്കുന്നത്.

Image Full Width
Image Caption
രണ്ട്​ മത്സ്യത്തൊഴിലാളികളുടെ മരണത്തിനിടയാക്കിയ വെടിവെപ്പിനെ തുടർന്ന് കൊച്ചി പോർട്ടില്‍ പൊലീസ് കസ്റ്റഡയില്‍ സൂക്ഷിച്ച ഇറ്റാലിയന്‍ ഓയില്‍ ടാങ്കർ എന്‍റിക്ക ലെക്സി (2012) / Photo: Wikimedia Commons
Text Formatted

ധശിക്ഷക്ക്​ വിധിക്കപ്പെട്ട്​ അബുദാബി ജയിലിൽ കഴിഞ്ഞിരുന്ന പ്രവാസി മലയാളി ബെക്‌സ് കൃഷ്ണൻ ജയിൽമോചിതനായി കേരളത്തില്‍ തിരിച്ചെത്തി രണ്ടു ദിവസങ്ങള്‍ക്കകമാണ്, 2012ല്‍ കേരള തീരത്തിനടുത്ത് വെച്ച് രണ്ട് മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ കേസില്‍ ഇറ്റാലിയന്‍ മറീനുകളായ സാര്‍ജൻറുമാരായ മാസ്സിമിലിയാനോ ലെത്തോറിനും സാല്‍വത്തോര്‍ ജിറോണിക്കും എതിരായ ക്രിമിനല്‍ വിചാരണ, കേന്ദ്ര സര്‍ക്കാർ അപേക്ഷ പരിഗണിച്ച് ​ഉപേക്ഷിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്.
2012ല്‍ നടന്ന ഒരു അപകടത്തില്‍ സുഡാനി ബാലന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് യു.എ.ഇ. കോടതി വധശിക്ഷയ്ക്കു വിധിച്ച ബെക്‌സ് കൃഷ്ണന്റെ കേസും, ഒമ്പത് വര്‍ഷത്തെ പഴക്കമുള്ള എൻറിക്ക ലെക്‌സി കേസും സമാനമാണോ എന്ന ചോദ്യം സ്വാഭാവികമായും ഉയര്‍ന്നിട്ടുണ്ട്. ഒരു എന്‍.ആര്‍.ഐ. ഇടപെട്ട് രാജ്യത്തെ ഇസ്‌ലാമിക നിയമപ്രകാരം 136,150 ഡോളര്‍ (ഒരു കോടി രൂപ) ബ്ലഡ് മണിയായി കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് നല്‍കിയതാണ് ബെക്​സിന്​​ രക്ഷയായത്.

യു.എ.ഇ. കോടതി വധശിക്ഷയ്ക്കു വിധിച്ച്​, ഒരു കോടി രൂപ ബ്ലഡ്​മണിയായി നൽകിയതിനെതുടർന്ന്​ വിട്ടയക്കപ്പെട്ട മലയാളി യുവാവ്​ ബെക്‌സ് കൃഷ്ണന്റെ കേസും, ഒമ്പത് വര്‍ഷത്തെ പഴക്കമുള്ള എൻറിക്ക ലെക്‌സി കേസും സമാനമാണോ എന്ന ചോദ്യം സ്വാഭാവികമായും ഉയര്‍ന്നിട്ടുണ്ട്.

സമാനമായി, ദുരന്തത്തിലെ ഇരകള്‍ക്ക് ഇറ്റലി നഷ്ടപരിഹാരമായി 10 കോടി രൂപ നല്‍കുമോ എന്ന ചോദ്യം സുപ്രീം കോടതിയുടെ മുന്നിലുണ്ടായിരുന്നു. കുറ്റവാളികളുടെ വിചാരണ തങ്ങളുടെ രാജ്യത്ത് വെച്ചായിരിക്കണമെന്ന ഇറ്റലിയുടെ വാദം 2020ല്‍ പെര്‍മെനൻറ്​ കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ (PCA) അംഗീകരിച്ചതിനു പിന്നാലെയായിരുന്നു സുപ്രീം