Tuesday, 19 October 2021

മാധ്യമങ്ങള്‍ കാണാത്ത ഇന്ത്യ-8


Text Formatted

‘പാ, തുലെ ബോഷൂൻ’ 

മന്ദിറിന്റെ വരാന്തയില്‍ പൂജയുണ്ട്, വൈകീട്ട് അരികെ മീനും ഇറച്ചിയും വില്‍ക്കാന്‍ വെക്കും. അതിര്‍ത്തി തര്‍ക്കമില്ലാതെ കോവിലിനും മാർക്കറ്റിനുമിടയിൽ പ്രദീപ് ടാക്കീസിൽ ഏതായാലും രതിപ്പടം ഓടി

Image Full Width
Image Caption
കൊൽക്കത്ത സ്ട്രീറ്റിൽ ആളെയും കാത്ത് ഒരു റിക്ഷാവാല. /ഫോട്ടോകള്‍: മണിലാൽ പടവൂർ
Text Formatted

സൗത്ത് കൊൽക്കത്തയിലെ ടോളിഗഞ്ച് ഫാഡിയിലായിരുന്നു, ഇപ്പോഴുണ്ടോ എന്നറിയാത്ത പ്രദീപ് സിനിമാ ടാക്കീസ്. അവസാനം കളിച്ച പടം ഏത് ടൈപ്പെന്നറിയില്ല. ഈ കെടുതിക്കാലത്ത് ഏതായാലും അത്തരമൊരു ടാക്കീസിന് നിലനിൽപ്പില്ല. ജങ്ഷനിൽ നിന്ന് വലത്തോട്ടുള്ള വഴിയിൽ കയറ്റത്ത്, പാലത്തിന് തൊട്ടരികെയുള്ള ഈ കൊട്ടക പാവപ്പെട്ട തൊഴിലാളികളുടെ ഇല്ലായ്മകൾക്കിടയിലെ ആനന്ദമായും താഴെ ടോളിഗഞ്ച് മെയിൻ റോഡിലെ ഭവാനി സിനിമ തിയ്യറ്റർ (ബംഗാളികൾക്ക്- ഭൊവാനി സിനിമ) ബംഗാളി ഭദ്രലോകിന്റേയും ദൃശ്യാനുഭവത്തെയും തൃപ്തിപ്പെടുത്തിപ്പോന്ന ഒരു കാലമുണ്ടായിരുന്നു. ബൂർഷ്വാസിയേയും പ്രൊലിറ്റേറിയനേയും തൃപ്തിപ്പെടുത്തിയ തിരശീലകൾക്ക് ഒരു ചെറിയ കയറ്റത്തിന്റെ അകലം മാത്രം. സംഗീത ഇതിഹാസം സാക്ഷാൽ രവിശങ്കർ, സിനിമകളുടെ ശബ്ദമിശ്രണത്തിന് ശേഷമുള്ള കോപ്പി കണ്ടുനോക്കിയിരുന്നത്, ഭൊവാനി സിനിമയിലായിരുന്നു. ബംഗാളിലേതടക്കം സിനിമാലോകത്തെ പല വിഖ്യാതരുടേയും സന്ദർശനങ്ങൾക്ക് സാക്ഷിയായ തിയറ്റർ. 

റേയുടേയും ഘട്ടക്കിന്റേയും മൃണാൾ സെന്നിന്റേയും സിനിമ കളിച്ച അനുഭവമുണ്ട് തൊഴിലാളികളുടെ കൊട്ടകയായ പ്രദീപ് ടാക്കീസിനും, പണ്ട്. പക്ഷേ, കാലാന്തരത്തിൽ നീലച്ചിത്രങ്ങളുടെ സെല്ലുലോയ്ഡ് പറുദ്ദീസയായി പ്രദീപ് സിനിമ മാറി. ബംഗാളിയിലേക്ക് മൊഴി മാറ്റിയ സൗത്ത് ഇന്ത്യൻ രതിചിത്രങ്ങളുടെ പോസ്റ്ററുകൾ മാർക്കറ്റ് പരിസരമാകെ നിറഞ്ഞു, ഇംഗ്ലീഷ് പോൺ സിനിമകളും സമാസമം ടാക്കീസിനെ ഇളക്കിമറിച്ചു. സ്ഥലംമാറ്റ കുറിപ്പടിയുമായി കൊൽക്കത്തയിലെ, ടോളിഗ‍ഞ്ചിനടുത്തെ റായ് ബഹാദൂർ സരണിയിലെ താമസക്കാരനായി, എത്തിയ കാലത്ത് പ്രദീപ് സിനിമ അങ്ങനെയെല്ലാമാണ്. ടോളിഗഞ്ചിൽ നിന്ന് റായ് ബഹാദൂർ സരണിയിലേക്ക് കുറച്ച് നടക്കാനുണ്ട്. സമീപത്തെല്ലാം തെരുവു വിൽപ്പനയുടെ തിരക്കാണ്. മന്ദിറും കാവിക്കൊടിയും കോഴിയിറച്ചിക്കടയും ചാരായഷാപ്പും തമ്മിൽ ഒട്ടും അകലമില്ല. ഇടുങ്ങിയിടുങ്ങിയാണ് പൂജയും ഇറച്ചിവെട്ടും. ചോരയും ചാണകവും പൊടിയും എന്തും കിട്ടുന്ന പലവക പീടികകളും, ഹോൾസെയിൽ കടകളും, ഗോഡൗണും, സൈക്കിൾ റിക്ഷക്കാരും, മുറുക്കാൻ കടകളും  ബിസ്​ക്കറ്റ്​- ബ്രഡ് യൂണിറ്റുകളുമായി അങ്ങന