Wednesday, 20 October 2021

ആത്മകഥ


Text Formatted

എന്റെ കഥ- 17

രാസ്സാത്തി നൈറ്റിയില്‍ നിന്നൊരു വെള്ളപ്പരുത്തി പരിണാമം

അയാളൊരു വിഭാര്യനായിരുന്നില്ല. നവവരനായിരുന്നു. ഭാര്യ മരിച്ചയുടനെ കല്യാണം കഴിക്കാമെന്നു നിശ്ചയിച്ച ഒരുവന്‍. നടത്തത്തിലും ഒരുക്കത്തിലും ചലനത്തിലും എല്ലാരുമാ കല്യാണക്കുരവ കേട്ടു. അയാള്‍ പുരുഷന്മാരുടെ യഥാര്‍ത്ഥ പ്രതിനിധിയാണ്. പച്ച പ്രതിനിധി.

Image Full Width
Image Caption
ചിത്രീകരണം : കെ.പി. മുരളീധരന്‍
Text Formatted

തൊരു വെള്ളിപ്പുലര്‍ച്ചെ.
മുറ്റത്ത് ഞാവല്‍ മൂത്തു പഴുത്തു ചതുക്കം പതുക്കാം വീണുകൊണ്ടിരുന്നു. വയലറ്റാലിപ്പഴമഴകാഴ്ച. മകനു പാല് കൊടുത്ത് അവന്റെ ഉടലിലെ മഞ്ഞനിറം സൂര്യ വെളിച്ചം കൊള്ളിച്ചുകൊണ്ട് ഒരു തരം ആലസ്യം പെരുകിയ രാവിലെ. എന്റെ ഗര്‍ഭാവശേഷ ആശുപത്രിക്കാലാടയാളങ്ങളാല്‍ തലച്ചോരില്‍ മന്ദത പെരുകിയ അതേ രാവില. വായില്‍ ആശുപത്രി മരുന്നുകളുടെ പുളിപ്പ് തേട്ടി. മൂക്കില്‍ ഫിനോയിലും ഡെറ്റോളും വാസനിച്ചു. അപ്പോഴാണാ ഫോണ്‍ വന്നത്.
ഞാന്‍ ഒരു പഴയ ഒരു വീട് വാങ്ങിയിരുന്നു. ഓഫീസ്സിനടുത്ത്. അല്‍പ്പം പെയിന്റ് തേച്ച് അങ്ങോട്ട് താമസം മാറാന്‍ നില്‍ക്കുമ്പോഴാണ് വാരിസെല്ലാ ഭഗവതി വിളയാടിയത്. അച്ഛനെവിടെ നിന്നാണ് ചിക്കന്‍പോക്‌സ് വന്നതെന്ന് മനസ്സിലായില്ല. രണ്ടാമത് ഞാനായിരുന്നു ഇര. മൂന്നാമത് മൂന്നാല് മാസം പ്രായമായ കുഞ്ഞു മകന്‍. പുതിയ വീട്ടിലെ പൊറുതിയ്‌ക്കൊപ്പം മകനുടലില്‍ പോതി വിളയാടി.

അവനാകെ കുരുപൊന്തി കുരിപ്പായി മാറിയിരുന്നു.
നീരും ചലവും നിറഞ്ഞ പൊകിളക്കുരുക്കള്‍. പപ്പടത്തിന്റെ മീതെ ചെറുചെറുപൊള്ളകള്‍ കാണും പോലെ. എണ്ണയ്ക്ക് പകരം വീര്യമാര്‍ന്ന് രോഗനീര്. ഒരു ചെറിയ കുഞ്ഞാണതെന്നു കണക്കാക്കാതെ രോഗഭഗവതി ഉടലില്‍ നിറയെ കുരുകുരാകുരുകുരാ. കുഞ്ഞു മാന്തുകയും മറിഞ്ഞു കിടക്കുകയും ചെയ്യുമ്പോളൊക്കെ പിസ്‌ക്കാ പിസ്‌കായെന്നു കുരുപൊട്ടി, ചലം ചിതറി. വെള്ളവിരിപ്പില്‍ കറപുരണ്ടു. അവന്‍ അളിഞ്ഞു പോയിരുന്നു. അത്രയ്ക്കും രൂക്ഷമായ ഒരു പണ്ടാരകുരിപ്പുകളായിരുന്നു അത്. അതെല്ലാം മാറിവന്നപ്പോഴേയ്ക്കും അവന്‍ കരിഞ്ഞതിനൊപ്പം തന്നെ മഞ്ഞിച്ചും പോയിരുന്നു. കണ്ണിനുള്ളിലെ വെള്ളപ്പാടയിലും ഊറി പിത്തനിറമഞ്ഞ. പോള വിടര്‍ത്തി ടോര്‍ച്ചടിച്ച് രാജേഷ്‌ ഡോക്ടെര്‍  അറിയാവുന്ന തമിഴാളത്തില്‍ പറഞ്ഞു; ""നന്നായി റാബിലെ ബെളൂച്ചം ഗൊള്ളിക്കണം'' അറിയാത്ത മലയാളത്തില്‍ അമ്പരന്ന് വാപിളര്‍ന്നു നിന്നെങ്കിലും കുഞ്ഞിനെ വെയില്‍ കൊള്ളിക്കാനാണ് പറഞ്