Left Politics
കുഞ്ഞുണ്ണി സജീവ്
ഫാസിസത്തെ നേരിടാൻ ഇടതുപക്ഷത്തിനുവേണം,
ഒരു സമരപക്ഷം

It is not enough to understand only the ‘essence'of fascism. One must be capable of appraising it as a living political phenomenon, as a conscious and wily foe.
-Leon Trotsky
ഇന്ത്യ ഒട്ടാകെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടന്നു കൊണ്ടിരുന്നപ്പോള്‍, അതിൽ പങ്കെടുത്ത പലരും ഉയര്‍ത്തിയ പ്രധാന മുദ്രാവാക്യം മോദിയുടെ ഫാസിസ്റ്റ് ഭരണം തുലയട്ടെ എന്നായിരുന്നു. ഫാസിസം എന്ന വാക്ക് ഉണ്ടാക്കുന്ന ഭീതിയും ജാഗ്രതയും ചെറുതല്ലാത്തതുകൊണ്ട് അത്തരമൊരു പരാമര്‍ശം പാടില്ല എന്ന് രാമചന്ദ്ര ഗുഹയെ പോലെയുള്ള ചില ചിന്തകര്‍ അന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തവരെ ഉപദേശിച്ചിരുന്നു.
പൗരത്വഭേദഗതി നിയമം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ ഒരു നിയമഭേദഗതിയുടെ പ്രശ്നമാണെന്നും, ആ പ്രശ്നത്തെയാണ് നേരിടേണ്ടത് എന്നും അതില്‍ നിന്ന് ശ്രദ്ധ മാറി സര്‍ക്കാരിനെ ഫാസിസ്റ്റ് എന്ന് വിളിക്കുന്നതില്‍ അര്‍ത്ഥമില്ല എന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. എന്നാല്‍, ഏതാനം മാസങ്ങള്‍ക്ക് ശേഷം രാമചന്ദ്ര ഗുഹ തന്നെ 1920കളിലെ മുസ്സോളിനിയുടെ ഇറ്റലിയും 2020ലെ മോദിയുടെ ഇന്ത്യയും തമ്മിലുള്ള സാമ്യങ്ങൾ കണ്ടെത്തി ലേഖനങ്ങള്‍ എഴുതി. പക്ഷെ അപ്പോഴും ഇന്ത്യന്‍ ഭരണകൂടത്തെ ഫാസിസ്റ്റ് എന്ന് വിളിക്കുവാന്‍ അദ്ദേഹം മുതിര്‍ന്നില്ല. ഒരു പക്ഷെ ചരിത്രത്തില്‍ മുന്‍പ് സംഭവിച്ചിട്ടുള്ള ഫാസിസ്റ്റ് ഭരണങ്ങളുടെ സ്വഭാവം ഇന്ത്യയില്‍ അത്ര എളുപ്പം കാണുവാന്‍ സാധിക്കുന്നില്ല എന്ന ബോധ്യം ഗുഹയെ സംശയത്തില്‍ നിറുത്തുന്നതായിരിക്കാം. ചരിത്രപരമായ ഈ സംശയം വിരല്‍ ചൂണ്ടുന്നത് ഇനിയും ഫാസിസത്തെ കുറിച്ചുള്ള ചര്‍ച്ച മുന്നോട്ട് കൊണ്ട് പോകണമോ എന്ന ചോദ്യത്തിലേക്കാണ്.
ഇടതുപക്ഷം നിസ്സാരമായി കണ്ട ഫാസിസം
ലഭ്യമായ ചരിത്രബോധത്തിന്റെ ചട്ടക്കൂട്ടില്‍ നിര്‍ത്താവുന്ന ഒരു നിര്‍വചനം ഫാസിസത്തിന് കല്പിച്ച് കൊടുക്കുവാന്‍ സാധ്യമല്ല. തത്വത്തിലും പ്രയോഗത്തിലും ചരിത്രത്തിലുടനീളം മാറ്റങ്ങള്‍ വരുത്തി മുന്നേറുന്ന അമിതാധികാര പ്രവണതയുള്ള ആശയരൂപങ്ങളുടെ സഞ്ചയമാണ് ഫാസിസം. നിരന്തരം മാറ്റത്തിന് വിധേയമാകുന്ന ഈ രാഷ്ട്രീയ പ്രതിഭാസത്തെ അറിയുവാനും നേരിടുവാനും ഒരു തിയറിയുടെ

You need to purchase the Packet to access this article.
- By purchasing single Packet for INR 50 you will get full access to all the articles in the particular packet including audio narrations.
- Subscribers could download Truecopy Webzine packets though apps in iOS or android platforms and from the website itself every week, till their suscription ends.
- Truecopy is the first premium Malayalam webzine with elegant layout, simple user interface and audio narration.
- Packed with intelligent ideas, critical reviews, illuminating opinions and brilliant creative writing the Truecopy Webzine brings together the best writings in Malayalam every week.