Thursday, 21 October 2021

ബ്രാഹ്​മണ്യവും ദേശീയതയും


Text Formatted

ബ്രാഹ്‌മണ്യം ഇന്ത്യയുടെ അധിനായകനായ ചരിത്രം

ഹൈന്ദവ രാഷ്ട്രീയം, ദേശീയത, മതനിരപക്ഷേത, ഫാസിസ്റ്റു ഭീഷണി തുടങ്ങിയ പ്രമേയങ്ങള്‍ ആഴത്തില്‍ പരിശോധിക്കുന്ന ഒരു കൃതി  ബുദ്ധിജീവികളുടെ ശ്രദ്ധയില്‍ ഇതുവരെ വരാതെ പോയത് എന്തുകൊണ്ടാണെന്ന ചോദ്യം അസ്ഥാനത്തല്ല.

Image Full Width
Image Caption
കെ. മുരളി
Text Formatted

ജാതിയെ അടിസ്ഥാനപ്പെടുത്തിയ ചൂഷണ വ്യവസ്ഥ ജീവിതാദര്‍ശമായി പിന്തുടരുന്ന ബ്രാഹ്മണ്യത്തിനെതിരായ കലാപങ്ങള്‍ ദക്ഷിണേഷ്യയിലെ ധൈഷണിക ചരിത്രത്തിലുടനീളം കാണാം. ചാര്‍വാക ദര്‍ശനങ്ങള്‍, ജൈന-ബുദ്ധ മതങ്ങള്‍, ഭക്തി- സൂഫി പ്രസ്ഥാനങ്ങള്‍ തുടങ്ങിയ വൈവിധ്യ ധാരകള്‍ സമ്പന്നമായ ഈ ചരിത്രത്തിന്റെ ഈടുവെപ്പുകളാണ്. ഈ കലാപങ്ങളെ അതിജീവിക്കാനും അവയുടെ വിധ്വംസക സാധ്യതകളെ നിര്‍വീര്യമാക്കി, ശ്രേണീബദ്ധമായ ശുദ്ധ-അശുദ്ധ സങ്കല്‍പ്പത്തിലധിഷ്ഠിതമായ തങ്ങളുടെ ചൂഷണ സംവിധാനത്തിലേക്ക്, അവയെ ആഗിരണം ചെയ്യാനുമുള്ള അസാധാരണ ശേഷി ബ്രാഹ്മണ്യം പ്രകടമാക്കിയിട്ടുണ്ട്. കൊളോണിയില്‍ ആധിപത്യം ദക്ഷിണേഷ്യയില്‍ അധികാരമുറപ്പിച്ചതോടെ ദീര്‍ഘകാലത്തെ ഈ ചരിത്രപ്രക്രിയ പുതിയൊരു ഘട്ടത്തിലെത്തി.

കൊളോണിയല്‍ അധീശത്വത്തിന്റെ കാലഘട്ടത്തില്‍ ഉരുത്തിരിഞ്ഞ ആധുനികത സങ്കല്‍പ്പനങ്ങളും ബ്രാഹ്മണ്യത്തിന്റെ സ്വതസിദ്ധമായ ചൂഷണ വ്യവസ്ഥയും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പിന്നീടുള്ള രാഷ്ട്രീയ-സാമ്പത്തിക-സാമൂഹ്യ-സാംസ്‌കാരിക വികാസങ്ങളുടെ ദിശ നിര്‍ണയിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചു.

പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതല്‍ തുടങ്ങുന്ന ഈയൊരു ഘട്ടം വര്‍ത്തമാനകാലത്തിലും അതിന്റെ പ്രഭാവം ശക്തമായി നിലനിര്‍ത്തുന്നു. കൊളോണിയല്‍ വിരുദ്ധതയുടെ ഭാഗമായി ഉയര്‍ന്നുവന്ന ദേശീയ ബോധത്തിന്റെ നിര്‍മിതിയില്‍ ബ്രാഹ്മണ്യത്തിന്റെ ആശയശാസ്ത്രം നിര്‍ണായകമായ പുതിയ രൂപഭാവങ്ങള്‍ കൈവരിച്ചു. കൊളോണിയല്‍ അധിനിവേശത്തിന്റെ ഭാഗമായി രൂപപ്പെട്ട ഭൂമിശാസ്ത്രപരമായ അതിര്‍വരമ്പുകള്‍ ദേശരാഷ്ട്ര നിര്‍മിതിയുടെ സ്വാഭാവിക പരിണാമമായി കരുതപ്പെടുന്നതടക്കമുള്ള വിഷയങ്ങളില്‍ ആശയശാസ്ത്രമെന്ന നിലയില്‍ ബ്രാഹ്മണ്യം വഹിച്ച നിര്‍ണായക പങ്ക് അവഗണിക്കാവുന്നതല്ല.

cov

കൊളോണിയല്‍ വിരു