Tuesday, 19 October 2021

രണ്ട് ചോദ്യങ്ങള്‍


Text Formatted

എഴുത്തുകാരെ  ‘പ്രസാധക ദാസർ' ആക്കുന്ന
​​​​​​​വിചിത്ര മലയാളം

മലയാളത്തില്‍ ഇനി വരാനിരിക്കുന്നത് Biblio Diversity യുടെ കാലമാണ്. കൂടുതല്‍ പുസ്തകങ്ങള്‍, മികച്ച പുസ്തകങ്ങള്‍, നന്നായി എഡിറ്റ് ചെയ്ത പുസ്തകങ്ങള്‍, മികച്ച രീതിയില്‍ നിര്‍മിച്ച പുസ്തകങ്ങള്‍. 

Image Full Width
Image Caption
വി.സി. തോമസ് / ഫോ​ട്ടോ: ഡോ. പി.വി. ഷിഹാദ്​
Text Formatted

കെ. കണ്ണന്‍: കോവിഡുകാലം പുസ്തക പ്രസാധനത്തിലും വില്‍പനയിലും വലിയ മാറ്റങ്ങളാണുണ്ടാക്കിയത്. ഒരുപക്ഷെ, കോവിഡിന് വലിയ ആഘാതമുണ്ടാക്കാന്‍ കഴിയാതിരുന്ന ഒരു മേഖല കൂടിയാണിതെന്ന് പറയാം. കാരണം, ലോക്ക്ഡൗണ്‍, വിപുലമായൊരു വായനയുടെ ഒരു മള്‍ട്ടി മീഡിയ പ്ലാറ്റ്‌ഫോം സാധ്യമാക്കി. വര്‍ഷങ്ങളെടുക്കുന്ന ഒരു മാറ്റമാണ് ഒരു വര്‍ഷം കൊണ്ടുണ്ടായത്. 2021ല്‍ ഇന്ത്യയില്‍ 62.4 കോടി ആളുകള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ 4.7 കോടിയും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്റര്‍നെറ്റിലേക്ക് വന്നവരാണ്. (https://datareportal.com/reports/digital-2021-india). ഈ സംഖ്യ യു.എസിന്റെയും യൂറോപ്യന്‍ യൂണിയന്റെയും ജനസംഖ്യയേക്കാള്‍ വലുതാണ് എന്നും ഓര്‍ക്കണം. അച്ചടിച്ച പുസ്തകം എന്ന യാഥാസ്ഥിതികവും ഒട്ടൊക്കെ വൈകാരികവുമായ ഒരഭിനിവേശത്തെ തകര്‍ത്തുകളഞ്ഞ് വായന ഓഡിയോ അടക്കമുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറുകയാണ്. എഴുതുന്ന കഥയോ കവിതയോ വായിച്ചും ചൊല്ലിയും ഓഡിയോ സ്റ്റോറികളും പോഡ്കാസ്റ്റുകളുമായി അപ്‌ലോഡ് ചെയ്യാം, അവയെ "വെളിച്ചം' കാണിക്കാം. ഈ കാലത്ത് കേരളത്തിലടക്കം പ്രമുഖ പ്രസാധകരെല്ലാം ഓണ്‍ലൈന്‍ വില്‍പനയിലും ഇ- ബുക്ക് പബ്ലിഷിങ്ങിലും ശ്രദ്ധ കേന്ദ്രീകരിച്ചു. പുതിയ പ്രസാധകര്‍ കടന്നുവന്നു. പുസ്തക വില്‍പ്പനയുടെ വലിയൊരു ശതമാനം ഓണ്‍ലൈന്‍ വഴിയായി. വാട്‌സ്ആപ്പ്, ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിക്കുള്ള വില്‍പന പോലും സജീവമാണിന്ന്. ഈ പുതിയ മീഡിയ റവല്യൂഷന്‍ പുസ്തകങ്ങളുടെ തെരഞ്ഞെടുപ്പിനെയും വായനയെയും പബ്ലിഷിങ്ങിനെയും എങ്ങനെയാണ് സ്വാധീനിക്കുക? വായനയുടെയും പ്രസാധനത്തിന്റെയും അഭിരുചി നിര്‍ണയിക്കുന്നതില്‍ സോഷ്യല്‍ മീഡിയ എങ്ങനെയാണ് ഇടപെടുന്നത്? 

വി.സി. തോമസ്: മലയാള പുസ്തക പ്രസാധന ചരിത്രത്തില്‍ ഒരു സുപ്രധാന വര്‍ഷമായി 2020 രേഖപ്പെടുത്തപ്പെടും. പുസ്തക പ്രസാധനത്തിലും വിതരണത്തിലും വില്‍പ്പനയിലുമുളള ഒരു കുത്തക വ്യവസ്