Tuesday, 19 October 2021

ക്ലാസ്റൂം ഓര്‍മകള്‍


Text Formatted

അറാം സഫാര്യാന്‍

ഇന്ത്യയിലെ ശീലമനുസരിച്ച് അറാം സഫാര്യനെ, സഫാര്യാന്‍ സാര്‍ എന്ന് വിളിച്ചപ്പോഴെല്ലാം അദ്ദേഹം അസ്വസ്ഥനാവുകയും ഞങ്ങളെ തിരുത്തുകയും ചെയ്തു. 'നവാരിഷ്' (സഖാവ്) സഫാര്യാന്‍ എന്നോ  ‘ഗസ്‌പൊടിന്‍' (മിസ്റ്റര്‍) സഫാര്യാന്‍ എന്നോ തന്നെ അഭിസംബോധന ചെയ്യാന്‍ നിഷ്‌കര്‍ഷിച്ചു.

Image Full Width
Image Caption
അറാം സഫാര്യാന്‍
Text Formatted

റാം സഫാര്യാനെ ഞാന്‍ ആദ്യം കാണുന്നത് ആര്‍മേനിയയുടെ തലസ്ഥാനമായ യെരവാനിലെ റെയില്‍വേ സ്റ്റേഷനിലാണ്. മോസ്‌കോവില്‍ നിന്ന് മുപ്പതോളം വിദേശ വിദ്യാര്‍ഥികളെ മെഡിസിന്‍ പഠനത്തിന്​ ആര്‍മേനിയന്‍ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിലേക്ക് വിട്ട കൂട്ടത്തില്‍ ഒരാളായിരുന്നു ഞാന്‍. അങ്ങനെ മോസ്‌കോവില്‍ നിന്ന് വിദേശ വിദ്യാര്‍ഥികളെ മെഡിസിന്‍- എഞ്ചിനിയറിങ് പഠനത്തിനായി പല സോവിയറ്റ് റിപ്പബ്ലിക്കുകളിലേക്കും അയക്കുന്നതായിരുന്നു പതിവ്. ചിലരെ ജോര്‍ജിയ അസൈര്‍ബജാര്‍ തുടങ്ങിയ കോക്കസസ് പ്രദേശങ്ങളിലേക്കും പറഞ്ഞുവിടുമായിരുന്നു. 

മോസ്‌കോയില്‍ നിന്ന് രണ്ടുദിവസത്തെ ട്രെയിന്‍ യാത്രയ്ക്കുശേഷം ആര്‍മേനിയയിലെത്തിയപ്പോള്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഞങ്ങളെ സ്വീകരിക്കാന്‍ ഉണ്ടായിരുന്നത് അറാം സഫാര്യാനും അര്‍മേനിയയില്‍ എഞ്ചിനിയറിങ് വിദ്യാര്‍ഥിയായ രാജനന്ദയുമായിരുന്നു (പ്രശസ്ത സംഗീത സംവിധായകന്‍ ജി. ദേവരാജന്റെ മകന്‍). അറാം സഫാര്യാന് അന്ന് മുപ്പതുകളോടടുത്താണ് പ്രായം. സുമുഖന്‍, നല്ല ഉയരം, ഒത്ത തടി, കട്ടിമീശ. ഒന്നു കണ്ടാല്‍ വീണ്ടും വീണ്ടും നോക്കിപ്പോകുന്ന മനുഷ്യരൂപം. 

1987-1992 കാലത്ത് വിദേശവിദ്യാര്‍ഥികളുടെ "പ്രിപ്പറേറ്ററി ഫാക്കല്‍റ്റി'യുടെ ഡെപ്യൂട്ടി വകുപ്പിനെ റഷ്യന്‍ ഭാഷയില്‍ "പദ്ഗദാവിച്ചില്‍ന്ന് ഫാക്കൂല്‍ത്തിയങ്ങ്' എന്നാണ് വിളിച്ചിരുന്നത്. അറാം സഫാര്യനെ, ഞങ്ങള്‍ ഇന്ത്യയിലെ ശീലമനുസരിച്ച് (അതെ, ഫ്യൂഡല്‍ കൊളോണിയല്‍ ശീലം) സഫാര്യാന്‍ സാര്‍ എന്ന് വിളിച്ചപ്പോഴെല്ലാം അദ്ദേഹം അസ്വസ്ഥനാവുകയും ഞങ്ങളെ തിരുത്തുകയും ചെയ്തു. "നവാരിഷ്' (സഖാവ്) സഫാര്യാന്‍ എന്നോ  ‘ഗസ്‌പൊടിന്‍' (മിസ്റ്റര്‍) സഫാര്യാന്‍ എന്നോ തന്നെ അഭിസംബോധന ചെയ്താല്‍ മതി എന്ന് നിഷ്‌കര്‍ഷിച്ചു. 

‘ഗോര്‍ബച്ചേവല്ല, യൂറി ആന്ത്രോപ്പോവിനെപ്പോലൊരാള്‍ 1985ല്‍ ഭരണനേതൃത്വത്തില്‍ വന്നിട്ടുണ്ടായിരുന്നുവെങ്കില്‍ സോവിയറ്റ് യൂനിയന്‍ ഇപ്പോഴും ഉണ്ടാകുമായിരുന്നില്ലേ?' എന്ന ചോദ്യത്തിന്, ‘സോവിയറ്റ് യൂനിയന്‍ ഒരുവേള ഇപ്പോഴും ഉണ്ടാകുമായിരുന്നു. പക്ഷേ, ശോചനീയമായി, പരിക്ഷീണമായ