Thursday, 21 October 2021

കഥ


Text Formatted
Mrigathr-Makk-MAlayalam-Story-Akhil-S-Muralidharan
Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്
Text Formatted

Cynophobia comes from the Greek words that mean "dog' (cyno) and "fear' (phobia). A person who has cynophobia experiences a fear of dogs that's both irrational and persistent. It's more than just feeling uncomfortable with barking or being around dogs.)

ഒന്ന്

""ചുമ്മാ പറയുന്നതല്ല, നീ നോക്ക് ''
അടക്കാ മരങ്ങളുടെ ഇടയിലൂടെ നേര്‍ത്തു പോകുന്ന പക്ഷികള്‍ 
പിന്നാലെ നായ്ക്കളുടെ കുര. പറങ്കി മാവുകളുടെ സര്‍പ്പരൂപികളായ ശാഖകള്‍ക്ക് മുകളില്‍ വിചിത്ര പ്രാണികള്‍. ആടിയും ചാടിയും ചോരയും നീരുമീറ്റി മറ്റൊരു പ്രപഞ്ചമുണ്ടാകുന്നു. അവന്‍ തലകുനിച്ചിരുന്നു. റേഡിയോയില്‍ എം.എസ്. ബാബുരാജ് പാടുന്നു.
കിണറ്റില്‍ തൊട്ടി വീഴുന്ന ശബ്ദം.
ബാങ്ക് വിളി കേട്ടപ്പോള്‍ നായ്ക്കള്‍ പൊന്തകളില്‍ നിന്നും പുറത്തുവന്നു വീണ്ടും നിലവിളിച്ചു. 
ഇന്ത്യന്‍ റേഡിയോ നിലയങ്ങളെ മറികടന്ന് രാത്രികാലങ്ങളില്‍ വിദൂര നഗരങ്ങളിലെ പാട്ടുകള്‍ കേള്‍ക്കുമ്പോഴും നായകള്‍ ഇങ്ങനെ ആവര്‍ത്തിച്ചു. ഇടക്ക് റേഡിയോ നിശബ്ദമായി. തോടുകള്‍ പറമ്പുകളിലേക്ക് വേരുകളുണ്ടാക്കി പെരുച്ചാഴികള്‍ വീടുകള്‍ക്ക് ചുറ്റും ഓടി നടന്നു.""നിന്നെ അവ കണ്ടെത്തും ''
സസ്യങ്ങളുടെ ഇടയില്‍ നിന്നും ഷഡ്പദങ്ങള്‍ സൂചന നല്‍കി 
നായകള്‍ ജലത്തിലൂടെ നീന്തി വന്നു. നിശാ ശലഭങ്ങള്‍ അവയുടെ മൂക്കിനു ചുറ്റും പറന്നു.
നിലത്ത് കുനിഞ്ഞു കിടന്നു. പക്ഷെ അവ അടുത്തെത്തി.

രണ്ട്

വാഴകള്‍ക്കിടയില്‍ നനഞ്ഞ മണ്ണിലൂടെ ഓടി തെന്നി ചാലില്‍ വീണു. പൂന്തിയിട്ടും കാലും വലിച്ച് ഓടി. ഓര് നിറഞ്ഞ മഞ്ഞ വെള്ളത്തില്‍ അടിയില്‍ ചെളിയില്‍ പാദം പതിഞ്ഞു കിടന്നു. അതിനുള്ളിലേക്ക് ആര്‍ത്തിയോടെ തോട്ടു മീനുകള്‍ പാഞ്ഞു വന്നു. അതൊരു പാഞ്ഞു പറിച്ചുള്ള ഓട്ടമായിരുന്നു. ഓട്ടം അവസാനിച്ചത് കുളത്തിലായിരുന്നു. നീണ്ട മുടിപ്പായലിന്റെ പച്ച അവനെ വിഴുങ്ങി.
പിന്നാലെ വന്ന നായ കുളക്കരയില്‍ നിന്ന് മണം പിടിച്ചു. തവളകള്‍ ജലത്തില