Saturday, 23 October 2021

ക്ലാസ്റൂം ഓര്‍മകള്‍


Text Formatted

ചന്ദ്രമോഹനം

​​​​​​​ചന്ദ്രമോഹനന്‍ സാറിനെ മറികടന്ന് നടക്കാന്‍ ശ്രമിച്ച എനിക്ക് അദ്ദേഹത്തില്‍ നിന്ന് അധികദൂരമൊന്നും സഞ്ചരിക്കാനായില്ലെന്നറിയാം. ചന്ദ്രമോഹനന്‍ സാറിന്റെ അടുത്തുതന്നെയാണ് ഇപ്പോഴും

Image Full Width
Image Caption
കൊടുവായൂര്‍ പഞ്ചായത്ത് ലൈബ്രറി
Text Formatted

ലദിക്കുകളിലായ കൂട്ടുകാര്‍ വല്ലപ്പോഴും വിളിക്കുമ്പോള്‍, ക്ലാസ് റൂം ഓര്‍മ്മകള്‍ പങ്കിടുമ്പോള്‍ ഓരോ തവണയും മുടങ്ങാതെ എന്നോട് ചോദിക്കും, ചന്ദ്രമോഹനന്‍ സാര്‍ എന്തുപറയുന്നു? ക്ലാസിലെ മറ്റാരെക്കാളും പില്‍ക്കാലത്ത് ചന്ദ്രമോഹനന്‍ സാറുമായി  ബന്ധം സൂക്ഷിക്കുന്നത് ഞാന്‍ മാത്രമായിരിക്കുമെന്നാണ് അക്കാലത്ത് ബാച്ച് മേറ്റ്‌സ് പ്രതീക്ഷിച്ചിരുന്നത്. ജീവിതത്തില്‍ കടപ്പാട് ഏറെയുണ്ടെങ്കിലും ഡിഗ്രി പഠനം കഴിഞ്ഞ ശേഷം അദ്ദേഹത്തെ കാണാനോ വിളിക്കാനോ ഞാന്‍ ശ്രമിച്ചില്ല. പറയത്തക്ക കാരണമൊന്നും അതിനില്ല.

പത്താം ക്ലാസ് ജയിച്ചാലുടന്‍ കൊടുവായൂര്‍ പഞ്ചായത്ത് ലൈബ്രറിയില്‍ മെമ്പര്‍ഷിപ്പ് എടുക്കണമെന്നുള്ളത് ഹൈസ്‌കൂള്‍ കാലം മുതലുള്ള ആഗ്രഹമായിരുന്നു. ഏതെങ്കിലും പരീക്ഷ ജയിക്കുമെന്ന് സ്വയം ഉറപ്പിക്കാന്‍ സ്വന്തം കഴിവില്‍ വലിയ ആത്മവിശ്വാസം ഒരു കാലത്തും ഉണ്ടാവാത്തതിനാല്‍ പത്താം ക്ലാസ് കടക്കുമെന്നുറപ്പില്ലായിരുന്നു. അതുകൊണ്ടു തന്നെ ലൈബ്രറി മെമ്പര്‍ഷിപ്പ് വിദൂര സ്വപ്നവുമായിരുന്നു. പക്ഷേ, കാലം  ഓരോരുത്തര്‍ക്കും സസ്‌പെന്‍സ് ഒരുക്കി വെച്ചിട്ടുണ്ടാവുമല്ലോ. കൊടുവായൂര്‍ പഞ്ചായത്ത് ലൈബ്രറി പില്‍ക്കാലത്ത് ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച്   പുസ്തകങ്ങള്‍ക്കൊണ്ടും അംഗബലം കൊണ്ടും വളരെ  ചെറിയ ഒരു സംവിധാനമാണ്. പുതിയ പുസ്തകങ്ങളുടെ വരവൊക്കെ കണക്കായിരുന്നു. ഏതു പുസ്തകമാണ് വായിച്ചു തുടങ്ങേണ്ടത്? ഏതൊക്കെ ഗ്രന്ഥകര്‍ത്താക്കളുടെ പുസ്തകമാണ് വായിച്ചു തുടങ്ങേണ്ടത്? വായനയിലെ തുടക്കക്കാരനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ തരാനുള്ള സന്നദ്ധത ലൈബ്രേറിയനില്ലായിരുന്നു. വായനക്കാരായ ചങ്ങാതിമാരുമില്ല.

എഴുപതുകളിലെ സാംസ്‌കാരിക ചിന്തയുടെ കനല്‍ കൊണ്ടു നടന്ന ചന്ദ്ര മോഹനന്‍ സാര്‍ പഠിപ്പിച്ചതു മുഴുവനും പരീക്ഷയ്ക്ക് ചോദിക്കാത്ത പാഠങ്ങളായിരുന്നു.

ഇപ്പോഴും വായിച്ചാല്‍ മനസിലുറയ്ക്കാത്ത നിരവധി സാമൂഹ്യ ശാസ്ത്ര സിദ്ധാന്തകൃതികള്‍ അക്കാലത്ത് വെറുതെ വായിക്കാനായി വീട്ടിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഒരു വക